- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടകരയിലെ സദാചാര ഗുണ്ടാ ആക്രമണം: പൊലീസിനെതിരെ നടപടിയെടുക്കാൻ ചെന്നിത്തലക്ക് മടിയെന്ന് കോൺഗ്രസ് നേതാവ് തിരുവള്ളുർ മുരളി; പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെക്കും; ഐ ഗ്രൂപ്പ് നേതാക്കളെ കുടുക്കി പുതിയ വിവാദം
കോഴിക്കോട്: ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തനിക്കുനേരെ നടന്ന സദാചാര ഗുണ്ടാ ആക്രമണത്തിൽ പൊലീസിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ് തോടന്നൂർ ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെക്കുമെന്ന് കോൺഗ്രസ് നേതാവ് തിരുവള്ളൂർ മുരളി. യു.ഡി.എഫ് നേതാക്കളെ ആക്രമിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കാൻ മടിക്കുന്നതെന്തെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് .സി.സി സെക്രട്ടറികൂടിയായ തിരുവള്ളൂർ മുരളി വ്യക്തമാക്കി. ജനപ്രതിനിധികളെ പോലും സംരക്ഷിക്കാൻ മന്ത്രി തയാറാകാത്തതിൽ പ്രതിഷേധിച്ച് ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെക്കാൻ കെപിസിസി പ്രസിഡന്റിനോട് അനുമതിതേടിയിട്ടുണ്ട്. താനും പയ്യോളിയിലെ വനിതാ നേതാവും സദാചാര ഗുണ്ടകൾക്ക് ഇരയായിരുന്നു. സംഭവത്തിൽ ഒരു നടപടിയും സ്വീകരിക്കാൻ പൊലീസ് ഇതുവരെ തയാറായില്ല. മാത്രവുമല്ല, പ്രതിഷേധക്കാർക്കെതിരെ അതിക്രമം കാണിച്ചത് വടകര സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരാണ്. സമാധാനപരമായി നടത്തിയ മാർച്ചിനുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. മൂന്നുപേർക
കോഴിക്കോട്: ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തനിക്കുനേരെ നടന്ന സദാചാര ഗുണ്ടാ ആക്രമണത്തിൽ പൊലീസിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ് തോടന്നൂർ ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെക്കുമെന്ന് കോൺഗ്രസ് നേതാവ് തിരുവള്ളൂർ മുരളി. യു.ഡി.എഫ് നേതാക്കളെ ആക്രമിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കാൻ മടിക്കുന്നതെന്തെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് .സി.സി സെക്രട്ടറികൂടിയായ തിരുവള്ളൂർ മുരളി വ്യക്തമാക്കി.
ജനപ്രതിനിധികളെ പോലും സംരക്ഷിക്കാൻ മന്ത്രി തയാറാകാത്തതിൽ പ്രതിഷേധിച്ച് ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെക്കാൻ കെപിസിസി പ്രസിഡന്റിനോട് അനുമതിതേടിയിട്ടുണ്ട്. താനും പയ്യോളിയിലെ വനിതാ നേതാവും സദാചാര ഗുണ്ടകൾക്ക് ഇരയായിരുന്നു. സംഭവത്തിൽ ഒരു നടപടിയും സ്വീകരിക്കാൻ പൊലീസ് ഇതുവരെ തയാറായില്ല. മാത്രവുമല്ല, പ്രതിഷേധക്കാർക്കെതിരെ അതിക്രമം കാണിച്ചത് വടകര സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരാണ്.
സമാധാനപരമായി നടത്തിയ മാർച്ചിനുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമീപിച്ചു. എന്നാൽ, തന്റെ ആരോപണങ്ങൾ ശരിയല്‌ളെന്നാണ് അന്വേഷണത്തിൽ മനസ്സിലാക്കിയതെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. താൻ ആഗ്രഹിക്കുന്നത് നടന്നില്‌ളെങ്കിൽ യു.ഡി.എഫ് അധികാരത്തിൽ വരരുതെന്ന സമീപനത്തിൽനിന്നും ആഭ്യന്തര മന്ത്രി പിന്മാറണമെന്നും മുരളി കൂട്ടിച്ചേർത്തു.
വടകരയിലെ പൊലീസ്മാഫിയ ബന്ധത്തിനെതിരെ പരസ്യമായി രംഗത്തത്തെിയ കോൺഗ്രസ് നേതാവും തോടന്നൂർ ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റുമായ തിരുവള്ളൂർ മുരളിയുടെ പുതിയ നീക്കം ഐ ഗ്രൂപ് നേതാക്കളെ ലക്ഷ്യമിട്ടാണ്. ഇതിനിടെ റൂറൽ എസ്‌പി പ്രദീഷ്‌കുമാർ വടകരയിൽ നടന്ന സദാചാരഗുണ്ടായിസവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറി. ഇലക്ഷൻ കമീഷന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി എന്നാണറിയുന്നത്.
അതേസമയം, സദാചാരഗുണ്ടായിസത്തിൽ പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയുൾപ്പെടെ അന്വേഷിക്കാൻ ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചിരിക്കയാണെന്നും തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാൽ നേരിട്ട് നടപടിയെടുക്കുന്നതിന് തടസ്സമുണ്ടെന്നും അന്വേഷണം പൂർത്തിയാകുന്ന സാഹചര്യത്തിൽ മുരളിയുടെ തെറ്റിദ്ധാരണകൾ നീങ്ങുമെന്നും നിലവിൽ നടത്തുന്ന പ്രസ്താവനകൾ ദൗർഭാഗ്യകരമാണെന്നും ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കളത്തിൽ പീതാംബരൻ, മോഹനൻ പാറക്കടവ്, സുനിൽ മടപ്പള്ളി, വില്യാപ്പള്ളി ബ്‌ളോക് പ്രസിഡന്റ് സി.പി. വിശ്വനാഥൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. സദാചാരഗുണ്ടായിസത്തിന്റെ കാര്യത്തിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി നിലപാടെടുത്തതാണ്.
പാർട്ടിക്കും മുന്നണിക്കും സർക്കാറിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിലപാട് മുരളി തിരുത്തണമെന്നാണ് നേതാക്കളുടെ ആവശ്യം. മൂന്നു മാസത്തോളമായി വടകരയിലെ പൊലീസിനെതിരെ മാഫിയബന്ധം ആരോപിച്ച് മുരളി ഒറ്റയാൻ പ്രക്ഷോഭങ്ങൾ നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് തന്റെ സൊസൈറ്റിയിൽ മുൻ പയ്യോളി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സിന്ധുവിനോടൊപ്പം ഇരിക്കുമ്പോൾ പുറമെനിന്ന് മുറി പൂട്ടി അപമാനിക്കാനുള്ള ശ്രമം നടന്നത്. ഇത് വടകരയിലെ ഡിവൈഎഫ്ഐ നേതൃത്വവും പൊലീസും ചേർന്നുള്ള ഒത്തുകളിയാണെന്നാണ് മുരളിയുടെ ആക്ഷേപം. ഇതേതുടർന്നാണ് മുരളിയും പൊലീസും തമ്മിലുള്ള കൊമ്പുകോർക്കലിൽ യു.ഡി.എഫ് നേതൃത്വം ഇടപെടുന്നത്.
മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരെ കണ്ട് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഐ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളുടെ ഇടപെടൽ കാരണമാണ് നടപടി വൈകുന്നതെന്ന ആക്ഷേപം പലകോണുകളിൽനിന്നും ഉയർന്നിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലാണ് മുരളിയുടെ പ്രസ്താവന വന്നത. സംഭവം വിവാദമായതോടെ സദാചാര പൊലീസുമായി തങ്ങൾ യാതൊരു ബന്ധവുമില്‌ളെന്നും തങ്ങളുടെ പ്രവർത്തകരെ അകാരണമായി പൊലീസ് പീഡിപ്പിക്കുകയാണെന്നുമാണ് ഡിവൈഎഫ്ഐ നേതാക്കൾ പറയുന്നത്.
- നാളെ ദുഃഖ വെള്ളി(25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ