- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവമ്പാടി തിരിഞ്ഞു കുത്തുന്നു; താമരശ്ശേരി ബിഷപ്പിനെതിരെ വിശ്വാസികൾ; ഭിന്നത സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളാണ് ബിഷപ്പും ചില വൈദികരും ചേർന്ന് നടത്തുന്നതെന്ന് കാത്തലിക് ലേമെൻസ് അസോസിയേഷൻ; രൂപതക്കെതിരെ കടുത്ത വിമർശനവുമായി മുൻ എംഎൽഎ സിറിയക്ക് ജോണും
കോഴിക്കോട്: കടുത്ത രാഷ്ട്രീയ നിലപാട് സ്വീകരിച്ച് തിരുവമ്പാടിയിൽ ഇറങ്ങിക്കളിക്കാൻ തീരുമാനിച്ചത് സഭക്ക് തിരച്ചടിയാവുമോ?നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവമ്പാടിയിൽ 'ഇടുക്കി മോഡൽ' പയറ്റാൻ പോകുന്നുവെന്ന പ്രചാരണങ്ങൾക്കിടെ താമരശ്ശേരി രൂപതക്കെതിരെ സഭക്കകത്തും പ്രതിഷേധമുയരുകയാണ്. കക്ഷി രാഷ്ട്രീയനിലപാട് സ്വീകരിച്ച് ഇടവകകളിലും രൂപതയിലും ഭിന്നത സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളാണ് ബിഷപ്പും ചില വൈദികരും ചേർന്ന് നടത്തുന്നതെന്ന് ആരോപിച്ച് കാത്തലിക് ലേമെൻസ് അസോസിയേഷനാണ് രംഗത്തത്തെിയത്. താമരശ്ശേരി ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് അസോസിയേഷൻ പ്രമേയവും പാസാക്കി. മുൻ തിരുവമ്പാടി എംഎൽഎയും കോൺഗ്രസ് നേതാവുമായ സിറിയക്ക് ജോണും രൂപതക്കെതിരെ രംഗത്തത്തെി.തിരുവമ്പാടി മുസ്ലീലീഗിന്റെ സീറ്റാണെന്നും ഈ രീതിയിൽ രൂപത രാഷ്ട്രീയം കളിക്കുന്നതിനോട്് തനിക്ക് യോജിപ്പില്‌ളെന്നും അദ്ദേഹം തുറന്നടിച്ചു. ലീഗ് മത്സരിക്കുന്ന തിരുവമ്പാടി സീറ്റ് കോൺഗ്രസിന് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് രൂപതാ വക്താക്കൾ രംഗത്തുവന്നത് വിശ്വാസികൾക്ക് കളങ്കമുണ്ടാക്കുന്
കോഴിക്കോട്: കടുത്ത രാഷ്ട്രീയ നിലപാട് സ്വീകരിച്ച് തിരുവമ്പാടിയിൽ ഇറങ്ങിക്കളിക്കാൻ തീരുമാനിച്ചത് സഭക്ക് തിരച്ചടിയാവുമോ?നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവമ്പാടിയിൽ 'ഇടുക്കി മോഡൽ' പയറ്റാൻ പോകുന്നുവെന്ന പ്രചാരണങ്ങൾക്കിടെ താമരശ്ശേരി രൂപതക്കെതിരെ സഭക്കകത്തും പ്രതിഷേധമുയരുകയാണ്. കക്ഷി രാഷ്ട്രീയനിലപാട് സ്വീകരിച്ച് ഇടവകകളിലും രൂപതയിലും ഭിന്നത സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളാണ് ബിഷപ്പും ചില വൈദികരും ചേർന്ന് നടത്തുന്നതെന്ന് ആരോപിച്ച് കാത്തലിക് ലേമെൻസ് അസോസിയേഷനാണ് രംഗത്തത്തെിയത്. താമരശ്ശേരി ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് അസോസിയേഷൻ പ്രമേയവും പാസാക്കി. മുൻ തിരുവമ്പാടി എംഎൽഎയും കോൺഗ്രസ് നേതാവുമായ സിറിയക്ക് ജോണും രൂപതക്കെതിരെ രംഗത്തത്തെി.തിരുവമ്പാടി മുസ്ലീലീഗിന്റെ സീറ്റാണെന്നും ഈ രീതിയിൽ രൂപത രാഷ്ട്രീയം കളിക്കുന്നതിനോട്് തനിക്ക് യോജിപ്പില്‌ളെന്നും അദ്ദേഹം തുറന്നടിച്ചു.
ലീഗ് മത്സരിക്കുന്ന തിരുവമ്പാടി സീറ്റ് കോൺഗ്രസിന് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് രൂപതാ വക്താക്കൾ രംഗത്തുവന്നത് വിശ്വാസികൾക്ക് കളങ്കമുണ്ടാക്കുന്നതാണെന്ന് കാത്തലിക് ലേമെൻസ് അസോസിയേഷൻ യോഗം വിലയിരുത്തി. അപക്വമായ നിലപാടുകൾ സ്വീകരിച്ച് സഭക്ക് പേരുദോഷം വരുത്തുകയാണ് താമരശ്ശേരി ബിഷപ്പും ചില വൈദികരും ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി ആർച്ച് ബിഷപ് ജോർജ് ആലഞ്ചേരിക്ക് പരാതിയും അയച്ചു. രൂപതയിൽ ഒട്ടേറെ വിവാദനടപടികൾ കൈക്കൊണ്ട ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നാണ് അടിയന്തര ഫാക്‌സ് സന്ദേശമായി അയച്ച കത്തിലെ ചുരുക്കം. പ്രാർത്ഥനക്കും കൂദാശ പരികർമങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടി കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നിലകൊള്ളുന്ന പള്ളികളെ ചേരിതിരിവിന്റെ വേദിയാക്കുകയാണ് ബിഷപ് ചെയ്യുന്നതെന്ന് പരാതിയിൽ ആരോപിച്ചു.
എല്ലാ കക്ഷി രാഷ്ട്രീയക്കാരും ഉൾപ്പെടുന്നവരാണ് ക്രൈസ്തവ വിശ്വാസികൾ എന്നിരിക്കെ തിരുവമ്പാടി സീറ്റ് കോൺഗ്രസിന് വിട്ടുതരണമെന്ന് രൂപത ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്‌ളെന്നും ബിഷപ്പിനെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലേമെൻസ് അസോസിയേഷൻ പ്രസിഡന്റ് വിൻസന്റ് മാത്യു പറഞ്ഞു.
തിരുവമ്പാടി മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിലെ വി എം. ഉമ്മറിനെയാണ് പ്രഖ്യാപിച്ചത്. സീറ്റ് കോൺഗ്രസിന് വിട്ടുനൽകണമെന്നും കർഷകതാൽപര്യം സംരക്ഷിക്കുന്നയാളെ സ്ഥാനാർത്ഥിയാക്കണമെന്നുമാണ് രൂപതയുടെ ആവശ്യം. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ, മന്ത്രി രമേശ് ചെന്നിത്തല എന്നിവരെ നേരിട്ട് അറിയിക്കുകയും ചെയ്തു. യു.ഡി.എഫിൽനിന്ന് അനുകൂല തീരുമാനമൊന്നും ഇവർക്ക് ലഭിച്ചില്ല. സ്ഥാനാർത്ഥിനിർണയത്തിൽ മതമേലധ്യക്ഷന്മാർ നേരിട്ട് ഇടപെടുന്നതിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധവുമുയർന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഇടതുപിന്തുണയോടെ സ്ഥാനാർത്ഥിയെ വിജയിപ്പിച്ചെടുത്ത രീതി തിരുവമ്പാടിയിലും സ്വീകരിക്കുന്നുവെന്ന പ്രചാരണവും ശക്തമായി. ഇതിനിടയിലാണ് കാത്തലിക് ലേമെൻ അസോസിയേഷൻ രൂപതക്കെതിരെ പരസ്യമായി രംഗത്തത്തെിയത്.
ഇടുക്കിയിൽ മലയോരകർഷകരുടെ പ്രതിഷേധത്തിരയിൽ കരപറ്റിയ ഇടുക്കി എംപി ജോയ്‌സ് ജോർജിനെ റോൾമോഡലാക്കിയാണ് താമരശ്ശേരി രൂപതയുടെ പുറപ്പാട്. ഇടുക്കിയിൽ യൂത്ത് കോൺഗ്രസിന്റെ കരുത്തനായ സാരഥി ഡീൻ കുര്യാക്കോസിനെ അരലക്ഷം വോട്ടുകൾക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസമാണ് ഇവരുടെ കൈമുതൽ. സ്ഥാനാർത്ഥിനിർണയത്തിൽ മതമേലധ്യക്ഷന്മാരുടെ ഇടപെടലിനെതിരെ ഉയർന്ന വിമർശംപോലും ഗൗനിക്കാതെയാണ് മലയോര കർഷകരെ മുന്നിൽനിർത്തി രൂപതയുടെ പ്രയാണം.
യു.ഡി.എഫ് കനിഞ്ഞില്‌ളെങ്കിൽ സിപിഎമ്മിനെ കൂടി ഒപ്പംകൂട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ് രൂപതയുടെ നിയന്ത്രണത്തിലുള്ള മലയോര വികസനസമിതി ആലോചിക്കുന്നത്. യു.ഡി.എഫ് സിറ്റിങ് സീറ്റ് സ്വന്തമാക്കുന്നതിന് കൈയയച്ച് സഹായിക്കാൻ സിപിഎമ്മും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചർച്ചക്ക് തയാറാണെന്നും സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു.
പ്രാദേശികതലത്തിൽ സിപിഐ(എം) ഭാരവാഹികളുമായി വികസനസമിതി പ്രവർത്തകർ ഇതിനകം ഒട്ടേറെ ചർച്ചകളും നടത്തി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിനിർണയ വേളയിൽ ഇടുക്കിയിൽ കോൺഗ്രസിലെ പി.ടി. തോമസിനെ പുകച്ചുചാടിക്കാൻ കഴിഞ്ഞെങ്കിൽ തിരുവമ്പാടിയിൽ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിന്റെ മുന്നോടിയാണ് ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനെതിരെ പരസ്യമായി രൂപതാ വക്താക്കൾ രംഗത്തുവന്നത്.
കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നയാളെ സ്ഥാനാർത്ഥിയാക്കണമെന്നും സീറ്റ് കോൺഗ്രസിന് വിട്ടുനൽകണമെന്നുമാണ് വികസനസമിതിയുടെ ആവശ്യം. കാലങ്ങളായി ലീഗ് മത്സരിക്കുന്ന സീറ്റ് കോൺഗ്രസിന് വേണമെന്ന് ആവശ്യപ്പെടാൻ വികസനസമിതിക്ക് എന്ത് ന്യായമുണ്ടെന്നാണ് ലീഗിന്റെ മറുചോദ്യം. മണ്ഡലത്തിൽ പരാജയപ്പെട്ടാലും പാർട്ടി നിർത്തിയ സ്ഥാനാർത്ഥിയെ പിൻവലിക്കുന്ന പ്രശ്‌നമില്‌ളെന്നും ലീഗ് തുറന്നടിച്ചു. ലീഗിനു പിന്നാലെ കോൺഗ്രസും കൈമലർത്തിയതോടെയാണ് മണ്ഡലം വച്ചുമാറാൻ സന്നദ്ധത അറിയിച്ചുള്ള ഉടമ്പടിയുടെ രേഖ പുറത്തുവിട്ടത്. എന്നാൽ, ഇതൊക്കെ സീറ്റുവിഭജന വേളയിലെ പതിവ് കാര്യങ്ങളായാണ് ലീഗ് നേതാക്കൾ കാണുന്നത്.
ജനസംഖ്യാടിസ്ഥാനത്തിൽ ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും പിന്നാലെയാണ് മണ്ഡലത്തിൽ ക്രിസ്ത്യനികളുടെ കണക്ക്. മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളിൽ മാത്രം ഭൂരിപക്ഷമുള്ള വിഭാഗം കർഷകരുടെ പേരുപറഞ്ഞ് യു.ഡി.എഫ് സ്ഥാനാർത്ഥി ആരാവണമെന്ന് നിശ്ചയിക്കുന്നതിൽ കോൺഗ്രസിലും എതിർപ്പുണ്ട്.