- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം വിമാനത്താവളം ഒക്ടോബർ 18ന് അദാനിക്ക് കൈമാറും; നീണ്ടുപോയത് കോവിഡ് കാരണമെന്ന് വിവരാവകാശ മറുപടി
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് ഒക്ടോബർ 18ന് കൈമാറാൻ ലക്ഷ്യമിടുന്നെന്ന് എയർപോർട്ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ മറുപടിയിലാണ് എയർപോർട്ട്‌സ് അഥോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
ജൂലൈയിൽ വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാൻ ഉദ്ദേശിച്ചെങ്കിലും കോവിഡ് രണ്ടാം തരംഗം മൂലം നീട്ടിവെക്കുകയായിരുന്നെന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു. വിമാനത്താവളത്തിലെ സ്ഥിര, കരാർ തൊഴിലാളികളെ നിലനിർത്തുമോ എന്ന ചോദ്യത്തിന് ഇക്കാര്യങ്ങൾ കഴിഞ്ഞ ജനുവരി 19ന് എയർപോർട്ട് അഥോറിറ്റിയും സ്വകാര്യ കമ്പനിയും തമ്മിൽ ഒപ്പിട്ട ഉടമ്പടിയുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ചായിരിക്കുമെന്ന് മറുപടിയിൽ വ്യക്തമാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story