- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുമായി കൈകോർത്ത കോൺഗ്രസിനെതിരെ സ്വരം കടുപ്പിച്ച് മുസ്സീംലീഗ്; ബിജെപിയെ കൂട്ടി ഭരിക്കാനില്ലെന്ന് ലീഗ് ജില്ലാ നേതൃത്വം; സിപിഎമ്മിനെ തോൽപ്പിക്കാനുള്ള സംഘപരിവാർ കൂട്ടുകെട്ടിൽ വെട്ടിലായപ്പോൾ വിശദീകരണം തേടി വി എം സുധീരൻ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതിയിലേക്ക് നടന്ന കോർപറേഷൻ അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്നു മത്സരിച്ചതിനെതിരേ യുഡിഎഫിൽ പൊട്ടിത്തെറി തുടങ്ങി. മുസ്ലിം ലീഗ് ജില്ലാ നേതൃത്വമാണ് കോൺഗ്രസിന്റെ ഏകപക്ഷീയമായ നീക്കങ്ങൾക്കെതിരേ രംഗത്തുവന്നിരിക്കുന്നത്. വോട്ടെടുപ്പിൽ പങ്കെടുത്ത മുസ്ലിംലീഗ് കൗൺസിലർ സജീനയോട് ജില്ലാ നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടതായാണ് സൂചന. തങ്ങളെ അറിയിക്കാതെ, നഗരസഭയിലും നിയമസഭയിലും യുഡിഎഫിലെ രണ്ടാംകക്ഷിയുമായ തങ്ങളോട് ആലോചിക്കാതെ, നഗരസഭയിൽ ബിജെപിയുമായി കൈകോർത്തത് പുതിയ രാഷ്ട്രീയതന്ത്രമാണോ എന്ന സംശയത്തിലാണ് ലീഗ്. തങ്ങളോടും യുഡിഎഫിലും കൗൺസിലിലെ അവിശുദ്ധസഖ്യത്തിനെ പിന്തുണയ്ക്കില്ലെന്നും ഈ ബന്ധം തുടർന്നാൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നുമുള്ള നിലപാടിലാണ് കൗൺസിലറും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റുമായ ബീമാപള്ളി റഷീദ്. യുഡിഎഫ് ജില്ലാ കൺവീനർകൂടിയാണിദ്ദേഹം. എന്നിട്ടും തങ്ങളെ ഒന്നും അറിയിക്കാതെ കോൺഗ്രസ് ഏകപക്ഷീയമായി ബിജെപിയെ കൂടെക്കൂട്ടുകയായി
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതിയിലേക്ക് നടന്ന കോർപറേഷൻ അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്നു മത്സരിച്ചതിനെതിരേ യുഡിഎഫിൽ പൊട്ടിത്തെറി തുടങ്ങി. മുസ്ലിം ലീഗ് ജില്ലാ നേതൃത്വമാണ് കോൺഗ്രസിന്റെ ഏകപക്ഷീയമായ നീക്കങ്ങൾക്കെതിരേ രംഗത്തുവന്നിരിക്കുന്നത്. വോട്ടെടുപ്പിൽ പങ്കെടുത്ത മുസ്ലിംലീഗ് കൗൺസിലർ സജീനയോട് ജില്ലാ നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടതായാണ് സൂചന.
തങ്ങളെ അറിയിക്കാതെ, നഗരസഭയിലും നിയമസഭയിലും യുഡിഎഫിലെ രണ്ടാംകക്ഷിയുമായ തങ്ങളോട് ആലോചിക്കാതെ, നഗരസഭയിൽ ബിജെപിയുമായി കൈകോർത്തത് പുതിയ രാഷ്ട്രീയതന്ത്രമാണോ എന്ന സംശയത്തിലാണ് ലീഗ്. തങ്ങളോടും യുഡിഎഫിലും കൗൺസിലിലെ അവിശുദ്ധസഖ്യത്തിനെ പിന്തുണയ്ക്കില്ലെന്നും ഈ ബന്ധം തുടർന്നാൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നുമുള്ള നിലപാടിലാണ് കൗൺസിലറും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റുമായ ബീമാപള്ളി റഷീദ്. യുഡിഎഫ് ജില്ലാ കൺവീനർകൂടിയാണിദ്ദേഹം.
എന്നിട്ടും തങ്ങളെ ഒന്നും അറിയിക്കാതെ കോൺഗ്രസ് ഏകപക്ഷീയമായി ബിജെപിയെ കൂടെക്കൂട്ടുകയായിരുന്നുവെന്നാണ് ലീഗിന്റെ പരാതി.
കോൺഗ്രസും ബിജെപിയും കൗൺസിലിൽ ഒന്നിച്ചാൽ തങ്ങൾ പുറത്താകുമെന്ന ഭയമാണ് ലീഗിനെന്ന് ചില കോൺഗ്രസ് നേതാക്കൾ പറയുന്നു. അതേസമയം ബിജെപിയും, ആർഎസ്എസും ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ ഉള്ള പാർട്ടികളാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും ഇനിയും കോൺഗ്രസ് അവരുമായി സഖ്യത്തിൽ തുടർന്നാൽ ശക്തമായ നിലപാടുകൾ സ്വീകരിക്കേണ്ടി വരുമെന്നുമാണ് ലീഗ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ഇക്കാര്യം ലീഗ് സംസ്ഥാന കമ്മിറ്റിയേയും അറിയിച്ചിട്ടുണ്ട്. അടുത്ത യുഡിഎഫ് സംസ്ഥാനകമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനമെന്നും അറിയുന്നു.
യുഡിഎഫ് ജില്ലാ കൺവീനറായ തന്നോടുപോലും ആലോചിക്കാതെ കോൺഗ്രസ് കൗൺസിലർമാർ ഏകപക്ഷീയമായി എടുത്ത തീരുമാനത്തിനെതിരേ ബീമാപള്ളി റഷീദ് കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നതെന്നും സൂചനയുണ്ട്.
അതേസമയം തിരുവനന്തപുരം നഗരസഭയിൽ ബിജെപിയുമായുള്ള ബന്ധത്തെക്കുറിച്ച് വാർത്തയായതോടെ കോൺഗ്രസ് നേതൃത്വം വെട്ടിലായിട്ടുണ്ട്. എന്നാൽ കോൺഗ്രസ്-യുഡിഎഫ് നേതാക്കളാരും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വാർത്തകളെക്കുറിച്ച് അന്വേഷിച്ച് കൂട്ടുകെട്ടിനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയെ ചുമതലപ്പെടുത്തിയതായി കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തുടർന്ന് കോർപ്പറേഷനിലെ പാപ്പനംകോട് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും ഉണ്ടാക്കിയ രഹസ്യ സഖ്യത്തിന്റെ തുടർച്ചയായാണ് ജില്ലാ കൗൺസിലിലും ഉണ്ടായതെന്നാണ് എൽഡിഎഫിന്റെ ആരോപണം.
എന്നാൽ പ്രതിപക്ഷമായ ബിജെപിയെ ഒഴിവാക്കാൻവേണ്ടി എൽഡിഎഫിനെ സഹായിക്കാമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തുവെന്നും സിപിഐ- എമ്മിലെ ഒരു വിഭാഗം ഇതിനെ തള്ളിക്കളഞ്ഞതോടെയാണ് കോൺഗ്രസ് ബിജെപിയോട് സഖ്യത്തിന് തയാറായതെന്നും സിപിഐ- എമ്മിലെ മറുവിഭാഗം ആരോപിക്കുന്നു.



