കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎ‍ൽഎയുടെ സഹോദരിപുത്രൻ തിരുവഞ്ചൂർ ജയഭവനിൽ വിജയകുമാർ ( ബാബു- 53) മിനി ബസ് ഇടിച്ച് മരിച്ചു. ഇന്നലെ വൈകിട്ട് ആറിന് കിടങ്ങൂർ മാന്താടിക്കവലയിലാണ് അപകടം.

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വിജയകുമാറിനെ പിന്നിൽ നിന്ന് വന്ന കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ മൊബൈൽ മാമോഗ്രാം യൂണിറ്റിന്റെ മിനിബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയകുമാറിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന വിജയകുമാർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്റർ ടെക്‌നീഷ്യനായി സേവനം അനുഷ്ഠിക്കുകയായിരുന്നു. വനജകുമാരിയാണ് ഭാര്യ. പിതാവ്: പരേതനായ കെ.ജി. രാമചന്ദ്രൻ നായർ, മതാവ്: കമലമ്മ