- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം ചെയ്തത് വിജയകുമാറും ഗണേശ് കുമാറും; ഫണ്ടും വകമാറ്റി ചെലവഴിച്ചു; എല്ലാം ഗെയിംസ് കഴിഞ്ഞ് പുറത്തു പറയും; ഒരു അന്വേഷണത്തേയും ഭയക്കുന്നില്ലെന്നും കായികമന്ത്രി തിരുവഞ്ചൂർ
കോട്ടയം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊണ്ടത് മുൻ കായിക മന്ത്രിമാരായ ഗണേശ് കുമാറിന്റെയും എം.വിജയകുമാറിന്റെയും കാലത്താണെന്ന് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. താൻ കായിക മന്ത്രിയായ ശേഷം ഗെയിംസിനായി നയാപൈസ പോലും തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗെയിംസിനായുള്ള ഫ
കോട്ടയം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊണ്ടത് മുൻ കായിക മന്ത്രിമാരായ ഗണേശ് കുമാറിന്റെയും എം.വിജയകുമാറിന്റെയും കാലത്താണെന്ന് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. താൻ കായിക മന്ത്രിയായ ശേഷം ഗെയിംസിനായി നയാപൈസ പോലും തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗെയിംസിനായുള്ള ഫണ്ട് വകമാറ്റി ചെലവഴിച്ചിട്ടുണ്ട്. അതേക്കുറിച്ച് അന്വേഷിച്ചാൽ ചിലർ കുടങ്ങും. അത് ആരാണെന്ന് ഇപ്പോൾ പറയുന്നില്ല. ഗെയിംസ് കഴിഞ്ഞ് അതേക്കുറിച്ച് പറയാമെന്നും തിരുവഞ്ചൂർ പറഞ്ഞു. ഗണേശ് കുമാർ കായിക മന്ത്രിയായിരുന്ന കാലത്ത് ഗെയിംസ് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടതിനുള്ള യോഗത്തിലെ മിനിട്ട്‌സും മന്ത്രി മാദ്ധ്യമങ്ങൾക്ക് നൽകി. ഗെയിംസുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
Next Story