- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1100 പേർക്ക് ഭക്ഷണമൊരുക്കി, 35 പേരെ കൂടെ കൊണ്ടുവന്നു; സ്വീകരണ സ്ഥലത്തു വന്നപ്പോൾ 15 പേർ മാത്രം!കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്രയ്ക്കിടെ രോഷാകുലനായ തിരുവഞ്ചൂരിന്റെ ഉപവാസ സമരം! അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങിയില്ല; അമർഷം സംഘാടകരായ പത്തനംതിട്ട ഡിസിസിയോട്
പത്തനംതിട്ട: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയുടെ മറവിൽ ശബരിമലയിൽ കലാപം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുവാൻ ശ്രമിക്കുന്ന സിപിഎം, ബിജെപി നടപടികളിൽ പ്രതിഷേധിച്ചും, ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിശ്വാസം സംരക്ഷിക്കുക, വർഗീയതയെ തുരത്തുക എന്ന മുദ്രാവാക്യം ഉയർത്തി കെപിസിസിയുടെ ജാഥ നയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഒടുവിൽ സമരം തന്റെ പാർട്ടിക്കാർക്ക് എതിരേയാക്കി. ഉച്ചഭക്ഷണവും സ്വീകരണവും ഒരുക്കിയ സ്ഥലത്ത് ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്നത് പത്തോളം പ്രവർത്തകർ മാത്രം. ഇതോടെ തിരുവഞ്ചൂർ ഉപവാസം പ്രഖ്യാപിച്ച് ഭക്ഷണം ബഹിഷ്‌കരിക്കുകയായിരുന്നു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നിന്നുമാണ് കാൽനട പ്രചരണ ജാഥ നടത്തിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ നയിക്കുന്ന ജാഥ ഇന്ന് രാവിലെ പുല്ലാട്ട് നിന്നുമാണ് പുറപ്പെട്ടത്. പിന്നീട് കോഴഞ്ചേരി വഴി ജാഥ ഇലന്തൂർ പഞ്ചാ
പത്തനംതിട്ട: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയുടെ മറവിൽ ശബരിമലയിൽ കലാപം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുവാൻ ശ്രമിക്കുന്ന സിപിഎം, ബിജെപി നടപടികളിൽ പ്രതിഷേധിച്ചും, ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിശ്വാസം സംരക്ഷിക്കുക, വർഗീയതയെ തുരത്തുക എന്ന മുദ്രാവാക്യം ഉയർത്തി കെപിസിസിയുടെ ജാഥ നയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഒടുവിൽ സമരം തന്റെ പാർട്ടിക്കാർക്ക് എതിരേയാക്കി.
ഉച്ചഭക്ഷണവും സ്വീകരണവും ഒരുക്കിയ സ്ഥലത്ത് ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്നത് പത്തോളം പ്രവർത്തകർ മാത്രം. ഇതോടെ തിരുവഞ്ചൂർ ഉപവാസം പ്രഖ്യാപിച്ച് ഭക്ഷണം ബഹിഷ്‌കരിക്കുകയായിരുന്നു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നിന്നുമാണ് കാൽനട പ്രചരണ ജാഥ നടത്തിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ നയിക്കുന്ന ജാഥ ഇന്ന് രാവിലെ പുല്ലാട്ട് നിന്നുമാണ് പുറപ്പെട്ടത്. പിന്നീട് കോഴഞ്ചേരി വഴി ജാഥ ഇലന്തൂർ പഞ്ചായത്ത് സ്റ്റേഡിയത്തിലെത്തിയപ്പോൾ പ്രവർത്തകരുടെ എണ്ണം കുറഞ്ഞതാണ് തിരുവഞ്ചൂരിനെ ചൊടിപ്പിച്ചത്. ഉച്ച ഭക്ഷണം ഇവിടെയാണ് ക്രമീകരിച്ചിരുന്നത്.
ഉച്ചയ്ക്ക് രണ്ടു മണിയോടെ പദയാത്ര സ്റ്റേഡിയത്തിലെത്തുമ്പോൾ 35 പ്രവർത്തകർ തിരുവഞ്ചൂരിനൊപ്പം ഉണ്ടായിരുന്നു. സ്വീകരണ സ്ഥലമായ പഞ്ചായത്ത് സ്റ്റേഡിയത്തിലാകട്ടെ വിരലിലെണ്ണാവുന്ന പ്രവർത്തകരും കാത്തു നിന്നു. 1100 പേർക്കാണ് ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്. ഇവിടുത്തെ രംഗം കണ്ടതോടെ തിരുവഞ്ചൂർ രോഷാകുലനായി. പിന്നെ ഉച്ചഭക്ഷണം ഉപേക്ഷിച്ച്അഞ്ചു മണി വരെ ഉപവസിക്കാൻ തീരുമാനിച്ചു. സംഭവമറിഞ്ഞ് കൂടുതൽ പ്രവർത്തകരും നേതാക്കളും എത്തിച്ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇത്ര ഗൗരവമേറിയ സമരത്തെ വേണ്ടത്ര പ്രാധാന്യത്തോടെ കാണാതിരുന്ന സംഘാടകരുടെ നിലപാട് ദൗർഭാഗ്യകരമാണെന്ന് തിരുവഞ്ചൂർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി വിളിച്ച സർവ കക്ഷി യോഗം പ്രഹസനമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം പുല്ലാട് നിന്ന് യാത്രയ്ക്കൊപ്പമുണ്ടായിരുന്ന പ്രവർത്തകർ കോഴഞ്ചേരിയിലും മല്ലപ്പുഴശേരിയിലും തങ്ങിയതിനാലും ഇലന്തൂരിൽ വൈകിട്ട് മൂന്നു മണിയോടെ എത്തിച്ചേരാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതിനാലുമാണ് ആശയക്കുഴപ്പമുണ്ടായതെന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞു.