- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവാർപ്പിലെ ദമ്പതികളെ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും തുമ്പൊന്നും ലഭിക്കാതെ സ്പെഷൽ സ്‌ക്വാഡ്; മീനച്ചിലാറ്റിലും വിനോദസഞ്ചാര മേഖലകളിലും ട്രെയിൻ സ്റ്റേഷനുകളിലും തെരച്ചിൽ; ഹാഷിമിനെയും ഹബീബയെയും തട്ടിക്കൊണ്ടുപോയെന്നു ബന്ധുക്കളുടെ സംശയം; പിരിമുറുക്കമുണ്ടാകുമ്പോൾ കാറിൽ സഞ്ചരിക്കുന്നത് ഹാഷിമിന്റെ സ്വഭാവമെന്നും ബന്ധുക്കൾ
കോട്ടയം: ഒരാഴ്‌ച്ച പിന്നിടുമ്പോഴും ദമ്പതികളുടെ തിരോധാനത്തിൽ തുമ്പില്ല. ഇവരെ ആരെങ്കിലും തട്ടിക്കൊണ്ടുപോയോ എന്നതാണ് ബന്ധുക്കളുടെയും പൊലീസിന്റെയും സംശയം. എങ്കിൽ കാർ എവിടെപ്പോയി എന്നാണ് അടുത്ത സംശയം. തട്ടിക്കൊണ്ടുപോയത് പണത്തിനാണെങ്കിൽ ഇതിനകം ആരെങ്കിലും വിളിക്കുകയില്ലേ എന്ന സംശയവും ബന്ധുക്കളിൽ ചിലർ ഉയർത്തുന്നു. കാണാതായി ഒരാഴ്‌ച്ച പിന്നിടുമ്പോഴും അറുപറ, ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ ( 37) എന്നിവരെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോൾ മാറി നിൽക്കുന്ന ശീലം ഹാഷിമിനുണ്ട്്്. പക്ഷേ പുതിയ കാറിൽ ഒറ്റയ്ക്ക് അധിക ദൂരം പോകില്ല. അതിനിടെ ഇവർ പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും അന്വേഷണം നടത്തി. പക്ഷേ ഇതുവരെ കണ്ടെത്താനായില്ല. കാറിൽ പോയതിനാൽ കോട്ടയത്തും പരിസരങ്ങളിലുമുള്ള ജലാശയങ്ങളിലെല്ലാം തെരച്ചിൽ നടത്തി. ഇതോടെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഇതോടെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയവും ഉയർന്നു. തിരുവാർപ്പ് പഞ്ചായത്തിലെ അറുപറ പാലത്തിന്
കോട്ടയം: ഒരാഴ്‌ച്ച പിന്നിടുമ്പോഴും ദമ്പതികളുടെ തിരോധാനത്തിൽ തുമ്പില്ല. ഇവരെ ആരെങ്കിലും തട്ടിക്കൊണ്ടുപോയോ എന്നതാണ് ബന്ധുക്കളുടെയും പൊലീസിന്റെയും സംശയം. എങ്കിൽ കാർ എവിടെപ്പോയി എന്നാണ് അടുത്ത സംശയം. തട്ടിക്കൊണ്ടുപോയത് പണത്തിനാണെങ്കിൽ ഇതിനകം ആരെങ്കിലും വിളിക്കുകയില്ലേ എന്ന സംശയവും ബന്ധുക്കളിൽ ചിലർ ഉയർത്തുന്നു.
കാണാതായി ഒരാഴ്‌ച്ച പിന്നിടുമ്പോഴും അറുപറ, ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ ( 37) എന്നിവരെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോൾ മാറി നിൽക്കുന്ന ശീലം ഹാഷിമിനുണ്ട്്്. പക്ഷേ പുതിയ കാറിൽ ഒറ്റയ്ക്ക് അധിക ദൂരം പോകില്ല.
അതിനിടെ ഇവർ പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും അന്വേഷണം നടത്തി. പക്ഷേ ഇതുവരെ കണ്ടെത്താനായില്ല. കാറിൽ പോയതിനാൽ കോട്ടയത്തും പരിസരങ്ങളിലുമുള്ള ജലാശയങ്ങളിലെല്ലാം തെരച്ചിൽ നടത്തി. ഇതോടെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഇതോടെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയവും ഉയർന്നു.
തിരുവാർപ്പ് പഞ്ചായത്തിലെ അറുപറ പാലത്തിന് സമീപത്തുനിന്ന് ഒറ്റക്കണ്ടത്തിൽ ഹാഷിം, ഭാര്യ ഹബീബ എന്നിവരെ കാണാതായിട്ട് ഇന്ന് ഒരാഴ്‌ച്ച പിന്നിട്ടുതോടെ ബന്ധുക്കളുടെ ആശങ്കയും ഏറി. പ്രതീക്ഷയോടെ പൊലീസും നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ തുടരുകയാണ്്.
ഈ മാസം ആറിനു വൈകുന്നേരം ഭക്ഷണം വാങ്ങാൻ പോയ ബാപ്പയേയും ഉമ്മയേയും ആകാംഷയോടെ നിറകണ്ണുകളോടെ കാത്തിരിക്കുകയാണ് മക്കൾ ഫാത്തിമ (13)യും ബിലാലും
(ഒൻപത്്). കാണാതായ ദിവസം മുതൽ ലഭ്യമായ സൂചനകൾക്കനുസരിച്ച് പൊലീസ്
സ്‌ക്വാഡ് അന്വേഷണം നടത്തിവരുകയാണ്.
വിനോദ സഞ്ചാര മേഖലകളിലും റെയിൽവേ സ്റ്റേഷനിലും പെട്രോൾ പമ്പുകളിലും പൊലീസ് സ്പെഷ്യൽ സ്‌ക്വാഡ് അന്വേഷണം നടത്തിവരുന്നു.ദമ്പതികൾക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതാണ് അന്വേഷണ സംഘത്തിനെ ബുദ്ധിമുട്ടിലാക്കുന്നത്. തമിഴ്‌നാട്ടിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലും, വാഗമണ്ണിലും അന്വേഷണം പോയി.
മാനസിക പിരിമുറക്കമുണ്ടാകുമ്പോൾ ദേഷ്യപ്പെടുകയും, കാറിൽ സഞ്ചരിക്കുകയും ചെയ്യുന്നത് ഹാഷിമിന്റെ സ്വഭാവമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ ദൂരയാത്രയോ മാറിനിൽക്കുകയോ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു. ഡ്രൈവിംങ്ങിൽ അധികം പരിചയമില്ലാത്തതിനാൽ ഡ്രൈവറെ ഏർപ്പാടാക്കിയാണ് ദൂരെ യാത്ര. എന്നാൽ കാണാതായ ദിവസം ഹാഷിമാണ് ഡ്രൈവ് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിൽ മീനച്ചിലാറ്റിലും കൈതോടുകളിലും തെരച്ചിൽ നടത്തി. മൂന്ന് ദിവസത്തെ തെരച്ചിലിനുശേഷം അപകട സാധ്യതയില്ലെന്നാണ് സംഘത്തിന്റെ നിഗമനം. ആരെങ്കിലും തട്ടിക്കൊണ്ടുപോയിട്ടുണ്ടെങ്കിൽ അവരുടെ ലക്ഷ്യമെന്താണെന്നും ഇതിനകം പണത്തിനായി ബന്ധപ്പെടുമെന്നാണ് ബന്ധുക്കളുടെ നിഗമനം.