- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ പിന്നെ എന്റെ ഇന്ത്യയല്ല ഇത്; എനിക്ക് എന്റെ രാജ്യം പുരോഗമനാത്മകവും കാരുണ്യവുമുള്ളതുമാവണം; മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതികരണവുമായി എ.ആർ. റഹ്മാൻ
മുംബൈ: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതികരണവുമായി സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. സമാനമായ സംഭവങ്ങൾ ഇനിയും രാജ്യത്ത് നടക്കുകയാണെങ്കിൽ ഇത് തന്റെ ഇന്ത്യയല്ലെന്ന് റഹ്മാൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: 'ഈ സംഭവത്തിൽ ഏറെ ദുഃഖിതനാണ് ഞാൻ. ഇത്തരം സംഭവങ്ങൾ രാജ്യത്ത് മേലിൽ ആവർത്തിക്കില്ല എന്നാണ് എന്റെ പ്രതീക്ഷ. ഇതുപോലുള്ള കാര്യങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ഇതെന്റെ ഇന്ത്യയായിരിക്കില്ല. എനിക്ക് എന്റെ രാജ്യം പുരോഗമനാത്മകവും കാരുണ്യവുമുള്ളതുമാവണം'-തന്റെ പുതിയ ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്കിടെയാണ് റഹ്മാൻ ഇക്കാര്യം പറഞ്ഞത്. വൺ ഹാർട്ട്: ദി എ.ആർ റഹ്മാൻ കൺസേർട്ട് ഫിലിമിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു റഹ്മാൻ. പതിനാല് വടക്കൻ അമേരിക്കൻ നഗരങ്ങളിൽ റഹ്മാൻ നടത്തിയ സംഗീത പരിപാടികളും അഭിമുഖങ്ങളും കോർത്തിണക്കി ഒരുക്കിയ ചിത്രമാണ് വൺ ഹാർട്ട്. റഹ്മാൻ എന്ന വ്യക്തിയുടെ ഏറെയൊന്നും അറിയപ്പെടാത്ത മുഖം വെളിവാക്കുന്ന ചിത്രമാണിത്. സെപ്റ്റംബർ അഞ്ച
മുംബൈ: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതികരണവുമായി സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. സമാനമായ സംഭവങ്ങൾ ഇനിയും രാജ്യത്ത് നടക്കുകയാണെങ്കിൽ ഇത് തന്റെ ഇന്ത്യയല്ലെന്ന് റഹ്മാൻ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: 'ഈ സംഭവത്തിൽ ഏറെ ദുഃഖിതനാണ് ഞാൻ. ഇത്തരം സംഭവങ്ങൾ രാജ്യത്ത് മേലിൽ ആവർത്തിക്കില്ല എന്നാണ് എന്റെ പ്രതീക്ഷ. ഇതുപോലുള്ള കാര്യങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ഇതെന്റെ ഇന്ത്യയായിരിക്കില്ല. എനിക്ക് എന്റെ രാജ്യം പുരോഗമനാത്മകവും കാരുണ്യവുമുള്ളതുമാവണം'-തന്റെ പുതിയ ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്കിടെയാണ് റഹ്മാൻ ഇക്കാര്യം പറഞ്ഞത്.
വൺ ഹാർട്ട്: ദി എ.ആർ റഹ്മാൻ കൺസേർട്ട് ഫിലിമിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു റഹ്മാൻ. പതിനാല് വടക്കൻ അമേരിക്കൻ നഗരങ്ങളിൽ റഹ്മാൻ നടത്തിയ സംഗീത പരിപാടികളും അഭിമുഖങ്ങളും കോർത്തിണക്കി ഒരുക്കിയ ചിത്രമാണ് വൺ ഹാർട്ട്. റഹ്മാൻ എന്ന വ്യക്തിയുടെ ഏറെയൊന്നും അറിയപ്പെടാത്ത മുഖം വെളിവാക്കുന്ന ചിത്രമാണിത്.
സെപ്റ്റംബർ അഞ്ചിന് രാത്രിയാണ് ഒരു സംഘം ഗൗരി ലങ്കേഷിനെ വീട്ടിൽ വച്ച് വെടിവെച്ചുകൊന്നത്. നിഷ്ഠൂരമായ ഈ കൊലപാതകത്തിനെതിരെ വൻ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയരുന്നത്.