- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുമകനെ നെഞ്ചിലിട്ട് താലോലിച്ച് സൽമാൻഖാൻ; അർപിതാ ഖാൻെ പൊന്നോമന പുത്രൻ അമ്മാവന് ഏറ്റവും പ്രിയപ്പെട്ടവൻ; സൽമാൻ ഖാനും മരുമകനുമൊത്തുള്ള വീഡിയോ വൈറലാകുന്നു
സൽമാൻഖാന്റെ സഹോദരി അർപ്പിതാ ഖാൻ ബോളിവുഡിലെ എല്ലാവർക്കും പുന്നാര പെങ്ങളാണ്. എന്നാൽ താൻ ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യവതിയായ സഹോദരിയാണെന്നാണ് അർപ്പിത പറയുന്നത്. ഒരു വയസുകാരനായ മകൻ അഹലും സല്ലുഭായിയുമായുള്ള വീഡിയോ പങ്കു വച്ചാണ് അർപ്പിത സഹോദര സ്‌നേഹം വിളിച്ചു പറഞ്ഞിരിക്കുന്നത്. വീഡിയയോയിൽ ഒരുവയസുകാരനായ അഹിലിനൊപ്പം സ്വയം മറന്നു കളിക്കുന്ന അമ്പത്തിയൊന്നുകാരനായ സൽമാനെ കാണാം. സുൽത്താനിലെ പ്രശസ്ത ട്രാക്ക് മൂളുന്നതിനൊപ്പമാണ് അഹിലിനെ രസംപിടിപ്പിച്ചുള്ള അമ്മാവന്റെ കളി. അമ്മാവനും മരുമകനുമായുള്ള കളി ആരെയും രസിപ്പിക്കുന്നതാണ്. ഹൃദയം തൊടുന്ന കാപ്ഷനൊപ്പമാണ് അർപിത ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. '' കെയറിങ് ആയ, ലവിങ്ങ് ആയ, ഒരുപാടു സ്‌നേഹിക്കുന്ന സഹോദരനെ കിട്ടിയ ഞാനായിരിക്കും ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യവതിയായ സഹോദരി. എനിക്കു മാത്രമല്ല തന്നോടു ചേർന്നു നിൽക്കുന്നവർക്കൊക്കെയും പകർന്നു നൽകുന്ന സ്‌നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല. ലവ് യൂ ഭായ്...' എന്ന അടിക്കുറിപ്പോടെയാണ് രസകരമായ വിഡിയോ അർപിത പങ്കു
സൽമാൻഖാന്റെ സഹോദരി അർപ്പിതാ ഖാൻ ബോളിവുഡിലെ എല്ലാവർക്കും പുന്നാര പെങ്ങളാണ്. എന്നാൽ താൻ ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യവതിയായ സഹോദരിയാണെന്നാണ് അർപ്പിത പറയുന്നത്. ഒരു വയസുകാരനായ മകൻ അഹലും സല്ലുഭായിയുമായുള്ള വീഡിയോ പങ്കു വച്ചാണ് അർപ്പിത സഹോദര സ്‌നേഹം വിളിച്ചു പറഞ്ഞിരിക്കുന്നത്.
വീഡിയയോയിൽ ഒരുവയസുകാരനായ അഹിലിനൊപ്പം സ്വയം മറന്നു കളിക്കുന്ന അമ്പത്തിയൊന്നുകാരനായ സൽമാനെ കാണാം. സുൽത്താനിലെ പ്രശസ്ത ട്രാക്ക് മൂളുന്നതിനൊപ്പമാണ് അഹിലിനെ രസംപിടിപ്പിച്ചുള്ള അമ്മാവന്റെ കളി. അമ്മാവനും മരുമകനുമായുള്ള കളി ആരെയും രസിപ്പിക്കുന്നതാണ്.
ഹൃദയം തൊടുന്ന കാപ്ഷനൊപ്പമാണ് അർപിത ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. '' കെയറിങ് ആയ, ലവിങ്ങ് ആയ, ഒരുപാടു സ്‌നേഹിക്കുന്ന സഹോദരനെ കിട്ടിയ ഞാനായിരിക്കും ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യവതിയായ സഹോദരി. എനിക്കു മാത്രമല്ല തന്നോടു ചേർന്നു നിൽക്കുന്നവർക്കൊക്കെയും പകർന്നു നൽകുന്ന സ്‌നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല. ലവ് യൂ ഭായ്...' എന്ന അടിക്കുറിപ്പോടെയാണ് രസകരമായ വിഡിയോ അർപിത പങ്കുവച്ചത്.
സാഹോദര്യ സ്‌നേഹം പങ്കിടാനെത്തിയ രക്ഷാബന്ധൻ ദിനത്തിലാണ് അർപ്പിത ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സഹോദരന്മാരായ അർബാസിനും സൊഹൈലിനും സൽമാനും ആശംസകളും നേർന്നു അർപ്പിത സൊഹൈൽ ഖാനൊപ്പമുള്ളൊരു പഴയകാല ചിത്രവും പങ്കുവച്ചു.