- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
55 വർഷമായി കാഴ്ച ഇല്ലെങ്കിലും ജീവിതം എത്ര സുന്ദരം; ജീവിതത്തിന്റെ സൗന്ദര്യം തീരുമാനിക്കുന്നത് നമ്മൾ തന്നെ; പ്രശ്‌നങ്ങളും പ്രതിസന്ധികളും തരണം ചെയ്യാനാകാതെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവരും ജിവിതം വിരസമെന്നു കരുതുന്നവരും വായിച്ചിരിക്കേണ്ട അനുഭവക്കുറിപ്പ്
ജനിച്ച് നിമിഷങ്ങൾക്കകം തന്നെ പൂർണ അന്ധനെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഈ മനുഷ്യന്റെ ജീവിതകഥ അറിഞ്ഞാൽ ആരും ജീവിതത്തെ പ്രണയിച്ച്‌പോകും. കാഴ്ചയില്ലെങ്കിലും 55 വർഷമായി ലോകത്തിൽ ഏറ്റവും ആനന്ദകരമായ ഉൾക്കാഴ്ചയിലൂടെയാണ് ഈ മനുഷ്യൻ ജീവിക്കുന്നത്. കാഴ്ചയിലെ ബലഹീനത ഇദ്ദേഹത്തെ ഒരിക്കലും മനോഹരമായ ജീവിതത്തിൽ നിന്ന് പിറകോട്ട് വലിച്ചിട്ടില്ല. വൈകല്യത്തിൽ തളരാതെ ഇപ്പോഴും ഭാര്യയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പം ഏറ്റവും മനോഹരമായ ജീവിതമാണ് ഈ അമ്പത്തഞ്ചുകാരൻ നയിക്കുന്നത്. ഉയർച്ചയും താഴ്‌ച്ചയും നിറഞ്ഞ് നിൽക്കുന്ന ജീവിതം സുന്ദരമാണ്. ജീവിതത്തിന്റെ സൗന്ദര്യം നമ്മൾ സൃഷ്ടിക്കുന്നതാണ്. ജീവിതത്തെ ഏത് രീതിയിൽ സമീപിക്കണമെന്നത് അവർതെന്നെയാണ് തീരുമാനിക്കുന്നത്. ചിലപ്പോൾ ഏറ്റവും ബുദ്ധമുട്ടേറിയ അവസ്ഥകളും ആനന്ദകരമാക്കാൻ ഈ കാഴ്‌ച്ചപ്പാടുകൾ സഹായിക്കും. ഫേസ്‌ബുക്കിലെ ഹ്യൂമൺസ് ഓഫ് ബോംബെ എന്ന പേജാണ് ഈ വ്യത്യസ്ത മനുഷ്യനെക്കുറിച്ച് പുറം ലോകത്ത് അറിയിച്ചിരിക്കുന്നത്. ഇദ്ദഹത്തിന്റെ ചിത്രം പോസ്റ്റു ചെയ്തിട്ടുണ്ടെങ്കിലും പേര് വ്യക്തമാക്കിയിട
ജനിച്ച് നിമിഷങ്ങൾക്കകം തന്നെ പൂർണ അന്ധനെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഈ മനുഷ്യന്റെ ജീവിതകഥ അറിഞ്ഞാൽ ആരും ജീവിതത്തെ പ്രണയിച്ച്‌പോകും. കാഴ്ചയില്ലെങ്കിലും 55 വർഷമായി ലോകത്തിൽ ഏറ്റവും ആനന്ദകരമായ ഉൾക്കാഴ്ചയിലൂടെയാണ് ഈ മനുഷ്യൻ ജീവിക്കുന്നത്. കാഴ്ചയിലെ ബലഹീനത ഇദ്ദേഹത്തെ ഒരിക്കലും മനോഹരമായ ജീവിതത്തിൽ നിന്ന് പിറകോട്ട് വലിച്ചിട്ടില്ല. വൈകല്യത്തിൽ തളരാതെ ഇപ്പോഴും ഭാര്യയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പം ഏറ്റവും മനോഹരമായ ജീവിതമാണ് ഈ അമ്പത്തഞ്ചുകാരൻ നയിക്കുന്നത്.
ഉയർച്ചയും താഴ്‌ച്ചയും നിറഞ്ഞ് നിൽക്കുന്ന ജീവിതം സുന്ദരമാണ്. ജീവിതത്തിന്റെ സൗന്ദര്യം നമ്മൾ സൃഷ്ടിക്കുന്നതാണ്. ജീവിതത്തെ ഏത് രീതിയിൽ സമീപിക്കണമെന്നത് അവർതെന്നെയാണ് തീരുമാനിക്കുന്നത്. ചിലപ്പോൾ ഏറ്റവും ബുദ്ധമുട്ടേറിയ അവസ്ഥകളും ആനന്ദകരമാക്കാൻ ഈ കാഴ്‌ച്ചപ്പാടുകൾ സഹായിക്കും. ഫേസ്‌ബുക്കിലെ ഹ്യൂമൺസ് ഓഫ് ബോംബെ എന്ന പേജാണ് ഈ വ്യത്യസ്ത മനുഷ്യനെക്കുറിച്ച് പുറം ലോകത്ത് അറിയിച്ചിരിക്കുന്നത്. ഇദ്ദഹത്തിന്റെ ചിത്രം പോസ്റ്റു ചെയ്തിട്ടുണ്ടെങ്കിലും പേര് വ്യക്തമാക്കിയിട്ടില്ല.
സ്റ്റേറ്റ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലഘട്ടം വളരെ പ്രയാസം നിറഞ്ഞതായിരുന്നു. സാമ്പത്തികമായി പിന്നോക്കാവസ്ഥായിലായിരുന്ന ഇദ്ദേഹം കോളേജിലെ പഠനത്തിന് ശേഷം അഗർബത്തി വിറ്റാണ് പഠനത്തിന് ആവശ്യമായ പണം കണ്ടെത്തിയിരുന്നത്. ഒരു ഗായകസംഘത്തിലും ഇദ്ദേഹം അംഗമായിരുന്നു, ഇതിലൂടെ ലഭിച്ചിരുന്ന പണം ശേഖരിച്ച് വച്ചാണ് ഇദ്ദേഹം ഉപരിപഠനം നടത്തിയത്.
ഇതുവരെ കണ്ടിട്ടില്ലാത്ത തന്റെ ഭാര്യയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റ അഭിപ്രായവും വ്യത്യസ്തമാണ്. കണ്ടിട്ടില്ലെങ്കിലും ഏറ്റവും സുന്ദരമായ മനസുള്ള വ്യക്തിയാണ് തന്റെ ഭാര്യയെന്നും അതിനാൽ തന്നെ തനിക്ക് ഒരു കുറവും ഉള്ളതായി തോന്നിയിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു.
55 വർഷത്തെ അന്ധതനിറഞ്ഞ ജീവിതത്തിന് ശേഷവും ജീവിതം ഏറ്റവും മനോഹരമെന്നും നമ്മുടെ ജീവിതത്തിലെ സന്തോഷം നമ്മൾ തന്നെ തെരഞ്ഞെടുക്കുന്നതാണെന്നും അദ്ദേഹം പറയുന്നു. പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടാതെ ആത്മഹത്യ ചെയ്യുന്ന യുവതലമുറക്ക് വേണ്ട നിർദേശങ്ങളും നൽകിയാണ് പോസ്്റ്റ് അവസാനിക്കുന്നത്.
മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന അംഗപരിമിതനായ ഇദ്ദേഹത്തിന്റെ ചിത്രവും ലഘുലേഖനവും അടങ്ങുന്ന ഈ ഫേസ്‌ബുക്ക് പോസ്റ്റ് ആയിരക്കണക്കിനു പേരാണ് ഇതിനോടകം വായിച്ചു തീർത്തത്. 8000 ലധികം പേർ ഷെയർ ചെയ്തിട്ടുമുണ്ട്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം