- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയറുവേദന കലശലായപ്പോൾ ആശുപത്രിയിൽ എത്തി; പരിശോധനയിൽ തെളിഞ്ഞത് ഗർഭം; പതിനേഴുകാരി വെളിപ്പെടുത്തിയത് സൂര്യനെല്ലി മോഡൽ പീഡന ദുരിതം; പതിനഞ്ചാം വയസ്സിലെ വിവാഹ ശ്രമം പരാജയപ്പെട്ടപ്പോൾ അടുത്തു കൂടിയ ബേബി ചതിയൊരുക്കി; തങ്കച്ചൻ കൂട്ടുകാർക്ക് കാഴ്ച വച്ചു; തൊടുപുഴയിലെ ക്രൂരന്മാർ കുടുങ്ങുമ്പോൾ
തൊടുപുഴ: തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പതിനഞ്ചോളം പേർ ബലാത്സംഗം ചെയ്ത കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പെൺകുട്ടിയെ ബന്ധുവും ചൂഷണം ചെയ്തു. പതിനഞ്ച് വയസുമുതൽ പെൺകുട്ടി ബലാത്സംഗത്തിനിരയായി എന്നാണ് വിവരം. ഇടനിലക്കാരനായ ബേബി എന്നയാളാണ് കേസിൽ മുഖ്യപ്രതി. സൂര്യനെല്ലി മോഡലാണ് പീഡനം.
പതിനേഴുകാരിയെയാണ് പീഡനത്തിന് ഇരയാക്കിയത്. പത്തോളം പേരെയാണ് പെൺകുട്ടി തിരിച്ചറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്. പത്ത് എഫ്‌ഐആർ ഇതിനകം തന്നെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. കുടുംബ സാഹചര്യങ്ങൾ ചൂഷണം ചെയ്താണ് പീഡിപ്പിച്ചത്. പിതാവ് ചെറുപ്പത്തിലേ ഉപേക്ഷിച്ചു പോയ പെൺകുട്ടിയാണ് കേസിലെ ഇര.
അമ്മയും മുത്തശ്ശിയും മാത്രമാണ് കുട്ടിക്കുള്ളത്. അമ്മ രോഗിയാണ്. അച്ഛനില്ലാത്തതുകൊണ്ട് തന്നെ സാമ്പത്തികമായി വളരെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ബേബി ഈ സാഹചര്യം മനസ്സിലാക്കി കുട്ടിയെ ബന്ധപ്പെടുകയും ജോലി വാഗ്ദാനം ചെയ്തു കൊണ്ട് പലർക്കും എത്തിച്ചു നൽകുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇനി പതിനഞ്ചോളം പേർ ഉണ്ട് എന്നാണ് പൊലീസിന്റെ പ്രാഥമിക കണക്ക്. ഇരുപതോളം പേർക്ക് പെൺകുട്ടിയെ കാഴ്ചവെച്ചു എന്നാണ് ബേബി പറയുന്നത്.
2020ൽ ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയിൽ വെച്ച് പെൺകുട്ടിയെ ഒരു ഡ്രൈവറുമായി വിവാഹം നടത്താനുള്ള ശ്രമം നടന്നിരുന്നു. അന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുകയും വിവാഹം തടയുകയുമായിരുന്നു. രാജാക്കാട് പൊലീസായിരുന്നു വിഷയത്തിൽ ഇടപെട്ടത്. അതിന് ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി തന്നെ കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരിശോധന നടത്തിയിരുന്നു. പിന്നീട് ഇവരുടെ ശ്രദ്ധക്കുറവ് ഉണ്ടായപ്പോഴാണ് പീഡനം തുടങ്ങുന്നത്.
സംഭവത്തിൽ ഇടനിലക്കാരൻ കുമാരംമംഗലം മംഗലത്തുവീട്ടിൽ രഘു (ബേബി-51), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ സ്വദേശി കൊട്ടൂർ തങ്കച്ചൻ (56), ഇടവെട്ടി വലിയജാരം പോക്കളത്ത് ബിനു (43), പടിഞ്ഞാറേ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ (27), കെ.എസ്.ഇ.ബി. ജീവനക്കാരൻ കല്ലൂർക്കാട് വെള്ളാരംകല്ല് വാളമ്പിള്ളിൽ സജീവ് (55), മലപ്പുറം പെരുന്തൽമണ്ണ മാളിയേക്കൽ ജോൺസൺ (50) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇടനിലക്കാരനായ ബേബി പെൺകുട്ടിക്ക് ജോലി സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് തങ്കച്ചനെ പരിചയപ്പെടുത്തുകയായിരുന്നു. തുടർന്ന് തങ്കച്ചനും മറ്റു പ്രതികളും ചേർന്ന് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ബേബിയുടെ പരിചയക്കാരാണ് മറ്റ് പ്രതികൾ. ഇവരിൽനിന്ന് പണം വാങ്ങിയ ശേഷമാണ് ബേബി പെൺകുട്ടിയെ കൈമാറിയതെന്ന് പൊലീസ് പറഞ്ഞു.
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. ആശുപത്രി അധികൃതർ വിവരം ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിച്ചു. വിവരം അറിഞ്ഞ പൊലീസ്, പെൺകുട്ടിയുടെ മൊഴിയെടുക്കുകയും പ്രതികളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. ഇവർക്കെതിരെ പോക്സോ കേസും എടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ