- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1980ൽ അപ്പനെ സ്റ്റേഷനിൽ കൊണ്ടു പോയത് മകന് വേദനയായി; കള്ളൻ കള്ളം പറഞ്ഞിട്ടും 'തൊണ്ടി മുതൽ' നൽകിയത് ആ അവസ്ഥ വരാതിരിക്കാൻ; ഒടുവിൽ ജയിച്ചത് സത്യം; ആ അപമാന ഭാരവും തൊടുപുഴ കണ്ടരിക്കൽ ജ്യൂലറിക്ക് മാറി; മാത്യു ഇനി തല ഉയർത്തി മുമ്പോട്ട്
തിരുവനന്തപുരം. കഴിഞ്ഞ ശനിയാഴ്ച പതിവ് തിരക്കുകളുമായി തൊടുപുഴയിലെ ജുവലറിയിൽ ഇരിക്കുമ്പോഴാണ് കാഞ്ഞാർ പൊലീസ് മെസഞ്ചർ വഴി കോടതി കൊടുത്തയച്ച പ്രത്യേക നോട്ടീസ് കണ്ടരിയക്കൽ ജുവലറി ഉടമ മാത്യു കണ്ടരിക്കലിന് ലഭിക്കുന്നത്. 33 വർഷം മുൻപ്്് പൊലീസ് തൊണ്ടി മുതലെന്ന് പറഞ്ഞ് കൊണ്ടു പോയ സ്വർണം തൊടുപുഴ സി ജെ എം കോടതിയിൽ എത്തി കൈപറ്റാനായിരുന്നു നിർദ്ദേശം.
അതനുസരിച്ച് തൊട്ടടുത്ത വർക്കിങ് ഡേയിൽ തന്നെ മാത്യു കണ്ടരിക്കൽ കോടതിയിൽ എത്തി സി ജെ എം ന് മുന്നിൽ വെച്ച് നടപടികൾ പൂർത്തിയാക്കി സ്വർണം കൈ പറ്റി. സ്വർണം തിരിച്ചു കിട്ടയിതോടെ 75 വർഷത്തെ പാരമ്പര്യമുള്ള കണ്ടരിക്കൽ ജുവലറിക്ക് ഏറ്റ കളങ്കമാണ് ഇല്ലാതായത് കോടതിയിൽ നിന്നും സ്വർണവുമായി ജുവലറിയിൽ എത്തിയ മാത്യുവിന് ഈ ലോകത്തോടു വിളിച്ചു പറയണമെന്നുണ്ടായിരുന്നു. ഞങ്ങൾ കള്ളന്മാരിൽ നിന്നും കൊള്ളക്കാരിൽ നിന്നും സ്വർണം കൈ പറ്റിയിട്ടില്ല ഇനി കൈപറ്റുകയും ഇല്ല.
സ്വർണം തിരിച്ചി കിട്ടിയതിനെ കുറിച്ച് മാത്യു കണ്ടരിക്കലിന് പറയാനുള്ളത്
അന്ന് എനിയിക്ക് വേറെ ഓപ്ഷൻ ഇല്ലയായിരുന്നു.അതാണ് ജുവലറിയിൽ നിന്നും പുതിയ സ്വർണം എടുത്ത് ഉരുക്കി ഹോൾ മാർക്ക് പതിച്ചു കൊടുത്തത്. പിന്നീട് കേസിന് പുറകെ പോകാനോ വക്കീലിനെ വെയ്ക്കാനോ തുനിഞ്ഞില്ല. ഉള്ള സമാധാനം നഷ്ടപ്പെടുത്തണ്ടായെന്ന് കരുതി. മൂന്ന് കാര്യങ്ങളിലാണ് എനിക്ക് പൊലീസിനോടും കോടതിയോടും ബഹുമാനം തോന്നുന്നത്. ഒന്ന്. എനിക്ക് കള്ളൻ പറഞ്ഞത് കളവാണെന്ന് സ്ഥാപിക്കാൻ കഴിയാത്തതിനാൽ ഞാൻ കൊടുത്ത സ്വർണം ഒരു കേടും വരുത്താതെ കോടതി ഭദ്രമായി സൂക്ഷിച്ചു. രണ്ട് എന്തൊക്ക കാണിച്ചാലും സത്യം വിജയിക്കുമെന്നും കോടതിയിൽ നിന്നും നീതി ലഭിക്കുമെന്നും എനിക്ക് ഉറപ്പായി, മൂന്ന് പൊലീസ് കാണിച്ച സന്മനസാണ്.
ഞാൻ നല്കിയ സ്വർണം കള്ളൻ വിറ്റതല്ല എന്ന് ബോധ്യപ്പെട്ടതു കൊണ്ടാകാം കോടതിയിൽ കേസ് കൈമാറിയപ്പോൾ ഞാൻ എന്റെ നിരപരാധിത്വം സൂചിപ്പിച്ച് നലകിയ പരാതി കൂടി അവർ കോടതിക്ക് കൈമാറിയത്. അതും ഗുണമായി. തിരിച്ചുകിട്ടിയ 10 ഗ്രാം സ്വർണം വിറ്റു കിട്ടുന്ന പണം ഡയാലിസിസ് രോഗികളെ സഹായിക്കാൻ വിനിയോഗിക്കും. ഇപ്പോൾ തന്നെ ചെറിയ രീതിയിൽ ചാരിറ്റി പ്രവർത്തനം നടത്തുന്നുണ്ട്.
സുഹൃത്തുക്കളുമായി ചേർന്ന് സ്വേഹ ദീപം എന്ന പേരിൽ ഞായറാഴ്ചകളിൽ ആശുപത്രികളിൽ ഉച്ചഭക്ഷണം, ഡയാലിസിസ് രോഗികൾക്ക് ഡയലൈസർ കിറ്റ് , ഡയാലിസിസ് നടത്താൻ സഹായം എന്നിവ ചെയ്തു വരുന്നു. സുഹൃത്തുക്കൾ സഹായിക്കുന്നതിന് പുറമെ ജുവലറിയിൽ വെച്ചിരിക്കുന്ന സഹായ നിധി വഴിയും സഹായം ലഭിക്കുന്നുണ്ട്.
കേസിന്റെ നാൾ വഴി
1989 ഒക്ടോബറിലാണു സംഭവം. മുട്ടത്ത് ഒരു സ്ത്രീയുടെ മാല മോഷണം പോയ കേസിൽ അറസ്റ്റിലായ പ്രതിയുമായി കാഞ്ഞാർ പൊലീസ് ജൂവലറിയിലെത്തി. ആളും ആൾ കൂട്ടവുമായി. ജുവലറിയിൽ പൊലീസ് എത്തിയാൽ അത് കസ്റ്റമേഴ്സിന്റെ വരവിനെ പോലും ബാധിക്കും. ജുവലറിക്ക് മുന്നിൽ ആൾക്കൂട്ടമായി ആകെ അങ്കലാപ്പിലായി. പൊലീസ് കൊണ്ടു വന്ന പ്രതി പറയുന്നു താൻ മോഷ്ടിച്ച സ്വർണം ഇവിടെ വിററുവെന്ന്. എന്നാൽ വന്ന പൊലീസുകാരോടു മാത്യു കണ്ടരിക്കൽ ആണയിട്ടു പറഞ്ഞു ഈ കള്ളന്റെ സ്വർണം ഞങ്ങൾ വാങ്ങിയിട്ടില്ല, പക്ഷേ പൊലീസിന് വേറെ വഴിയില്ലെന്ന് അവർ അറിയിച്ചു.
1980ൽ മാത്യുവിന്റെ പിതാവ് കട നടത്തുമ്പോഴും സമാനരീതിയിൽ സംഭവമുണ്ടായിട്ടുണ്ട്. അന്ന് പിതാവിന് പൊലീസിന് ഒപ്പം പോകേണ്ടി വന്നത് ഓർത്തപ്പോൾ എങ്ങനെയും തലയൂരിയാൽ മതി എന്നായി മാത്യുവിന്റെ ചിന്ത . അന്ന് പിതാവിനും സമാനരീതിയിൽ സ്വർണം തൊണ്ടി മുതലായി കൊടുക്കണ്ടേി വന്നു. നാലു വർഷങ്ങൾക്ക് ശേഷം കോടതിയിൽ നിന്നും അത് തിരികെ കിട്ടുകയും ചെയ്തു. മോാഷ്ടിച്ച 10 ഗ്രാമിന്റെ മാല മാത്യുവിനു വിറ്റെന്നായിരുന്നു പ്രതിയുടെ മൊഴി. ഒന്നുകിൽ സ്വർണം നൽകുക അല്ലെങ്കിൽ പ്രതിക്കൊപ്പം സ്റ്റേഷനിലേക്കു പോകുക എന്നതു മാത്രമായിരുന്നു പൊലീസ് നിർദ്ദേശം.
ജൂവലറിയിൽ ഇരുന്ന പുതിയ ഒരു മാലയെടുത്ത് ഉരുക്കി കട്ടിയാക്കി പൊലീസിനു നൽകിയെങ്കിലും സ്വർണം തന്റേതാണെന്നു രേഖകൾ സഹിതം മാത്യു പിറ്റേന്നു തന്നെ പരാതി നൽകി. സ്വർണം കട്ടിയാക്കിയപ്പോൾ ജുവലറിയുടെ ഹോൾ മാർക്ക് നല്കാൻ മാത്യു മറന്നില്ല. 10 വർഷത്തിനുശേഷം വിചാരണ തുടങ്ങിയപ്പോൾ ഒരു തവണ മാത്യുവിനെ കോടതിയിൽ വിളിപ്പിച്ചെങ്കിലും പ്രതിക്കു തിരിച്ചറിയാൻ സാധിച്ചില്ല. ഒടുവിൽ, പ്രതിയെ കോടതി വിട്ടയച്ചു. ആറുമാസം മുൻപു കാഞ്ഞാർ സ്റ്റേഷനിൽ നിന്ന് ഒരു വിളി വന്നു.
സ്വർണം തൊടുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പോയി തൊണ്ടി മുതൽ തിരിച്ചരിയണമെന്ന്. അസൗകര്യം കാരണം അന്ന് പോയില്ല. മാല മോഷണം പോയി എന്ന് പരാതി നല്കിയ വീട്ടമ്മ 33 വർഷം നീണ്ടു നിന്ന കേസിന്റെ വാദത്തിനിടെ മരിച്ചു. മക്കളിൽ ചിലർ അവകാശവുമായി വന്നുവെങ്കിലും പ്രതിയെ വെറുതെ വിട്ടതിനാൽ കേസിൽ തെളിവില്ലാത്തതിനാൽ സ്വർണം ജുവറിയിക്ക് കൈമാറാൻ കോടതി ഉത്തരകവിട്ടു. പുതിയ സ്വർണം കട്ടിയാക്കി നല്കിയിതാണന്നും താൻ കള്ളനിൽ നിന്നും സ്വർണം വാങ്ങിയിട്ടില്ലന്നുമുള്ള മാത്യുവിന്റെ പരാതിയും കോടതി പരിഗണിച്ചിരുന്നു.