ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ തൊടുപുഴ നിവാസികളുടെ കൂട്ടായ്മയായ തൊടുപുഴ സംഗമം വാർഷിക പിക്‌നിക്ക് സംഘടിപ്പിച്ചു. ഡാനിയ ബീച്ചിലെ ജോൺ ലോയ്ഡ് പാർക്കിൽ വച്ച് വൈവിധ്യമാർന്ന പരിപാടികളോടെയാണ് പിക്‌നിക്ക് സംഘടിപ്പിച്ചത്. ജന്മനാടിന്റെ ഓർമ്മകൾ പങ്കുവച്ച് ഒട്ടേറെ കുടുംബങ്ങൾ പിക്‌നിക്കിൽ സജീവ സാന്നിധ്യമായി.

കേരളത്തനിമയാർന്ന വിഭവങ്ങളും, ബാർബിക്യൂവും, വിവിധ കലാപരിപാടികളും പിക്‌നിക്കിനോടനുബന്ധിച്ച് നടത്തപ്പെട്ടു. ജോബി പൊന്നുംപുരയിടം, സാജു വടക്കേൽ, ജോജി ജോൺ, ബാബു കല്ലിടുക്കിൽ, അനൂപ് പ്ലാത്തോട്ടം, സജി സക്കറിയാസ്, ഡൊമിനിക് ജോസഫ്, സുനിൽ തൈമറ്റം, സജിൽ ജോസഫ്, സൈമൺ പറന്താനം എന്നിവർ നേതൃത്വം നൽകി.