- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമേഹരോഗം ബാധിച്ചതിനെ തുടർന്ന് വലതു കാൽ മുറിച്ചുമാറ്റി; തൊണ്ടയിൽ കാൻസർ ആരോഗ്യം വഷളാക്കി; അച്ഛനും അമ്മയും ഭർത്താവും അപ്രതീക്ഷതമായി മരിച്ചതോടെ തീർത്തും ഒറ്റപ്പെട്ടു; വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ അന്ത്യ ദിനങ്ങളും; നടിയും നാടക പ്രവർത്തകയുമായ തൊടുപുഴ വാസന്തി അന്തരിച്ചു
തൊടുപുഴ: നടിയും നാടക പ്രവർത്തകയുമായ തൊടുപുഴ വാസന്തി (65)അന്തരിച്ചു. ഇന്ന് പുലർച്ചെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖ ബാധിതയായിരുന്നു. സംസ്‌കാരം വൈകുന്നേരം നാലിന് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വസതിയിൽ നടക്കും. തൊണ്ടയിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അവർ. പ്രമേഹരോഗം ബാധിച്ചതിനെ തുടർന്ന് വലതു കാൽ മുറിച്ചുമാറ്റിയിരുന്നു. പിതാവ് രാമകൃഷ്ണൻ നായർ കാൻസർ രോഗബാധിതനായതോടെ വാസന്തി സിനിമയിൽനിന്നു കുറച്ചു കാലം മാറി നിന്നിരുന്നു. മൂന്നു വർഷത്തിനു ശേഷം സിനിമയിലേക്കു തിരികെ എത്തി. അപ്പോൾ ഭർത്താവ് രജീന്ദ്രനും രോഗം ബാധിതനായി. 2010 ഓഗസ്റ്റിൽ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി. ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് പി വാസന്തിയുടെ ജനനം. 450 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 16ഓളം ടെലിവിഷൻ പരമ്പരകളിലും 100ലധികം നാടകങ്ങളിലും അഭിനയിച്ചു. നാടകാഭിനയത്തിന് സർക്കാർ പുരസ്‌കാരവും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. നാടക
തൊടുപുഴ: നടിയും നാടക പ്രവർത്തകയുമായ തൊടുപുഴ വാസന്തി (65)അന്തരിച്ചു. ഇന്ന് പുലർച്ചെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖ ബാധിതയായിരുന്നു. സംസ്‌കാരം വൈകുന്നേരം നാലിന് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വസതിയിൽ നടക്കും. തൊണ്ടയിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അവർ. പ്രമേഹരോഗം ബാധിച്ചതിനെ തുടർന്ന് വലതു കാൽ മുറിച്ചുമാറ്റിയിരുന്നു.
പിതാവ് രാമകൃഷ്ണൻ നായർ കാൻസർ രോഗബാധിതനായതോടെ വാസന്തി സിനിമയിൽനിന്നു കുറച്ചു കാലം മാറി നിന്നിരുന്നു. മൂന്നു വർഷത്തിനു ശേഷം സിനിമയിലേക്കു തിരികെ എത്തി. അപ്പോൾ ഭർത്താവ് രജീന്ദ്രനും രോഗം ബാധിതനായി. 2010 ഓഗസ്റ്റിൽ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി.
ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് പി വാസന്തിയുടെ ജനനം. 450 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 16ഓളം ടെലിവിഷൻ പരമ്പരകളിലും 100ലധികം നാടകങ്ങളിലും അഭിനയിച്ചു. നാടകാഭിനയത്തിന് സർക്കാർ പുരസ്‌കാരവും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. നാടക നടൻ അച്ഛൻ രാമകൃഷ്ണൻ നായരുടെ ബാലെ ട്രൂപ്പിലൂടെയായിരുന്നു തൊടുപുഴയുടെ തുടക്കം.
വളരെ ചെറുപ്പത്തിലേ നാടകത്തിലും ബാലെ ട്രൂപ്പുകളിലും അഭിനയ ജീവിതം തുടങ്ങി.പീനൽകോഡ്' എന്ന നാടകത്തിൽ അഭിനയിക്കവെ അടൂർ ഭവാനിയാണ് തൊടുപുഴ വാസന്തി എന്ന പേരു വിളിച്ചത്. കെ.ജി ജോർജ്ജിന്റെ 'യവനിക', അതിലെ രാജമ്മ എന്ന കഥാപാത്രം അവിസ്മരണീയമാക്കി. ഇതോടെ വാസന്തി തിരക്കുള്ള നടിയായി. ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദർ, നവംബറിന്റെ നഷ്ടം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. റേഡിയോ നാടക രംഗത്തും അവർ സജീവമായിരുന്നു.
തൊടുപുഴ വാസന്തിയെ സഹായിക്കാൻ ഒരുങ്ങി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെൻ ഇൻ സിനിമ കളക്ടീവ് രംഗത്തെത്തിയിരുന്നു. രോഗബാധിതയായ ദയനീയ അവസ്ഥയിൽ കഴിയുന്ന വാസന്തിയെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നതിന് തൊട്ടുപിന്നാലെയാണ് ഡബ്ല്യൂസിസി സഹായവുമായി രംഗത്ത് വന്നത്.
സിനിമയിൽ അവസരം കുറഞ്ഞപ്പോൾ വരമണി നാട്യാലയം നൃത്തവിദ്യാലയം തുടങ്ങി. രണ്ടുവർഷം മുൻപ് അതു പൂട്ടി. ഇതോടെ ജീവിതം നരകയാതനയിലുമായി.