- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്റ്റേറ്റ് അറ്റോർണിയിൽ അഡ്വക്കേറ്റ് ജനറലിന് അധികാരമില്ല; എജി കാട്ടുന്നത് ചട്ടവിരുദ്ധമെന്ന നിലപാടിലേക്ക് റവന്യൂമന്ത്രി; തോമസ് ചാണ്ടി കേസിൽ എന്തുവന്നാലും സോഹനെ അഭിഭാഷകനാക്കില്ലെന്ന നിലപാടിൽ ഉറച്ച് സിപിഐയും; മാർത്താണ്ഡം കായൽ കൈയേറ്റക്കേസിൽ ഒത്തുതീർപ്പ് ചർച്ച സജീവം
തിരുവനന്തപുരം: സർക്കാരിന് വേണ്ടി ആര് ഹാജരാകണമെന്ന് തീരുമാനിക്കേണ്ടത് തന്റെ വിവേചനാധികാരമാണെന്നു പറഞ്ഞ അഡ്വക്കേറ്റ് ജനറൽ സുധാകര പ്രസാദിനെ അബദ്ധം പറ്റിയെന്ന് റവന്യൂമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തൽ. റവന്യൂ മന്ത്രിയുമായി കൊമ്പുകോർത്ത എജിക്ക് സ്റ്റേറ്റ് അറ്റോർണിക്ക് ഉത്തരവൊന്നും നൽകാനാകില്ലെന്നാണ് വാദം. കേസ് നടത്താൻ എ.ജി ചുമതലയേല്പിച്ച സ്റ്റേറ്റ് അറ്റോർണി അദ്ദേഹത്തിന്റെ കീഴിലല്ലെന്നാണ് റവന്യു വകുപ്പിന്റെ നിലപാട്. സ്റ്റേറ്റ് അറ്റോർണി സർക്കാരിന് കീഴിൽ സ്വതന്ത്ര ചുമതലയുള്ള ലാ ഓഫീസർ ആണെന്നാണ് വിശദീകരണം. മാർത്താണ്ഡം കായൽ കൈയേറിയത് സംബന്ധിച്ച മന്ത്രി തോമസ് ചാണ്ടിക്കെതിരായി ഹൈക്കോടതിയിലെ കേസിൽ അഡ്വക്കേറ്റ് ജനറലിന് കീഴിലുള്ള അഡിഷണൽ അഡ്വക്കേറ്റ് ജറനൽ രഞ്ജിത് തമ്പാൻ ഹാജരാകുന്നതാണ് തങ്ങളുടെ താത്പര്യമെന്നാണ് റവന്യൂ മന്ത്രി കത്തെഴുതിയിരുന്നത്. ഇതാണ് എ.ജി തള്ളിയത്. തന്റെ തൊട്ടു കീഴിലുള്ള ലാ ഓഫീസറെ ഒഴിവാക്കി കീഴിലല്ലാത്ത ലാ ഓഫീസറെ കേസ് എടത്താൻ ഏൽപ്പിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ വിവേചനാധികാര
തിരുവനന്തപുരം: സർക്കാരിന് വേണ്ടി ആര് ഹാജരാകണമെന്ന് തീരുമാനിക്കേണ്ടത് തന്റെ വിവേചനാധികാരമാണെന്നു പറഞ്ഞ അഡ്വക്കേറ്റ് ജനറൽ സുധാകര പ്രസാദിനെ അബദ്ധം പറ്റിയെന്ന് റവന്യൂമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തൽ. റവന്യൂ മന്ത്രിയുമായി കൊമ്പുകോർത്ത എജിക്ക് സ്റ്റേറ്റ് അറ്റോർണിക്ക് ഉത്തരവൊന്നും നൽകാനാകില്ലെന്നാണ് വാദം. കേസ് നടത്താൻ എ.ജി ചുമതലയേല്പിച്ച സ്റ്റേറ്റ് അറ്റോർണി അദ്ദേഹത്തിന്റെ കീഴിലല്ലെന്നാണ് റവന്യു വകുപ്പിന്റെ നിലപാട്. സ്റ്റേറ്റ് അറ്റോർണി സർക്കാരിന് കീഴിൽ സ്വതന്ത്ര ചുമതലയുള്ള ലാ ഓഫീസർ ആണെന്നാണ് വിശദീകരണം.
മാർത്താണ്ഡം കായൽ കൈയേറിയത് സംബന്ധിച്ച മന്ത്രി തോമസ് ചാണ്ടിക്കെതിരായി ഹൈക്കോടതിയിലെ കേസിൽ അഡ്വക്കേറ്റ് ജനറലിന് കീഴിലുള്ള അഡിഷണൽ അഡ്വക്കേറ്റ് ജറനൽ രഞ്ജിത് തമ്പാൻ ഹാജരാകുന്നതാണ് തങ്ങളുടെ താത്പര്യമെന്നാണ് റവന്യൂ മന്ത്രി കത്തെഴുതിയിരുന്നത്. ഇതാണ് എ.ജി തള്ളിയത്. തന്റെ തൊട്ടു കീഴിലുള്ള ലാ ഓഫീസറെ ഒഴിവാക്കി കീഴിലല്ലാത്ത ലാ ഓഫീസറെ കേസ് എടത്താൻ ഏൽപ്പിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ വിവേചനാധികാരത്തെക്കുറിച്ച് അഡ്വക്കേറ്റ് ജനറൽ പറയുന്നതിൽ കഴമ്പില്ലെന്നാണ് എ.ജിക്കെതിരായ മന്ത്രി ഓഫീസിന്റെ അവകാശവാദം. റവന്യൂ തറവാട്ട് സ്വത്താണോ തുടങ്ങിയ എ.ജിയുടെ പരാമർശങ്ങൾ ഖേദകരമാണെന്നാണ് സിപിഐ പറയുന്നു.
അതിനിടെ തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റ കേസിൽ റവന്യൂ മന്ത്രിയും അഡ്വക്കേറ്റ് ജനറലും തമ്മിലുള്ള ഭിന്നതരൂക്ഷമായി തുടരുന്നതിനിടെ , പരിഹാര മാർഗ്ഗങ്ങളെ കുറിച്ചുള്ള ചർച്ചകളും സജീവമായി. എജിയെ തള്ളി അഡിഷണൽഎജി രഞ്ജിത്ത് തമ്പാന് കേസ് തിരികെ നൽകണമെന്ന് റവന്യൂ വകുപ്പ് പറയുന്നു. അല്ലെങ്കിൽ , പുറത്തു നിന്നുള്ള അഭിഭഷകനെ കേസ് ഏൽപ്പിക്കണം എന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. റവന്യൂവകുപ്പിന്റെ കാര്യങ്ങളിൽ ഒരുകാരണവശാലും അഡ്വക്കേറ്റ് ജനറലിന് മേൽകൈനൽകേണ്ട എന്ന തീരുമാനം റവന്യൂമന്ത്രിയും സിപിഐ നേതൃത്വവും കൈയൊണ്ടിട്ടുണ്ട്. തോമസ് ചാണ്ടി ഉൾപ്പെട്ട കേസ് ആര് നടത്തണമെന്നത് സംബന്ധിച്ച് പ്രയോഗിക പരിഹാരമാർഗ്ഗങ്ങളാണ് വേണ്ടതെന്ന് റവന്യൂ വകുപ്പ് പറയുന്നു.
സ്റ്റേറ്റ് അറ്റേർണി ഈ കേസിൽ ഹാജരാകേണ്ട എന്ന നിലപാടിൽ ഉറച്ചു നിൽക്കും. രഞ്ജിത്ത് തമ്പാന് കേസ് തിരികെ നൽകുന്നതിനോട് മുഖ്യമന്ത്രി യോജിച്ചില്ലെങ്കിൽ , പുറത്തു നിന്നുള്ള പ്രഗത്ഭരായ അഭിഭഷകനെ കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിക്കും. എജി തന്നെ ഹാജരാകട്ടെ എന്ന നിർദ്ദേശവും ചർച്ചയാകും. തോമസ് ചാണ്ടികേസിൽ എജിയെ മുന്നിൽനിറുത്തി മുഖ്യമന്ത്രിയും ഓഫീസും ഇടപെടുകയാണെന്ന അഭിപ്രായമാണ് സിപിഐക്കുള്ളത്. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ അപമാനിക്കുന്ന രീതിയിലുള്ള നടപടികൾ എജിയുടെ ഭാഗത്തു നിന്നുണ്ടായതിലുള്ള അതൃപ്തി കൂടുതൽശക്തമായി വരും ദിവസങ്ങളിൽ ഉന്നയിക്കും. മന്ത്രിസഭായോഗത്തിലും മുന്നണിയോഗത്തിലും ഇക്കാര്യം ഉന്നയിക്കും. ഇതിനിടെയാണ് സ്‌റ്റേറ്റ് അറ്റോർണിയുമായി ബന്ധപ്പെട്ട പുതിയ നിയമോപദേശവും കിട്ടുന്നത്.
നിയമ ഓഫീസർമാരുടെ നിയമന-സേവനത്തെക്കുറിച്ചും കേസ് നടത്തിപ്പിനെക്കുറിച്ചുമുള്ള1978ലെ ചട്ടങ്ങളിൽ സ്‌റ്രേറ്റ് അറ്റോർണിക്ക് സ്വതന്ത്രാധികാരം നൽകിക്കൊണ്ട് 2016 ഡിസംബർ 29 നാണ് ഭേദഗതി വരുത്തി സർക്കാർ അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ അഡ്വക്കേറ്റ് ജനറലിന് സ്റ്റേറ്റ് അറ്റോർണിയുടെ മുകളിൽ നിയന്ത്രണം നഷ്ടപ്പെട്ടു. മുൻ സർക്കാരിന്റെ കാലത്ത് കെ.എം. മാണി നിയമ മന്ത്രിയായിരിക്കെയാണ് സ്റ്റേറ്റ് അറ്റോർണിക്ക് സ്വതന്ത്രാധികാരം നൽകാൻ ആലോചിച്ചതും തീരുമാനമെടുത്തതും. ഈ സർക്കാർ വന്നതിന് ശേഷമാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
എന്നാൽ ഇതു വീണ്ടും പഴയ സ്ഥിതിയിലാക്കാൻ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇ. ചന്ദ്രശേഖരൻ കൂടി പങ്കെടുത്ത മന്ത്രിസഭായോഗമാണ് അഡ്വക്കേറ്റ് ജനറലിനെ തീരുമാനിച്ചത്. നേരത്തെ ലെയിസൺ ഓഫീസർ എന്നായിരുന്നു സ്റ്റേറ്റ് അറ്റോർണി അറിയപ്പെട്ടിരുന്നത്. ഏതെങ്കിലും സർക്കാർ ഉത്തരവിനെതിരായി സ്റ്റേയോ ഇൻജംഗ്ഷനോ വേണ്ടി അപേക്ഷ വരികയാണെങ്കിൽ വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട്, അത് സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്ന് കോടതിയെ അറിയിക്കേണ്ടത് സ്റ്റേറ്റ് അറ്റോർണിയുടെ ചുമതലയാണ്. ഇത്തരത്തിൽ സ്വതന്ത്ര ചുതലയുള്ള ഓരാൾക്ക എങ്ങനെ കേസേൽപ്പിക്കാനാവുമെന്നതാണ് ഉയരുന്ന ചോദ്യം.