- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിസ്ഥാനം തെറിച്ച തോമസ് ചാണ്ടി മാർത്തോമ സഭയുടെ സ്ഥാനത്തേക്ക്; പ്രതിനിധി മണ്ഡലത്തിലേക്ക് ജോസഫ് മാർത്തോമ മെത്രാപൊലീത്ത ചാണ്ടിയെ നോമിനേറ്റ് ചെയ്തതിൽ അതൃപ്തിയുമായി സഭാവിശ്വാസികൾ; പരാതി നൽകിയിട്ടും എപ്പിസ്‌കോപ്പൽ കമ്മിറ്റിയിലോ സഭാ കൗൺസിലോ പരിഗണിച്ചില്ലെന്നും ആക്ഷേപം
തിരുവനന്തപുരം: പണത്തിന്റെ അഹങ്കാരത്തിൽ കായൽ കയ്യേറ്റ ആരോപണം നേരിട്ടിട്ടും മന്ത്രിസഭയിൽ നിന്നും രാജിവെക്കാതെ കടിച്ച് തൂങ്ങിയ വ്യക്തിയാണ് എൻസിപി നേതാവ് തോമസ് ചാണ്ടി. ഇപ്പോൾ മാർത്തോമ സഭയുടെ പ്രതിനിധി മണ്ഡലത്തിലേക്ക് കടന്ന് കയറാൻ ശ്രമിക്കുന്ന തോമസ് ചാണ്ടിക്കെതിരെ പരാതിയുമായി മാർത്തോമ സഭ വിശ്വാസികൾ തന്നെ സഭാ മേലധ്യക്ഷനെ സമീപിക്കുകയാണ്. സഭയിലെ ചില ഉന്നതരുടെ ഇടപെടലോടെ പ്രതിനിധി മണ്ഡലത്തിൽ കടന്ന് കൂടിയ തോമസ് ചാണ്ടിയെ ആ സ്ഥാനത്ത് ഇരുത്തുന്നതിലൂടെ അഴിമതിക്കാർക്കൊപ്പമാണ് തങ്ങളെന്ന സൂചനയാണ് സഭ നൽകുന്നതെന്നും വിശ്വാസികൾ ചോദിക്കുന്നു. ചാണ്ടിയുടെ ഇടവകയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് മറ്റൊരാളായിരുന്നിട്ടും ചാണ്ടിയെ തിരുകി കയറ്റിയതിലും ആക്ഷേപമുണ്ട്. അഴിമതിയാരോപണം നേരിട്ട് സ്ഥാനം നഷ്ടപ്പെട്ട ഒരു വ്യക്തിയെ നോമിനേഷനിലൂടെ തെരഞ്ഞെടുത്ത ശേഷം സഭ നൽകിയ വിശദീകരണം ചാണ്ടിയുടെ ഇടവകയായ ചേന്നേങ്കരിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു എന്നാണ്.ഇടവകയിൽ നിന്നുമുള്ള ക്രമ നമ്പർ പരിശോധിച്ച് മറ്റഒരാളാണ് ചാണ്ടിക്ക് പകരം അവിടെ നിന
തിരുവനന്തപുരം: പണത്തിന്റെ അഹങ്കാരത്തിൽ കായൽ കയ്യേറ്റ ആരോപണം നേരിട്ടിട്ടും മന്ത്രിസഭയിൽ നിന്നും രാജിവെക്കാതെ കടിച്ച് തൂങ്ങിയ വ്യക്തിയാണ് എൻസിപി നേതാവ് തോമസ് ചാണ്ടി. ഇപ്പോൾ മാർത്തോമ സഭയുടെ പ്രതിനിധി മണ്ഡലത്തിലേക്ക് കടന്ന് കയറാൻ ശ്രമിക്കുന്ന തോമസ് ചാണ്ടിക്കെതിരെ പരാതിയുമായി മാർത്തോമ സഭ വിശ്വാസികൾ തന്നെ സഭാ മേലധ്യക്ഷനെ സമീപിക്കുകയാണ്. സഭയിലെ ചില ഉന്നതരുടെ ഇടപെടലോടെ പ്രതിനിധി മണ്ഡലത്തിൽ കടന്ന് കൂടിയ തോമസ് ചാണ്ടിയെ ആ സ്ഥാനത്ത് ഇരുത്തുന്നതിലൂടെ അഴിമതിക്കാർക്കൊപ്പമാണ് തങ്ങളെന്ന സൂചനയാണ് സഭ നൽകുന്നതെന്നും വിശ്വാസികൾ ചോദിക്കുന്നു. ചാണ്ടിയുടെ ഇടവകയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് മറ്റൊരാളായിരുന്നിട്ടും ചാണ്ടിയെ തിരുകി കയറ്റിയതിലും ആക്ഷേപമുണ്ട്.
അഴിമതിയാരോപണം നേരിട്ട് സ്ഥാനം നഷ്ടപ്പെട്ട ഒരു വ്യക്തിയെ നോമിനേഷനിലൂടെ തെരഞ്ഞെടുത്ത ശേഷം സഭ നൽകിയ വിശദീകരണം ചാണ്ടിയുടെ ഇടവകയായ ചേന്നേങ്കരിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു എന്നാണ്.ഇടവകയിൽ നിന്നുമുള്ള ക്രമ നമ്പർ പരിശോധിച്ച് മറ്റഒരാളാണ് ചാണ്ടിക്ക് പകരം അവിടെ നിന്ന് തെരഞ്ഞടെുക്കപ്പെട്ടത് എന്നറിഞ്ഞിട്ടും സഭയുടെ പരമാധ്യക്ഷനായ ജോസഫ് മാർത്തോമ മെത്രാപൊലീത്ത ചാണ്ടിയെ നേരിട്ട് ഇതിലേക്ക് നോമിനേറ്റ് ചെയ്തതിലും വ്യാപകമായ അസംതൃപ്തിയാണ് സഭയ്ക്കുള്ളിലുള്ളത്.സഭയിൽ ഉന്നത സ്ഥാനത്തേക്ക് പൊതുസമൂഹത്തിൽ വലിയ സ്ഥാനത്തിരിക്കുന്നവർ വരുന്നത് സഭയ്ക്ക് നല്ലതാണെങ്കിലും ഇത്തരത്തിൽ അഴിമതി ആരോപണം നേരിട്ടയാൾ വരുന്നത് ചീത്തപ്പേരാണെന്നാണ് വിലയിരുത്തൽ.
തിരുവല്ലയിൽ നിന്നുള്ള മാത്യു ടി തോമസ് എന്ന ക്ലീൻ ഇമേജുള്ള മന്ത്രി നേരത്തെ സഭയുടെ പരമോന്നത കൗൺസിലിൽ പോലും അംഗമായിരുന്നു. അത്തരം ഇമേജുള്ളവരുള്ളവരെ മുൻകാലങ്ങളിൽ ഉൾപ്പെടുത്തിയ ശേഷം എന്തിനാണ് ധൃതി പിടിച്ച് തോമസ് ചാണ്ടിയെ ഉൾപ്പെടുത്തുന്നതെന്നും ചോദ്യമുണ്ട്. ചാണ്ടിയുടെ നോമിനേഷനുമായി ബന്ധപ്പെട്ട് പരാതികൾ നൽകിയിട്ടും എപ്പിസ്‌കോപ്പൽ കമ്മിറ്റിയിലോ സഭാ കൗൺസിലിലോ ഇത് പരിഗണിച്ചില്ലെന്നും പരാതിക്കാരനായ ജോൺ സാമുവേൽ മറുനാടൻ മലയാളിയോട് പറഞ്ഞു.പരാതി നൽകിയ ശേഷം മെത്രാപ്പൊലീത്തയിൽ നിന്ന് ലഭിച്ച കത്തിൽ വിശദാംങ്ങൾ പഠിക്കാതെ ചോദിച്ചത് ചാണ്ടിയെ തേജോവധം ചെയ്യാനാണോ ശ്രമം എന്നായിരുന്നുവെന്നും പരാതിക്കാരൻ പറയുന്നു.
തോമസ് ചാണ്ടിയെ ഉൾപ്പെടുത്തിയതിലെ അപാകതകളെ സംബന്ധിച്ച് പരാതി മെത്രാപൊലീത്തയ്ക്കും ഇതിന് പുറമെ എപ്പിസ്‌കോപ്പൽ കമ്മിറ്റിക്കും സഭാ കൗൺസിലിനും പരാതി നൽകിയതിനെ എതിർക്കുന്ന നിലപാടിലേക്കും സഭ പോയതായും ആക്ഷേപമുണ്ട്.പി്നനീട് ഇത് പല വേദികളിലും ചർച്ചയായതിനു പിന്നാലെ പലരേയും ശബ്ദമുയർത്തി ഭയപ്പെടുത്തി അടിച്ചമർത്തിയതായും പരാതിക്കാരൻ ജോൺ സാമുവേൽ താൻ മാർത്തോമ സഭ മെത്രാപ്പൊലീത്തയായ ജോസഫ് മാർത്തോമയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. തോമസ് ചാണ്ടിയോടുള്ള വിരോധമല്ല മറിച്ച് അഴിമതിക്കാരെ ഉന്നത സ്ഥാനത്തേക്ക് കൊണ്ട് വരുന്ന സഭ നടപടിക്ക് എതിരെയാണ് പരാതിയെന്നും ജോൺ സാമുവേൽ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.