- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർക്കിങ് സ്ഥലം ഉണ്ടാക്കിയത് പുറംബണ്ട് നിർമ്മാണത്തിന്റെ പേരിൽ; സ്ഥലം നികത്തിയത് തോമസ് ചാണ്ടിയുടെ കമ്പനി തന്നെ; 2012 വരെ ലേക് പാലസിലേക്ക് റോഡുണ്ടായിരുന്നില്ല; 2013ൽ വയൽ നികത്തി റോഡുണ്ടാക്കി; നെൽവയൽ സംരക്ഷണ നിയമവും അട്ടിമറിച്ചു; മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങൾ എണ്ണിപ്പറഞ്ഞ് ജില്ലാ കലക്ടറുടെ റിപ്പോർട്ട്; പകർപ്പ് പുറത്തുവിട്ട് മന്ത്രിക്ക് ചെക്ക് പറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ്; മന്ത്രിയുടെ രാജിക്കാര്യത്തിൽ സിപിഎമ്മിലും അഭിപ്രായ വ്യത്യാസം
ആലപ്പുഴ: ലേക്ക് പാലസ് റിസോർട്ട് നിർമ്മിക്കാൻ വേണ്ടി മന്ത്രി തോമസ് ചാണ്ടി നടത്തിയത് കടുത്ത നിയമലംഘനമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നു. ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പുറത്തുവിട്ടത്. വലിയകുളം സീറോ ജെട്ടി റോഡിൽ കടുത്ത നിയമലംഘനമെന്നാണ് കളക്ടറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. നെൽവയൽ സംരക്ഷണ നിയമം മന്ത്രി അട്ടിമറിച്ചുവെന്നും വയൽ നികത്തുന്നതിന് സർക്കാരിന്റെ അനുവാദം വാങ്ങിയില്ലെന്നും കലക്ടറുടെ അന്തിമ റിപ്പോർട്ട് പറയുന്നു. ലേക് പാലസ് റിസോർട്ടിൽ പാർക്കിങ് സ്ഥലം ഉണ്ടാക്കിയതിന്റെ പേരിലും റോഡുണ്ടാക്കിയതിന്റെ പേരിലും തട്ടിപ്പു നടന്നു എന്നാണ് വ്യക്തമാകുന്നത്. സ്ഥലം നികത്തിയത് തോമസ് ചാണ്ടിയുടെ കമ്പനി തന്നയൊണ്. ചാണ്ടിയുടെ സഹോദരി ലീലാമ്മയുടെ പേരിലാണ് പാർക്കിങ് ഏരിയയിലുള്ള സ്ഥലം. എന്നാൽ ഈ സ്ഥലത്തെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് ചാണ്ടിയുടെ കമ്പനി തന്നെയാണ്. 2012 വരെ ലേക് പാലസിലേക്ക് റോഡുണ്ടായിരുന്നില്ല. എന്നാൽ, 2013ൽ വയൽ നികത്തി റോഡുണ്ടാക്കി. ഇതിന് വേണ്ടി നെ
ആലപ്പുഴ: ലേക്ക് പാലസ് റിസോർട്ട് നിർമ്മിക്കാൻ വേണ്ടി മന്ത്രി തോമസ് ചാണ്ടി നടത്തിയത് കടുത്ത നിയമലംഘനമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നു. ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പുറത്തുവിട്ടത്. വലിയകുളം സീറോ ജെട്ടി റോഡിൽ കടുത്ത നിയമലംഘനമെന്നാണ് കളക്ടറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. നെൽവയൽ സംരക്ഷണ നിയമം മന്ത്രി അട്ടിമറിച്ചുവെന്നും വയൽ നികത്തുന്നതിന് സർക്കാരിന്റെ അനുവാദം വാങ്ങിയില്ലെന്നും കലക്ടറുടെ അന്തിമ റിപ്പോർട്ട് പറയുന്നു.
ലേക് പാലസ് റിസോർട്ടിൽ പാർക്കിങ് സ്ഥലം ഉണ്ടാക്കിയതിന്റെ പേരിലും റോഡുണ്ടാക്കിയതിന്റെ പേരിലും തട്ടിപ്പു നടന്നു എന്നാണ് വ്യക്തമാകുന്നത്. സ്ഥലം നികത്തിയത് തോമസ് ചാണ്ടിയുടെ കമ്പനി തന്നയൊണ്. ചാണ്ടിയുടെ സഹോദരി ലീലാമ്മയുടെ പേരിലാണ് പാർക്കിങ് ഏരിയയിലുള്ള സ്ഥലം. എന്നാൽ ഈ സ്ഥലത്തെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് ചാണ്ടിയുടെ കമ്പനി തന്നെയാണ്. 2012 വരെ ലേക് പാലസിലേക്ക് റോഡുണ്ടായിരുന്നില്ല. എന്നാൽ, 2013ൽ വയൽ നികത്തി റോഡുണ്ടാക്കി. ഇതിന് വേണ്ടി നെൽവയൽ സംരക്ഷണ നിയമവും അട്ടിമറിച്ചവെന്നാണ് ആലപ്പുഴ കലക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
തോമസ് ചാണ്ടി ഭൂമി പരിവർത്തനപ്പെടുത്തിയെന്നു കലക്ടർ ടി.വി. അനുപമയുടെ റിപ്പോർട്ടിൽ പറയുന്ന കാര്യം. 2003നുശേഷം റിസോർട്ട് ഭൂമിയുടെ രൂപത്തിൽ മാറ്റം വന്നു. നിലം നികത്തി, മറ്റൊരാളുടെ പേരിലാണെങ്കിലും കമ്പനിയുടെ നിയന്ത്രണത്തിൽ അനുമതി വാങ്ങാതെ പാർക്കിങ് ഗ്രൗണ്ട് നിർമ്മിച്ചു തുടങ്ങിയ കാര്യങ്ങളാണു കലക്ടറുടെ റിപ്പോർട്ടിലുള്ളത്.
അതേസമയം തോമസ് ചാണ്ടിയുടെ നിലംനികത്തൽ കേസിൽ സി.പി.എം നിലപാട് വ്യക്തമാക്കും. നിയമസഭയിലും പുറത്തും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചിരുന്നത്. എന്നാൽ ജനജാഗ്രതയാത്രയ്ക്കിടെ മന്ത്രി നടത്തിയ പ്രസ്താവനകൾ സി.പി.എം നേതൃത്വത്തെ ചൊടുപ്പിച്ചിട്ടുണ്ട്. അതേസമയം ഭൂമികൈയേറ്റം സംബന്ധിച്ച പരാതിയിൽ പ്രാഥമികാന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവുവന്നതോടെ മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തിൽ സിപിഎമ്മിൽ അഭിപ്രായം വ്യത്യാസം ഉടലെടുത്തിട്ടുണ്ട്.
ഇന്ന് നടക്കുന്ന സി.പി.എം സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യുമെങ്കിലും തീരുമാനം എൽഡിഎഫിന് വിടാനാണ് സാധ്യത. ഇതിനായി എൽഡിഎഫ് യോഗം വിളിച്ച് ചേർക്കും. തോസ്ചാണ്ടിയെ മന്ത്രി സഭയിൽ നിന്ന് മാറ്റി നിർത്തുന്നത് സംബന്ധിച്ച് സിപിഎമ്മിൽ അഭിപ്രായം ഐക്യം രൂപപ്പെടുത്താനാവത്തതാണ് തീരുമാനം മുന്നണിക്ക് വിട്ടത്. സി.പി.എം-സിപിഐ ഉഭയകക്ഷി യോഗവും വിളിച്ച് ചേർക്കാൻ സാധ്യതയുണ്ട്.
തോമസ് ചാണ്ടിക്കെതിരെ സി.പി.എം. പരസ്യനിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും സിപിഐ. മന്ത്രിക്കെതിരെ എതിർപ്പുയർത്തിയിട്ടുണ്ട്. എന്നാൽ മന്ത്രിയുടെ പാർട്ടിയായ എൻ.സി.പി. അദ്ദേഹത്തിന് ഉറച്ച പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സോളാർ അന്വേഷണ റിപ്പോർട്ടിന്മേലുള്ള തുടർനടപടികൾ സംബന്ധിച്ച് ധാരണയുണ്ടാക്കാനാണ് ഇന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്നതെങ്കിലും തോമസ്ചാണ്ടി വിഷയം യോഗം ചർച്ച ചെയ്തു.
തോമസ്ചാണ്ടിയുടെ വിഷയത്തിൽ ജില്ലാകളക്ടർ നൽകിയ റിപ്പോർട്ടും കോടതി പ്രഖ്യാപിച്ച പ്രാഥമികാന്വേഷണവും സർക്കാരിനെ സമ്മർദത്തിലാക്കിയ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കേണ്ട അവസ്ഥയിലാണ് സിപിഎമ്മും ഇടതുമുന്നണിയും. തോമസ് ചാണ്ടിക്കെതിരെ പരസ്യനിലപാട് സ്വീകരിച്ച സിപിഐ.യും സി.പി.എം. സെക്രട്ടേറിയറ്റിന്റെ നീക്കത്തെ ഉറ്റുനോക്കുകയാണ്.
വെള്ളിയാഴ്ച സിപിഐ. എക്‌സിക്യുട്ടീവ് യോഗവും ചേരുന്നുണ്ട്. നിയമോപദേശമോ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടോ ലഭിക്കാതെ തോമസ്ചാണ്ടിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമുണ്ടാകില്ലെന്ന സൂചനയാണ് സി.പി.എം. കേന്ദ്രങ്ങൾ നൽകുന്നത്.
എന്നാൽ ഭൂമികൈയേറ്റം സംബന്ധിച്ച ആരോപണങ്ങളോട് മന്ത്രിയുടെ പ്രതികരണം നിലവിട്ടുപോയെന്ന അഭിപ്രായം സി.പി.എം. നേതൃത്വത്തിലുമുണ്ട്.