- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ ഏഴ് മണിയോടെ തുടങ്ങിയ ആകാംക്ഷ അവസാനിച്ചത് ഉച്ചയ്ക്ക് ഒരു മണിയോടെ; ക്ലിഫ്ഹൗസിലേക്കും കാവേരിയിലേക്കും സെക്രട്ടറിയേറ്റിലും ഇമചിമ്മാതെ ക്യാമറക്കണ്ണുകളുമായി മാധ്യമപ്പട; മന്ത്രിസഭാ യോഗം ബഹിഷ്ക്കരിച്ച സിപിഐ മന്ത്രിമാരുടെ നിലപാട് രാജിയിലേക്ക് നയിക്കുന്ന ടേണിങ് പോയന്റായി; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും റവന്യൂമന്ത്രിയുടെ മറുപടിയും ത്രില്ലർ പരിവേഷത്തിലെത്തിച്ചു; രാജിനൽകിയ ചാണ്ടി ഔദ്യോഗിക വാഹനത്തിൽ മടങ്ങിയതോടെ ക്ലൈമാക്സ്: ഗതാഗത മന്ത്രിയുടെ രാജിയുടെ മണിക്കൂറുകൾ ഇങ്ങനെ
തിരുവനന്തപുരം: കായൽ കയ്യേറ്റം നടത്തിയ ഗതാഗത വകുപ്പ് മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടി ഒടുവിൽ മന്ത്രിസ്ഥാനം രാജിവെച്ചത് ഓരോ മണക്കൂറും ഉദ്വേഗം നിറച്ചു കൊണ്ടായിരുന്നു. ഇന്നലെ ഹൈക്കോടതിയിൽ നിന്നു രൂക്ഷമായ പരാമർശങ്ങൾ ഉണ്ടായപ്പോൾ മുതൽ തുടങ്ങിയ ആകാംക്ഷയായിരുന്നു മന്ത്രി എപ്പോൾ രാജിവെക്കും എന്നത്. ഉടൻ തന്നെ രാജിവെക്കുമെന്ന പ്രതീതിയിൽ മാധ്യമവാർത്തകൾ വന്നു. എന്നാൽ, മാധ്യമങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുക എന്ന പതിവുശൈലിയാണ് തോമസ് ചാണ്ടി കൈക്കൊണ്ടത്. അതുകൊണ്ട് തന്നെ എപ്പോഴാണ് രാജിയെന്ന കാര്യത്തിൽ ഒരു ഘട്ടത്തിലും പിടികൊടുക്കാൻ അദ്ദേഹം തയ്യാറായില്ല. കളക്ടറുടെ റിപ്പോർട്ടിനെതിരെ കോടതിയിൽ പോയ തോമസ് ചാണ്ടിയെ ഇന്നലെ രൂക്ഷമായ ഭാഷയിൽ ഹൈക്കോടതി വിമർശിച്ചതോടെ ഏത് നിമിഷവും രാജി സംഭിച്ചേക്കാം എന്ന് വ്യക്തമായിരുന്നു. ആദ്യം മുതൽ തന്നെ പുറത്ത് വന്ന വാർത്തകളും റിപ്പോർട്ടുകളും എല്ലാം തോമസ് ചാണ്ടിക്ക് എതിരായിരുന്നു. എല്ലാ പഴുതുകളും അടഞ്ഞതോടെയാണ് മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് തോമസ് ചാണ്ടി ഇന്ന് രാജി വെച്ച
തിരുവനന്തപുരം: കായൽ കയ്യേറ്റം നടത്തിയ ഗതാഗത വകുപ്പ് മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടി ഒടുവിൽ മന്ത്രിസ്ഥാനം രാജിവെച്ചത് ഓരോ മണക്കൂറും ഉദ്വേഗം നിറച്ചു കൊണ്ടായിരുന്നു. ഇന്നലെ ഹൈക്കോടതിയിൽ നിന്നു രൂക്ഷമായ പരാമർശങ്ങൾ ഉണ്ടായപ്പോൾ മുതൽ തുടങ്ങിയ ആകാംക്ഷയായിരുന്നു മന്ത്രി എപ്പോൾ രാജിവെക്കും എന്നത്. ഉടൻ തന്നെ രാജിവെക്കുമെന്ന പ്രതീതിയിൽ മാധ്യമവാർത്തകൾ വന്നു. എന്നാൽ, മാധ്യമങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുക എന്ന പതിവുശൈലിയാണ് തോമസ് ചാണ്ടി കൈക്കൊണ്ടത്. അതുകൊണ്ട് തന്നെ എപ്പോഴാണ് രാജിയെന്ന കാര്യത്തിൽ ഒരു ഘട്ടത്തിലും പിടികൊടുക്കാൻ അദ്ദേഹം തയ്യാറായില്ല.
കളക്ടറുടെ റിപ്പോർട്ടിനെതിരെ കോടതിയിൽ പോയ തോമസ് ചാണ്ടിയെ ഇന്നലെ രൂക്ഷമായ ഭാഷയിൽ ഹൈക്കോടതി വിമർശിച്ചതോടെ ഏത് നിമിഷവും രാജി സംഭിച്ചേക്കാം എന്ന് വ്യക്തമായിരുന്നു. ആദ്യം മുതൽ തന്നെ പുറത്ത് വന്ന വാർത്തകളും റിപ്പോർട്ടുകളും എല്ലാം തോമസ് ചാണ്ടിക്ക് എതിരായിരുന്നു. എല്ലാ പഴുതുകളും അടഞ്ഞതോടെയാണ് മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് തോമസ് ചാണ്ടി ഇന്ന് രാജി വെച്ചത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ തോമസ് ചാണ്ടി ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കാണാൻ സമയം ചോദിച്ചിരുന്നു. അപ്പോൾ തുടങ്ങിയ ഉദ്വേഗം അവസാനിച്ചത് ഉച്ചക്ക് ഒരു മണിയോടെ പീതാംബരൻ മാസ്റ്റർ ചാണ്ടിയുടെ രാജിയുമായി മുഖ്യമന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ്.
ക്ലിഫ്ഹൗസിലും സെക്രട്ടറിയേറ്റിലും തോമസ് ചാണ്ടിയുടെ വസതിയായ കാവേരിയിലും മാധ്യമപ്പട തന്നെയായിരുന്നു പുലർച്ചെ മുതൽ. ഓരോ ചലനവും ഒപ്പിയെടുക്കാൻ വേണ്ടി ചാനൽക്യാമറകൾ രംഗത്തെത്തി. തലസ്ഥാനത്തെ രാഷ്ട്രീയച്ചൂട് യഥാസമയം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഒന്നിലേറെ റിപ്പോർട്ടർമാരെ ഒരു സ്ഥലത്ത് തന്നെ ചാനലുകൾ നിയോഗിച്ചിരുന്നു. ഒബി വാനുകളും ബാക്ക്പാക്കുകളുമായി ലൈവ് പൊടിപൊടിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ അവസാനനിമിഷം വരെ ചാണ്ടിയെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം ചാനലുകൾ പതിവുപോലെ കൊഴുപ്പിച്ചു. ചാനൽ ന്യൂസ് റൂമുകളിൽ ചാണ്ടിയെ പിണറായി ഭയക്കുന്നു എന്നവിധത്തിൽ തന്നെ കാര്യങ്ങൾ നീക്കി. സിപിഐ സ്വീകരിച്ച നിലപാടുകളാണ് ചാണ്ടിയുടെ രാജിയിലേക്ക് ഇന്ന് എത്തിച്ചത്. ഇന്നലെ കോടതി പരാമർശങ്ങൾ വന്നതോടെ തന്നെ മന്ത്രിമാർ പാർട്ടിയെ ഭരിച്ചാൽ ഇത്തരം സംഭവങ്ങളുണ്ടാകുമെന്ന് കാനം രാജേന്ദ്രൻ ഇന്നലെ പ്രസ്താവന നടത്തിയിരുന്നു.
സർക്കാർ സംവിധാനത്തിലുള്ള കളക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രിസഭയിലെ അംഗം തന്നെ കോടതിയെ സമീപിച്ചത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമില്ലായ്മയെ സൂചിപ്പിക്കുന്നുവെന്ന് കോടതി പറഞ്ഞതോടെ ഇടത് മുന്നണിയിൽ തന്നെ പൊട്ടിത്തെറിയുണ്ടാക്കിയിരുന്നു. ഇന്നലെ കൊച്ചിയിലുണ്ടായിരുന്ന തോമസ് ചാണ്ടിയെയും എൻസിപി അദ്ധ്യക്ഷനെയും തലസ്ഥാനത്തേക്ക് മുഖ്യമന്ത്രി തന്നെ വിളിപ്പിച്ചിരുന്നു. ഇന്നലെ രാത്രി തന്നെ തലസ്ഥാനതെത്തിയെങ്കിലും ഇന്ന് രാവിലെയാണ് മുഖ്യമന്ത്രിയെ തോമസ് ചാണ്ടി നേരിട്ട് കണ്ടത്.രാവിലെ തന്നെ രാജിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. രാവിലെ 8 മണിയോടെ തന്നെ മുഖ്യമന്ത്രിയെകാണാൻ തോമസ് ചാണ്ടി ക്ലിഫ് ഹൗസിലെത്തി അര മണിക്കൂറോളം ചർച്ച നടത്തിയിരുന്നു.
പിന്നീട് മന്ത്രിസഭായോഗത്തിനായി എല്ലാവരും മുഖ്യന്റെ ചേമ്പറിലേക്ക് പോയി. അവിടെ പുറത്ത് നിന്ന മാധ്യമപ്രവർത്തകരോട് മന്ത്രിമാർ പ്രതികരിച്ചില്ലെങ്കിലും താൻ മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കുമെന്നാണ് തോമസ് ചാണ്ടി പറഞ്ഞത്. ഇത്രയും ആരോപണങ്ങൾക്ക് വിധേയനായ ഒരാൾക്കൊപ്പം മന്ത്രിസഭയോഗത്തിലിരിക്കാൻ കഴിയില്ലെന്ന് തീരുമാനിച്ച് സിപിഐ മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും, വി എസ് സുനിൽകുമാറും, തിലോത്തമനും, പി രാജുവും യോഗത്തിൽ പങ്കെടുക്കാതെ റവന്യു മന്ത്രിയുടെ ചേമ്പരറിൽ യോഗം ചേരുകയും മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു.
മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്ന് അറിയിക്കുകയായിരുന്നു. ഈ യോഗത്തിൽ രാജികാര്യം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എൻസിപി ദേശീയ നേതൃത്വം തീരുമാനമെടുത്ത് അറിയിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി സിപിഐ അംഗങ്ങുളുടേത് അസാധാരണമായ നടപടിയെന്നാണ് വിശേഷിപ്പിച്ചത്. പിന്നീട് ചന്ദ്രശേഖരനെ നേരിൽ കണ്ട മാധ്യമങ്ങളോട് തങ്ങൾ കത്തയച്ച ശേഷമാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നും വ്യക്തമാക്കിയത്.
രാജി തീരുമാനം വൈകുന്നതോടെ വീണ്ടും ആകാംഷയോടെ കാത്തിരിപ്പ് മന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിലേക്ക് നീളുകയായിരുന്നു. അവിടെ എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ പീതാംപരൻ മാസ്റ്റർ, ഏലത്തൂർ എംഎൽഎ എ.കെ ശശീന്ദ്രൻ, തോമസ് ചാണ്ടി എന്നിവർ ഒരുമണിക്കൂറോളം ചർച്ച നടത്തിയ ശേഷം ആദ്യം പുറത്തേക്ക് വന്നത് എ.കെ ശശീന്ദ്രനായിരുന്നു.രാജി വെയ്ക്കാൻ എൻസിപിക്കുള്ളിൽ ധാരണയായ വിവരം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് തോമസ് ചാണ്ടി തന്നെ പുറത്തേക്ക് വന്നെങ്കിലും മാധ്യമങ്ങളോട് അധികം സംസാരിക്കാൻ തയ്യാറായില്ല. സിപിഐയുടെ നിലപാട് രാജിക്ക് കാരണമായെന്ന് മാത്രമാണ് ചാണ്ടി അപ്പോൾ പറഞ്ഞത്.
തിരുവനന്തപുരത്ത് നിന്നും രാജികത്തിൽ ഒപ്പിട്ട ശേഷം മുഖ്യമന്ത്രിയെ നേരിട്ട് കാണാതെയാണ് അദ്ദേഹം സ്വന്തം വീട്ടിലേക്ക് പോയത്. മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം രാജിയില്ലെന്നും പറഞ്ഞാണ് പോയതെങ്കിലും അപ്പോഴേക്കും രാജിക്കത്ത് എൻസിപി അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്ററെ ഏൽപ്പിച്ചിരുന്നു. കുട്ടനാട്ടിലെ വസതിയിൽ നിന്നും കൊച്ചിയിലേക്ക് പോയത്. തിരുവനന്തപുരത്ത് നിന്നുമുള്ള യാത്രയിൽ പല സ്ഥലങ്ങളിലും പ്രതിഷേധവുമുണ്ടായിരുന്നു. അടൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തോമസ് ചാണ്ടിയെ ചീമുട്ടയെറിഞ്ഞു. രണ്ട് മണിയോടെ എൻസിപി നേതൃത്വം മാധ്യമങ്ങളെ കണ്ടിരുന്നു. കുറ്റവിമുക്തനായി ആദ്യം തിരിച്ചെത്തുന്നയാൾ എംഎൽഎയാകുമെന്ന് നേതൃത്വം പറഞ്ഞു. മന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും ഗതാഗത വകുപ്പ് എൻസിപിക്കായി തന്നെ ഒഴിച്ചിടും രണ്ട് എംഎൽഎമാരിൽ ഒരാൾ കുറ്റവിമുക്തനായി തിരിച്ചുവരുന്നതു വരെ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും.