- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗം വന്നപ്പോൾ വിദേശത്ത് ചികിത്സയ്ക്ക് പോയത് ഖജനാവിൽ നിന്ന് രണ്ട് കോടിയോളം ധൂർത്തടിച്ച്; ഇപ്പോൾ സ്വന്തം ഉടമസ്ഥതയിലുള്ള ആഡംബര റിസോർട്ടിലേക്ക് റോഡ് ടാറ് ചെയ്യാൻ മുടക്കിയത് 28.5 ലക്ഷം രൂപയും; ശതകോടികൾക്ക് മേൽ കിടന്നുറങ്ങുന്ന മന്ത്രി തോമസ് ചാണ്ടിയുടെ കൊള്ളയടി ഇങ്ങനെ
ആലപ്പുഴ: ശതകോടിശ്വരൻ ആയിരുന്നിട്ടും ഖജനാവിനെ കൊള്ളയടിക്കാൻ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് ഒരു മടിയുമായില്ല. എംഎൽഎ ആയിരിക്കേ രണ്ട് കോടിയോളം രൂപ ഖജനാവിൽ നിന്നും ഈടാക്കി വിദേശത്ത് പോയി ചികിത്സ നടക്കിയ മന്ത്രി ചാണ്ടി അധികാരം ദുർവിനിയോഗം ചെയ്യുന്നതിന്റെ മറ്റൊരു തെളിവു കൂടി പുറത്തുവന്നു. മന്ത്രിയുടെ ഉടമസ്ഥയിലുള്ള ആഡംബര റിസോർട്ടിലേക്കുള്ള റോഡ് ലക്ഷങ്ങൾ മുടക്കി ടാർ ചെയ്യുന്ന നടപടിയാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. നെഹ്‌റു ട്രോഫി വള്ളംകളി നാളെ തുടങ്ങാനിരിക്കേയാണ് സർക്കാർ പണം ഉപയോഗിച്ച് മന്ത്രിയുടെ ധൂർത്തടി. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിലേക്ക് മാത്രമായി ലക്ഷങ്ങൾ ചെലവഴിച്ച് ഹാർബർ എഞ്ചിനീയറിങ് വക റോഡ് ടാറിങ്. വലിയകുളം മുതൽ സീറോ ജെട്ടിവരെ ഒരു കിലോമീറ്റർ നീളമുള്ള റോഡിൽ റിസോർട്ട് വരെയുള്ള നാനൂറ് മീറ്റർ മാത്രമാണ് ടാറിങ് നടത്തിയത്. മന്ത്രിയുടെ റിസോർട്ടിന്റെ ഗേറ്റ് വരെ മാത്രമാണ് ടാറിങ്. ലേക്ക് പാലസുമുതൽ ജെട്ടിവരെയുള്ള ബാക്കി റോഡിന് ലേക്ക് പാലസ് വരെയുള്ളതിന്റെ വീതിയുമില്ല. രണ്ട്
ആലപ്പുഴ: ശതകോടിശ്വരൻ ആയിരുന്നിട്ടും ഖജനാവിനെ കൊള്ളയടിക്കാൻ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് ഒരു മടിയുമായില്ല. എംഎൽഎ ആയിരിക്കേ രണ്ട് കോടിയോളം രൂപ ഖജനാവിൽ നിന്നും ഈടാക്കി വിദേശത്ത് പോയി ചികിത്സ നടക്കിയ മന്ത്രി ചാണ്ടി അധികാരം ദുർവിനിയോഗം ചെയ്യുന്നതിന്റെ മറ്റൊരു തെളിവു കൂടി പുറത്തുവന്നു. മന്ത്രിയുടെ ഉടമസ്ഥയിലുള്ള ആഡംബര റിസോർട്ടിലേക്കുള്ള റോഡ് ലക്ഷങ്ങൾ മുടക്കി ടാർ ചെയ്യുന്ന നടപടിയാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.
നെഹ്‌റു ട്രോഫി വള്ളംകളി നാളെ തുടങ്ങാനിരിക്കേയാണ് സർക്കാർ പണം ഉപയോഗിച്ച് മന്ത്രിയുടെ ധൂർത്തടി. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിലേക്ക് മാത്രമായി ലക്ഷങ്ങൾ ചെലവഴിച്ച് ഹാർബർ എഞ്ചിനീയറിങ് വക റോഡ് ടാറിങ്. വലിയകുളം മുതൽ സീറോ ജെട്ടിവരെ ഒരു കിലോമീറ്റർ നീളമുള്ള റോഡിൽ റിസോർട്ട് വരെയുള്ള നാനൂറ് മീറ്റർ മാത്രമാണ് ടാറിങ് നടത്തിയത്. മന്ത്രിയുടെ റിസോർട്ടിന്റെ ഗേറ്റ് വരെ മാത്രമാണ് ടാറിങ്.
ലേക്ക് പാലസുമുതൽ ജെട്ടിവരെയുള്ള ബാക്കി റോഡിന് ലേക്ക് പാലസ് വരെയുള്ളതിന്റെ വീതിയുമില്ല. രണ്ട് എംപിമാരുടെയും ഹാർബർ എഞ്ചിനീയറിങ് വകുപ്പിന്റെയും ലക്ഷങ്ങളുപയോഗിച്ചാണ് മന്ത്രിയുടെ റോഡ് നിർമ്മാണം നടന്നിരിക്കുന്നത്. നേരത്തെ പിജെ കുര്യൻ എംപിയുടെയും കെഇ ഇസ്മായിൽ എംപിയുടെയും പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് പാടം നികത്തി ഈ റോഡ് നിർമ്മിച്ചത്. നാല് മീറ്ററായിരുന്നു തുടക്കം മുതൽ സീറോ ജെട്ടിവരെയുള്ള റോഡിന്റെ വീതി. പക്ഷേ ഈ നാല് മീറ്ററാണ് റിസോർട്ട് വരെ ആറും ഏഴും മീറ്ററായത്.
അധികാരം എങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നതെന്നതിന്റെ നഗ്നമായ തെളിവാണ് ഈ സംഭവം. എന്നാൽ കോടീശ്വരനായ മന്ത്രിക്കെതിരെ ചെറുവിരൽ അനക്കാൻ പോലും ആരും തയ്യാറല്ല എന്നതാണ് മറ്റൊരു കാര്യം. കുത്തഴിഞ്ഞു കിടന്ന ഗതാഗത വകുപ്പിനെ ശരിയാക്കിയെടുക്കുമെന്ന് പറഞ്ഞാണ് തോമസ് ചാണ്ടി മന്ത്രിയായത്. എന്നാൽ ഖജനാവിന് നഷ്ടമുണ്ടാക്കുന്ന വിധത്തിൽ കമ്മീഷൻ അടിക്കാൻ വേണ്ടി കോടികൾ മുടക്കി പുതിയ ബസ് വാങ്ങാനും തീരുമാനം എടുത്തത് മന്ത്രിയുടെ അറിവോടെയായിരുന്നു.
സർക്കാർ ഖജനാവിലെ പണം കണ്ടു തന്നെയാണ് തോമസ് ചാണ്ടിയുടെ കള്ളക്കൡൾ. കഴിഞ്ഞ നിയമസഭാ കാലത്ത് എംഎൽഎമാരുടെ ചികിത്സാ ധനസഹായത്തിനായി നാലര കോടിയിലേറെ രൂപ ചെലവിട്ടപ്പോൾ രണ്ട് കോടിയോളം രൂപ കൈപ്പറ്റിയത് കേരളത്തിലെ കുബേരൻ തന്നെയായ തോമസ് ചാണ്ടിയാണെന്നതും വ്യക്തമായി. ഇതിൽ നിന്ന് തോമസ് ചാണ്ടിയുടെ രോഗത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാണ്. ലക്ഷങ്ങൾ വിലയുള്ള ആഡംബര കാറിലും കോടികൾ ലാഭം കൊയ്തും ജീവിക്കുന്ന എൻസിപി എംഎൽഎ സർക്കാരിന്റെ പണം കൊണ്ട് ചികിത്സിക്കാൻ വിദേശരാജ്യങ്ങളിലേക്ക് പോവുകയായിരുന്നു.
ചെന്നൈ അപ്പോളോ ആശുപത്രി,അമേരിക്കയിലെ ക്യാൻസർ സെന്റർ എന്നിവിടങ്ങളിലാണ് തോമസ് ചാണ്ടി എംഎൽഎ കഴിഞ്ഞ നാലു വർഷത്തിനിടെ ചികിത്സ തേടിയത്. വിദേശത്തെ ആശുപത്രിയിൽ മാത്രം ചെലവായത് ഒരു കോടിയിലേറെ രൂപയാണ്. തോമസ് ചാണ്ടിയുടെ ആരോഗ്യ സ്ഥിതിയുടെ നേർ ചിത്രമാണ് ഈ കണക്ക് വിശദീകരിക്കുന്നത്. ഇത് കുട്ടനാട്ടിൽ വലതുപക്ഷമാണ് സജീവ ചർച്ചയാക്കുന്നത്.
കുത്തഴിഞ്ഞ് കിടക്കുന്ന ഗതാഗത വകുപ്പിനെ ശരിയാക്കാൻ പറ്റുമോയെന്നൊന്ന് നോക്കട്ടെയെന്നായിരുന്നു മന്ത്രിയായി തെരഞ്ഞെടുത്ത ശേഷമുള്ള തോമസ് ചാണ്ടിയുടെ പ്രതികരണം. നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ ശ്രമിക്കും. അതിന് മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പറഞ്ഞതിനെല്ലാം വിരുദ്ധമായാണ് തോമസ് ചാണ്ടി ഖജനാവ് ധൂർത്തടിക്കുന്നത്.