- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളവും പെൻഷനും പലിശയും നൽകാനായി സാധാരണ ജനങ്ങളുടെ പോക്കറ്റടിക്കാനായി താരിഫുകൾ ഉയർത്തിയേക്കും; സർക്കാർ ആശുപത്രിയിലെ ചികിൽസ്ക്കും ഫീസ് കൂട്ടും; ശമ്പളവും പെൻഷനും ഏത് സമയത്തും മുടങ്ങാൻ സാധ്യത; വരുമാന വർദ്ധനവിനുള്ള നീക്കം പൊളിഞ്ഞാൽ കേരളവും ആനവണ്ടിയെ പോലെയാകും; തോമസ് ഐസക് തയ്യാറാക്കുന്നത് സാധാരണക്കാരുടെ പോക്കറ്റിൽ കൈയിടുന്ന ബജറ്റോ? കിഫ്ബിയുടെ പോക്ക് എങ്ങോട്ട്?
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള പണം സാധാരണ ജനങ്ങളുടെ മേൽ അധികം ഭാരം ഏൽപ്പിക്കാതെ അതിനു സാധ്യതയുള്ള മേഖലകളിൽ നിന്നു കണ്ടെത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സംസ്ഥാന ധനകാര്യ മന്ത്രിക്കുള്ളത്. പ്രത്യക്ഷവും പരോക്ഷവുമായി നികുതി, സേവന ചാർജ് ഈടാക്കൽ മേഖലകളിൽ നിന്നായിരുന്നു ഇതിനുള്ള പണം കണ്ടെത്തൽ ശ്രമം നടത്തി കൊണ്ടിരുന്നത്. വിൽപ്പന നികുതിയായിരുന്നു ഇതിൽ ഏറ്റവും പ്രധാനം. സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ചെലവുചുരുക്കാതെയും വരുമാനം വർധിപ്പിക്കാതെയും സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ല. 2016ലെ ധനമന്ത്രിയുടെ പ്രതീക്ഷ പാഴായി. ഈ സാമ്പത്തിക വർഷം നേടാനായത് വെറും 11 ശതമാനം മാത്രം വളർച്ചയാണ്. കഴിഞ്ഞസാമ്പത്തികവർഷം 10ശതമാനവും. നികുതികുടിശിക പിരിച്ചെടുക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ജി.എസ്.ടി മാത്രമല്ല വില്ലൻ. ഡീസൽ നികുതിയിൽ നാമമാത്രമാണ് വളർച്ച. ജൂലൈയിൽ പൂജ്യവും നവംബറിൽ രണ്ടുശതമാനവും. ചെലവാണെങ്കിൽ 18 ശതമാനം വരെ ഉയർന്നു. കേന്ദ്രം വായ്പ തടഞ്ഞത് കാരണം ഇനി വരുമാനം കൂട്ടാതെ രക്ഷ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള പണം സാധാരണ ജനങ്ങളുടെ മേൽ അധികം ഭാരം ഏൽപ്പിക്കാതെ അതിനു സാധ്യതയുള്ള മേഖലകളിൽ നിന്നു കണ്ടെത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സംസ്ഥാന ധനകാര്യ മന്ത്രിക്കുള്ളത്. പ്രത്യക്ഷവും പരോക്ഷവുമായി നികുതി, സേവന ചാർജ് ഈടാക്കൽ മേഖലകളിൽ നിന്നായിരുന്നു ഇതിനുള്ള പണം കണ്ടെത്തൽ ശ്രമം നടത്തി കൊണ്ടിരുന്നത്. വിൽപ്പന നികുതിയായിരുന്നു ഇതിൽ ഏറ്റവും പ്രധാനം.
സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ചെലവുചുരുക്കാതെയും വരുമാനം വർധിപ്പിക്കാതെയും സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ല. 2016ലെ ധനമന്ത്രിയുടെ പ്രതീക്ഷ പാഴായി. ഈ സാമ്പത്തിക വർഷം നേടാനായത് വെറും 11 ശതമാനം മാത്രം വളർച്ചയാണ്. കഴിഞ്ഞസാമ്പത്തികവർഷം 10ശതമാനവും. നികുതികുടിശിക പിരിച്ചെടുക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ജി.എസ്.ടി മാത്രമല്ല വില്ലൻ. ഡീസൽ നികുതിയിൽ നാമമാത്രമാണ് വളർച്ച. ജൂലൈയിൽ പൂജ്യവും നവംബറിൽ രണ്ടുശതമാനവും. ചെലവാണെങ്കിൽ 18 ശതമാനം വരെ ഉയർന്നു. കേന്ദ്രം വായ്പ തടഞ്ഞത് കാരണം ഇനി വരുമാനം കൂട്ടാതെ രക്ഷയില്ല. എങ്ങനെ കൂട്ടും? വിദേശമദ്യത്തിന് 130 ശതമാനം നികുതി ഇപ്പോൾ തന്നെയുണ്ട്. പെട്രോൾ, ഡീസൽ വാറ്റ് നികുതി കൂട്ടിയാൽ ജനരോഷമുയരും. റജിസ്‌ട്രേഷൻ നിരക്ക്കൂട്ടിയാൽ ഭൂവിനിമയം നിലയ്ക്കും. നികുതിയേതര വരുമാനം കൂട്ടുകയാണ് മാർഗം. വിവിധ ഫീസുകളും പാട്ടത്തുകയും പിഴയും റോയൽറ്റിയുമൊക്കെയാണ് ധനമന്ത്രി ലക്ഷ്യമിടുന്നത്. ബജറ്റ് തയ്യറാക്കലിനായി രഹസ്യ കേന്ദ്രത്തിലേക്ക് ധനമന്ത്രി മാറി കഴിഞ്ഞു. ഇതോടെ ആശങ്കകൾ മാത്രമാണ് പൊതു സമൂഹത്തിൽ സജീവമാകുന്നത്.
2017 - 18 സാമ്പത്തിക വർഷത്തിൽ സംസ്ഥാനം പ്രതീക്ഷിച്ച സംസ്ഥാന നികുതി വരുമാനമായ 53411 കോടി രൂപയിൽ 42188 കോടി രൂപയും (79%) സംസ്ഥാന വിൽപ്പന നികുതിയിൽ നിന്നായിരുന്നു. ജിഎസ്ടി വന്നതോടെ ജനവരുമാന ശ്രോതസ്സിന്റെ പൂർണ്ണ നിയന്ത്രണം സംസ്ഥാന ധനകാര്യ മന്ത്രിമാരിൽ നിന്നും ഒഴിവാക്കപ്പെട്ടു. അതുകൊണ്ടു തന്നെ വിൽപ്പന നികുതി മേഖലയിൽ സംസ്ഥാനത്തിനു പുതിയ നികുതി നിർദ്ദേശങ്ങളോ നികുതി കൂട്ടലോ സാധ്യമല്ല ഇതു കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഏറെ പ്രതികൂലമായി ബാധിക്കും. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ 24 ന് വാഹന പണിമുടക്ക് നടത്തിയെങ്കിലും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കൂട്ടുന്നതിൽ ഏറെ സന്തോഷിക്കുന്നത് തോമസ് ഐസക്ക് തന്നെ. കാരണം പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി നിശ്ചയിക്കുന്നത് സംസ്ഥാന ധന മന്ത്രിമാരാണ്.
വിൽപ്പന നികുതിയുടെ നിയന്ത്രണം നഷ്ടപ്പെട്ട ധന മന്ത്രി തോമസ് ഐസക്ക് അതിനാൽ തന്നെ മറ്റു സംസ്ഥാന നികുതി മേഖല സ്രോതസ്സുകളിൽ നിന്നും വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലേക്കു നീങ്ങുകയാണ്. ഈ നീക്കം സാധാരണക്കാരെ ഏറെ പ്രതികൂലമായി ബാധിക്കും എന്ന ആശങ്ക ഉയർന്നു കഴിഞ്ഞു.
2017 - 18 ൽ മറ്റു സംസ്ഥാന നികുതി മേഖലകളിൽ നിന്നും പ്രതീക്ഷിച്ച വരുമാനങ്ങൾ
- കാർഷിക ആദായ നികുതി: 6 കോടി രൂപ,
- ഭൂ നികുതി: 199, രാജിസ്ട്രേഷൻ (ഭൂവിൽപ്പന): 3490,
- എക്സൈസ്: 2945,
- മോട്ടോർവാഹന നകുതി: 3891,
- വൈദ്യുതി സെസ്: 195,
- മറ്റു നികുതികൾ: 503,
- വിൽപ്പന നികുതി: 42188,
- ആകെ: 53412
2017 - 18 ലെ സംസ്ഥാന നികുതി വരുമാനം 53412 കോടി രൂപയാണ് പ്രതീക്ഷിച്ചതെങ്കിൽ ശമ്പളത്തിനും പെൻഷനും പലിശയായി മാത്രം 63716 കോടി രൂപയാണ് ചിലവഴിക്കേണ്ടത്. ശമ്പളത്തിനും പെൻഷനും പലിശക്കുമായി മാത്രം 10304 കോടി രൂപയ്ക്ക് പകരം പലിശക്ക് കൊടുക്കേണ്ടി വരുന്ന ഗതികേട്. കഴിഞ്ഞ 10 വർഷങ്ങളിൽ ശമ്പളത്തിനും പെൻഷനും പലിശക്കുമായി ചെലവിടുന്ന തുകയിൽ കലാതീതമായ വർദ്ധനവുണ്ടായതായും ചൂണ്ടാക്കാണിക്കപ്പെടുന്നു.
- 2007 - 2008: ശമ്പളം 7694, പെൻഷൻ: 4925, പലിശ: 4330, ആകെ: 16949
- 2012 - 18: ശമ്പളം: 31910, പെൻഷൻ: 18174, പലിശ: 13632, ആകെ: 63716
- വർദ്ധനവ് ശതമാനം: 315, 269, 215, 276
ജീവനക്കാരുടെ എണ്ണം കൂടിയതുകൊണ്ടല്ല ഈ വർദ്ധനവുണ്ടായത് എന്നത് കൂടി കണക്കിലെടുത്താൽ സംസ്ഥാനം കടുത്ത കടക്കെണിയിലാണെന്നു വ്യക്തം. ധനകാര്യ വിദഗ്ദ്ധൻ എന്ന് സ്വയം അവകാശപ്പെടുന്ന തോമസ് ഐസക്കിനറിയില്ലാത്തതല്ല ഈ കടക്കെണി. കടക്കെണി ഒഴിവാക്കണമെങ്കിൽ ശമ്പള പെൻഷൻ പലിശ മേഖലയിൽ കൈവയ്ക്കണം. ഇല്ലെങ്കിൽ ഇന്നത്തെ ആനവണ്ടിയുടെ സ്ഥിതിയിലേക്ക് സംസ്ഥാനം രണ്ടു വർഷത്തിനുള്ളിൽ മാറും. ശമ്പളവും പെൻഷനും പലിശയും നൽകാനാവാത്ത സ്ഥിതിയിലേക്കാണ് കേരളം നീങ്ങുന്നത്. കെഎസ്ആർടിസിയിൽ പെൻഷൻ നൽകിയിട്ട് 5 മാസമായി.
സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന പുതിയ പദ്ധതികൾക്കൊന്നും ഇനി ബജറ്റ് വിഹിതമുണ്ടാകില്ല എന്നും അതൊക്കം കിഫ്ബി നോക്കിക്കൊള്ളുമെന്നുമാണ് ധനമന്ത്രിയുടെ വാദം. കിഫ്ബി എന്നാൽ പലിശക്കു പണമെടുത്ത് വികസനം നടത്തുന്ന ഏർപ്പാട് എന്നർത്ഥം. അതിനു നേതൃത്വം കൊടുത്തത് തോമസ് ഐസക്കും. സ്വകാര്യ മേഖല പണം കടമെടുത്ത് വ്യവസായങ്ങൾ ബിസിനസുകൾ തുടങ്ങുന്നത് പോലെ തന്നെ ഒരു സ്വകാര്യ മൂലധന ഏർപ്പാടായി മാറി കേരളത്തിലെ സർക്കാർ വികസനം. 50000 കോടി രൂപയുടെ വികസനത്തിന് അത്ര തന്നെ കടം എടുക്കും. ഇതോടെ പലിശ നിയന്ത്രണാതീതമാകും.
ഇത്തവണത്തെ സംസ്ഥാന ബജറ്റ് മറ്റൊരു സിപിഎം - സിപിഐ പോരായി മാറും എന്നു ചൂണ്ടാക്കാണിക്കപ്പെടുന്നു. കൃഷി അനുബന്ധ മേഖലയിൽ വൻ വികസനം നടത്താനുള്ള നിരവധി പദ്ധതികൾ കൃഷി മന്ത്രി സുനിൽ കുമാർ ധനമന്ത്രിക്ക് നൽകിയെങ്കിലും അതിൽ ഒന്നു പോലു അംഗീകരിക്കപ്പെടില്ലെന്നും പണമില്ല എന്ന സ്ഥിരം കാരണത്താൽ അവയൊക്കെ ചവറ്റു കൊട്ടയിൽ തള്ളപ്പെട്ടു എന്നുമാണ് ധനമന്ത്രിയുടെ ഓഫീസിലെ ആകത്തുള്ള സംസാരം. നാളികേരം, റബർ, നെൽ, സുഗന്ധ കൃഷികളായ ഏലം, ഇഞ്ചി, മഞ്ഞൾ എന്നീ മേഖലകളിൽ നിരവധി ഉൽപ്പാദക കമ്പനികൾ ആരംഭിക്കാൻ 100 കോടി രൂപയെങ്കിലും ഈ ബജറ്റിൽ വകയിരുത്തണമെന്നാണ് സിപിഐ ആഗ്രഹിക്കുന്നത്. ധനമന്ത്രി ഈ നിർദ്ദേശങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നത് തന്നെയായിരിക്കും അടുത്ത സിപിഎം- സിപിഐ പോരിനുള്ള ഇന്ധനം.
ശമ്പളവും പെൻഷനും പലിശയും നൽകാനായി സാധാരണ ജനങ്ങളുടെ പോക്കറ്റടിക്കാനായി താരിഫ് വില വർദ്ധിപ്പിക്കുക, ആശുപത്രി അടക്കമുള്ള സംസ്ഥാനങ്ങളിലെ ഫീസ് കുത്തനെ കൂട്ടുക എന്നിങ്ങനെയുള്ള വരുമാന വർദ്ധനവ് നീക്കങ്ങൾ വൻ വിവാദത്തിലേക്കു നീങ്ങും എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.