- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ മുഴുവൻ ഹോട്ടലുകളുടെയും കണക്കെടും; കൃത്യമായി നികുതി ഒടുക്കിയിട്ടുണ്ടോയെന്നു പരിശോധിക്കും; ഹോട്ടലുകളെ വരുത്തിക്ക് വരുത്താൻ ഉറച്ച് തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഹോട്ടലുകളുടെയും കണക്കെടുക്കാനും ഇവർ മുൻകാലങ്ങളിൽ കൃത്യമായി നികുതി ഒടുക്കിയിട്ടുണ്ടോയെന്നു പരിശോധിക്കാനും ധനമന്ത്രി തോമസ് ഐസക് വാണിജ്യ നികുതി ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. കൊള്ളവില ഈടാക്കരുതെന്ന സർക്കാർ നിർദേശത്തോടു വഴങ്ങാത്തതിനാലാണ് ഈ നീക്കം. വാറ്റ് നിയമപ്രകാരം മുൻകാലങ്ങളിൽ വിറ്റുവരവിനനുസരിച്ചു നികുതി അടച്ചിട്ടുണ്ടോയെന്നു പരിശോധിക്കാനാണ് തീരുമാനം. ഇതിലൂടെ ഒട്ടേറെ ഹോട്ടൽവ്യാപാരികൾക്കു മേൽ നികുതി കുടിശിക ബാധ്യത വന്നുചേരും. വൻ വിറ്റുവരവുണ്ടായിട്ടും വാറ്റ് റജിസ്‌ട്രേഷൻ എടുക്കാതെ മാറിനിന്നവരും കുടുങ്ങും. ജിഎസ്ടി നിയമപ്രകാരം, സംസ്ഥാന സർക്കാരിനു കൊള്ളവിലയ്‌ക്കെതിരെ നടപടിയെടുക്കുന്നതിൽ പരിമിതികളുള്ളതിനാലാണു പഴയ വാറ്റ് നികുതി ആയുധമാക്കാൻ ഒരുങ്ങുന്നത്. ഹോട്ടൽവ്യാപാരികളുമായി ഇന്നലെ വീണ്ടും നടത്താൻ തീരുമാനിച്ചിരുന്ന ചർച്ചയും സർക്കാർ ഉപേക്ഷിച്ചു. ചർച്ചയ്‌ക്കെത്തിയ വ്യാപാരി വ്യവസായി സമിതിയാകട്ടെ, തങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതിക്കൊപ്പം 11നു പണിമുടക്കിനില്ലെന്നും
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഹോട്ടലുകളുടെയും കണക്കെടുക്കാനും ഇവർ മുൻകാലങ്ങളിൽ കൃത്യമായി നികുതി ഒടുക്കിയിട്ടുണ്ടോയെന്നു പരിശോധിക്കാനും ധനമന്ത്രി തോമസ് ഐസക് വാണിജ്യ നികുതി ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി.
കൊള്ളവില ഈടാക്കരുതെന്ന സർക്കാർ നിർദേശത്തോടു വഴങ്ങാത്തതിനാലാണ് ഈ നീക്കം. വാറ്റ് നിയമപ്രകാരം മുൻകാലങ്ങളിൽ വിറ്റുവരവിനനുസരിച്ചു നികുതി അടച്ചിട്ടുണ്ടോയെന്നു പരിശോധിക്കാനാണ് തീരുമാനം. ഇതിലൂടെ ഒട്ടേറെ ഹോട്ടൽവ്യാപാരികൾക്കു മേൽ നികുതി കുടിശിക ബാധ്യത വന്നുചേരും.
വൻ വിറ്റുവരവുണ്ടായിട്ടും വാറ്റ് റജിസ്‌ട്രേഷൻ എടുക്കാതെ മാറിനിന്നവരും കുടുങ്ങും. ജിഎസ്ടി നിയമപ്രകാരം, സംസ്ഥാന സർക്കാരിനു കൊള്ളവിലയ്‌ക്കെതിരെ നടപടിയെടുക്കുന്നതിൽ പരിമിതികളുള്ളതിനാലാണു പഴയ വാറ്റ് നികുതി ആയുധമാക്കാൻ ഒരുങ്ങുന്നത്. ഹോട്ടൽവ്യാപാരികളുമായി ഇന്നലെ വീണ്ടും നടത്താൻ തീരുമാനിച്ചിരുന്ന ചർച്ചയും സർക്കാർ ഉപേക്ഷിച്ചു.
ചർച്ചയ്‌ക്കെത്തിയ വ്യാപാരി വ്യവസായി സമിതിയാകട്ടെ, തങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതിക്കൊപ്പം 11നു പണിമുടക്കിനില്ലെന്നും വില കുറയ്ക്കാൻ തയാറാണെന്നും മന്ത്രിയെ അറിയിച്ചു. കോഴിയിറച്ചി പഴയ വിലയ്ക്കു തന്നെ ലഭ്യമാക്കിയാൽ, തങ്ങൾ ഭക്ഷണ സാധനങ്ങൾക്കും വില കുറയ്ക്കുമെന്ന നിലപാടാണു ഭാരവാഹികൾ സ്വീകരിച്ചത്. ഇതെ തുടർന്ന്, കോഴി വ്യാപാരികളുമായി ഇന്നു മന്ത്രി ചർച്ച നടത്തും.
കോഴിയിറച്ചിക്കായി സർക്കാർ സ്ഥാപനമായ കെപ്‌കോയെ ആശ്രയിക്കണമെന്നാണു വില കുറയ്ക്കാനായി സർക്കാർ മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങളിലൊന്ന്. എന്നാൽ, മിക്കയിടത്തും ശാഖകൾ ഇല്ലാത്തതു കെപ്‌കോയുടെ പോരായ്മയാണ്.