- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കിഫ്ബിയിലെ പരിശോധന ധനമന്ത്രിയെ ലക്ഷ്യമിട്ടോ? ധനവകുപ്പിലെ ജേക്കബ് തോമസിന്റെ മിന്നൽ പരിശോധനയിൽ പ്രതിഷേധവുമായി തോമസ് ഐസക്കും; പോൾ ആന്റണിയെ മാറ്റരുതെന്ന മൊയ്തീൻ മന്ത്രിയുടെ കത്തും ചർച്ചയാകുന്നു; ഐഎഎസ്-വിജിലൻസ് പോര് മന്ത്രിമാർ ഏറ്റെടുക്കുന്നു
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും ഐ.എ.എസ്. ഉദ്യോഗസ്ഥരും തമ്മിലുള്ള പോര് മന്ത്രിമാർ ഏറ്റെടുക്കുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിനെ ലക്ഷ്യമിട്ട് ധനവകുപ്പിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയ്ക്കെതിരേ വകുപ്പുമന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യമന്ത്രിയെ പ്രതിഷേധമറിയിച്ചു. ബന്ധുനിയമനക്കേസിൽ പ്രതിചേർക്കപ്പെട്ട വ്യവസായവകുപ്പ് അഡീ. ചീഫ് സെക്രട്ടറി പോൾ ആന്റണിയെ മാറ്റരുതെന്നാവശ്യപ്പെട്ടു മന്ത്രി എ.സി. മൊയ്തീൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തുനൽകി. പോൾ ആന്റണിയെ മാറ്റാൻ മുഖ്യമന്ത്രി കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്കു നിർദ്ദേശം നൽകിയിരുന്നു. അഡീ. ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം ഡെങ്കുപ്പനി ബാധിച്ച് ആശുപത്രിയിലായിരിക്കേ ഇന്നലെ വീണ്ടും ധനവകുപ്പിനു കീഴിലുള്ള കിഫ്ബിയിൽ വിജിലൻസ് മിന്നൽപരിശോധനയ്ക്കെത്തിയതു ഡയറക്ടർ ജേക്കബ് തോമസിന്റെ പ്രതികാരനടപടിയുടെ ഭാഗമാണെന്നു ധനവകുപ്പ് അധികൃതർ ആരോപിക്കുന്നു. ഉദ്യോഗസ്ഥർ ഇക്കാര്യം ധനമന്ത്രി തോമസ് ഐസക്കിനെയും ബോധ്യപ്പെടുത്തിയതായാണു സൂചന. ഏബ്രഹാമിനെ മറയാക്
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും ഐ.എ.എസ്. ഉദ്യോഗസ്ഥരും തമ്മിലുള്ള പോര് മന്ത്രിമാർ ഏറ്റെടുക്കുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിനെ ലക്ഷ്യമിട്ട് ധനവകുപ്പിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയ്ക്കെതിരേ വകുപ്പുമന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യമന്ത്രിയെ പ്രതിഷേധമറിയിച്ചു. ബന്ധുനിയമനക്കേസിൽ പ്രതിചേർക്കപ്പെട്ട വ്യവസായവകുപ്പ് അഡീ. ചീഫ് സെക്രട്ടറി പോൾ ആന്റണിയെ മാറ്റരുതെന്നാവശ്യപ്പെട്ടു മന്ത്രി എ.സി. മൊയ്തീൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തുനൽകി. പോൾ ആന്റണിയെ മാറ്റാൻ മുഖ്യമന്ത്രി കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്കു നിർദ്ദേശം നൽകിയിരുന്നു.
അഡീ. ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം ഡെങ്കുപ്പനി ബാധിച്ച് ആശുപത്രിയിലായിരിക്കേ ഇന്നലെ വീണ്ടും ധനവകുപ്പിനു കീഴിലുള്ള കിഫ്ബിയിൽ വിജിലൻസ് മിന്നൽപരിശോധനയ്ക്കെത്തിയതു ഡയറക്ടർ ജേക്കബ് തോമസിന്റെ പ്രതികാരനടപടിയുടെ ഭാഗമാണെന്നു ധനവകുപ്പ് അധികൃതർ ആരോപിക്കുന്നു. ഉദ്യോഗസ്ഥർ ഇക്കാര്യം ധനമന്ത്രി തോമസ് ഐസക്കിനെയും ബോധ്യപ്പെടുത്തിയതായാണു സൂചന. ഏബ്രഹാമിനെ മറയാക്കി ഐസക്കിനെതിരേ ആഭ്യന്തരവകുപ്പിന്റെ പടയൊരുക്കമാണിതെന്നും വിലയിരുത്തപ്പെടുന്നു. മംഗളം പത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞദിവസവും വിജിലൻസ് കിഫ്ബിയിൽ പരിശോധനയ്ക്കെത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ എതിർപ്പുമൂലം മടങ്ങേണ്ടിവന്നിരുന്നു. ധനകാര്യ അഡീ. ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിന്റെ അനുമതിയില്ലാതെ പരിശോധന അനുവദിക്കില്ലെന്നായിരുന്നു കിഫ്ബി ഉദ്യാഗസ്ഥരുടെ നിലപാട്. കെ.എം. എബ്രഹാം അസുഖത്തേത്തുടർന്ന് അവധിയിലായിരിക്കേയാണ് ഇന്നലെ വിജിലൻസ് സംഘം വീണ്ടും പരിശോധനയ്ക്കെത്തിയത്. പരിശോധനയിൽ സുപ്രധാനരേഖകൾ കസ്റ്റഡിയിലെടുത്തു.കിഫ്ബി പുതുതായി ആരംഭിക്കുന്ന വികസനപ്രവർത്തനങ്ങളുടെ പദ്ധതി റിപ്പോർട്ടുകളും നിർമ്മാണക്കരാർ രേഖകളുമാണു വിശദപരിശോധനയ്ക്കായി കൊണ്ടുപോയത്. അതേസമയം, വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ അഴിമതിക്കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. ഐ.എ.എസ്. ഉദ്യോഗസ്ഥർ അദ്ദേഹത്തിനെതിരേ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണു ഹർജി.
ബന്ധുനിയമനക്കേസിൽ കുടുങ്ങിയ പോൾ ആന്റണിക്കു പകരം വ്യവസായ സെക്രട്ടറിയെ കണ്ടെത്താനുള്ള തെരച്ചിൽ ഫലം കണ്ടിട്ടില്ല.
പ്രതികാരമനോഭാവത്തോടെ കേസിൽ കുടുക്കപ്പെട്ട പോൾ ആന്റണിക്കു പകരം ആ പദവി ഏറ്റെടുക്കാൻ താത്പര്യമില്ലെന്നു മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെ അറിയിച്ചു. നിർബന്ധിതനിയമനം നൽകിയാൽ അവധിയെടുക്കാനുള്ള ആലോചനയിലുമാണ് അവർ. വ്യവസായവകുപ്പിന്റെ ചുമതലയൊഴിയാനുള്ള അപേക്ഷ പിൻവലിക്കണമെന്നു പോൾ ആന്റണിയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങാത്ത സാഹചര്യത്തിലാണു മന്ത്രി മൊയ്തീൻ മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ചു കത്ത് നൽകിയത്.
മുന്മന്ത്രി ഇ.പി. ജയരാജന്റെ തീരുമാനത്തിനൊപ്പം നിന്നതിന്റെ പേരിലാണു കേസിൽ പ്രതിയാകേണ്ടിവന്നതെന്നും ഇനിയും ആ സ്ഥാനത്തു തുടർന്നാൽ കൂടുതൽ കേസുകളിൽപെടുമെന്നുമുള്ള ആശങ്ക പോൾ ആന്റണി മന്ത്രിയെ അറിയിച്ചതായാണു സൂചന. സർവീസിലിരിക്കേ അഴിമതി നടത്തിയ ജേക്കബ് തോമസിനെ കണ്ണടച്ചു വിശ്വസിക്കുകയാണു മുഖ്യമന്ത്രിയെന്ന പരാതിയാണ് ഐ.എ.എസ്. ഉദ്യോഗസ്ഥർക്കുള്ളത്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കേ, സർക്കാരിനു 30 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചെന്ന കേസിൽ വിജിലൻസ് ഫയൽ അടച്ചതാണെന്നു മുഖ്യമന്ത്രി പറയുന്നു. എന്നാൽ, ആരോപണവിധേയൻതന്നെ വിജിലൻസ് ഡയറക്ടറായിരിക്കേയാണു കേസ് ഇല്ലാതായതെന്ന് ഐ.എ.എസുകാർ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാനസൗകര്യവികസനത്തിനായി രൂപീകരിച്ച കിഫ്ബിയുടെ പ്രവർത്തനം താളം തെറ്റിക്കാനാണു വിജിലൻസ് നീക്കമെന്നു ധനവകുപ്പ് ആരോപിക്കുന്നു.



