- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർട്ടൂണിസ്റ്റാകൻ എത്തി പത്രാധിപരായി; 26-ാം വയസ്സിൽ ന്യൂസ് എഡിറ്ററും; മനോരമയ്ക്ക് സ്വന്തം ഭാഷയും ശൈലിയും നൽകിയ ധിഷണശാലി; 56 വർഷം മനോരമയിൽ ജോലി ചെയ്ത് പടിയിറങ്ങിയ തോമസ് ജേക്കബ് മലയാള മാധ്യമ പ്രവർത്തന രംഗത്തെ കുലപതി
കോട്ടയം: മലയാള മനോരമയിലൂടെ മലയാള പത്രപ്രവർത്തനത്തിന് പ്രഫഷനലിസത്തിന്റെയും ആധുനികതയുടെയും മുദ്ര സമ്മാനിച്ച തോമസ് ജേക്കബ് വിരമിച്ചു. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ പദവിയിൽ നിന്നു കഴിഞ്ഞദിവസമാണ് വിരമിച്ചത്. കേരള പ്രസ് അക്കാദമി ചെയർമാൻ പദവിയുൾപ്പെടെ വഹിച്ച തോമസ് ജേക്കബ്, മനോരമയ്‌ക്കൊപ്പം 56 വർഷം നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ നിന്നാണു പടിയിറങ്ങുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രചാരമുള്ള പ്രാദേശിക ഭാഷാ ദിനപത്രമായി മലയാള മനോരമയെ മാറ്റിയതിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് തോമസ് ജേക്കബ്. തോമസ് ജേക്കബിന് മാധ്യമ മേഖലയിൽ നൽകിയ സമഗ്ര സംഭാവനയ്ക്ക് സ്വദേശാഭിമാനി കേസരി അവാർഡ് നൽകി സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു. തോംസൺ ഫൗണ്ടേഷൻ ബ്രിട്ടനിൽ നടത്തിയ പത്രപ്രവർത്തക പരിശീലന കോഴ്സിൽ 1969ൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ആ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി. 26ാം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ് എഡിറ്ററായി. അങ്ങനെ ഏറെ നേട്ടങ്ങളുമായാണ് ജേക്കബ് തോമസ് മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമ പ്ര
കോട്ടയം: മലയാള മനോരമയിലൂടെ മലയാള പത്രപ്രവർത്തനത്തിന് പ്രഫഷനലിസത്തിന്റെയും ആധുനികതയുടെയും മുദ്ര സമ്മാനിച്ച തോമസ് ജേക്കബ് വിരമിച്ചു. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ പദവിയിൽ നിന്നു കഴിഞ്ഞദിവസമാണ് വിരമിച്ചത്. കേരള പ്രസ് അക്കാദമി ചെയർമാൻ പദവിയുൾപ്പെടെ വഹിച്ച തോമസ് ജേക്കബ്, മനോരമയ്‌ക്കൊപ്പം 56 വർഷം നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ നിന്നാണു പടിയിറങ്ങുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രചാരമുള്ള പ്രാദേശിക ഭാഷാ ദിനപത്രമായി മലയാള മനോരമയെ മാറ്റിയതിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് തോമസ് ജേക്കബ്. തോമസ് ജേക്കബിന് മാധ്യമ മേഖലയിൽ നൽകിയ സമഗ്ര സംഭാവനയ്ക്ക് സ്വദേശാഭിമാനി കേസരി അവാർഡ് നൽകി സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു. തോംസൺ ഫൗണ്ടേഷൻ ബ്രിട്ടനിൽ നടത്തിയ പത്രപ്രവർത്തക പരിശീലന കോഴ്സിൽ 1969ൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ആ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി. 26ാം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ് എഡിറ്ററായി. അങ്ങനെ ഏറെ നേട്ടങ്ങളുമായാണ് ജേക്കബ് തോമസ് മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമ പ്രവർത്തകനായി വളർന്നത്.
പത്രപ്രവർത്തക ജീവിതത്തിൽ ഇത്രയും വലിയ നേട്ടങ്ങൾ സ്വന്തമാക്കിയപ്പോഴും തന്റെ ജീവിതത്തിലെ സ്വകാര്യതയായി മാത്രം അതിനെ പരിഗണിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു എന്നും തോമസ് ജേക്കബ്. സ്വീകരണങ്ങൾക്കോ അനുമോദന യോഗങ്ങളിലോ പങ്കെടുക്കാനിഷ്ടപ്പെടുന്നയാളായിരുന്നില്ലു. അത്തരം ആവശ്യങ്ങളുമായി തന്റെ മുന്നിലെത്തുന്നവരോട് തന്നെ പരിഗണിച്ചതിനുള്ള നന്ദി രേഖപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ രീതി. അങ്ങനെ എന്തുകൊണ്ടും മാതൃകയാക്കാവുന്ന വ്യക്തിത്വം. കേരള രാഷ്ട്രീയത്തിലെ ചലനങ്ങളെ സ്വാധീനിക്കാൻ പോലും കഴിയുന്ന തരത്തിലെ പത്രപ്രവർത്തകനായി വളർന്നപ്പോഴും പ്രവർത്തികളിൽ അത് അഹങ്കാരമായി പ്രതിഫലിച്ചില്ല. തന്റെ മുന്നിലെത്തുന്നവരോട് സഹാനുഭൂതിയോടെ കാര്യങ്ങൾ തിരക്കിയായിരുന്നു പ്രവർത്തനം.
ഇന്ത്യയിലേറ്റവും പ്രചാരമുള്ള പ്രാദേശിക ഭാഷാ പത്രമായി മലയാള മനോരമയെ മാറ്റുന്നതിൽ പങ്കുവഹിച്ച തോമസ് ജേക്കബ് മലയാള പത്രപ്രവർത്തനത്തെ രാജ്യാന്തര നിലവാരത്തിലെത്തിച്ചവരിൽ പ്രമുഖനാണ്. കാർട്ടൂണിസ്റ്റാകാൻ വന്ന് മലയാള മനോരമ പത്രാധിപസമിതിയുടെ നേതൃസ്ഥാനത്തെത്തിയ കഥയാണ് ജേക്കബ് തോമസിന്റേത്. പിന്നീടങ്ങോട്ട് മലയാള മനോരമയെ മലയാൽകളുടെ പ്രിയപ്പെട്ടതാക്കിയ ചേരുവകളുടെ കൂട്ടത്തിലെ മുഖ്യകണ്ണിയായി അദ്ദേഹം. പത്രപ്രവർത്തന ചരിത്രത്തിൽ 56 വർഷം എന്ന സുധീർഘമായ കാലയളവ് അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മനോരമയുടെ വരിക്കാർ ക്രമാധീതമായി ഉയർന്നപ്പോഴും മലബാർ മേഖലയിൽ വരിക്കാരുടെ എണ്ണം കൂട്ടാനായിരുന്നില്ല. ഈ മേഖലയിലും പത്രത്തിന് വളർച്ചയുണ്ടാക്കിയത് ജേക്കബ് തോമസിന്റെ പങ്കുണ്ടായിരുന്നു.
മലബാർ മേഖലയിൽ മാതൃഭൂമി എതിരാളികളില്ലാതെ മുന്നേറുമ്പോഴാണ് മലബാർ മേഖലയുടെ ചുമതലയിൽ തോമസ് ജേക്കബ് എത്തുന്നത്. മാതൃഭൂമിയും കേരളകൗമുദിയുമുൾപ്പടെയുള്ള മാധ്യമങ്ങൾ സംസ്ഥാന വാർത്തകളിൽ കൂടുതൽ ശ്രദ്ധ നൽകിയപ്പോൾ കൂടുതൽ പ്രാദേശിക വാർത്തകൾ ഉൽപ്പെടുത്തികൊണ്ടാണ് മനോരമ വരിക്കാരുടെ എണ്ണം കൂട്ടിയത്. ചുറ്റുപാടുമുള്ള വാർത്തകൾ കൂടുതൽ വന്നുതുടങ്ങിയപ്പോൾ സ്വാഭാവികമായും വരിക്കാരുടെ എണ്ണം വർധിക്കുകയായിരുന്നു. ലോകത്തിലെ സീനിയർ പത്രപ്രവർത്തകർക്കായി തോംസൺ ഫൗണ്ടേഷൻ ബ്രിട്ടനിൽ നടത്തിയ പരിശീലന കോഴ്സിൽ 1969ൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ആ ബഹുമതി ലഭിച്ച ആദ്യ ഇന്ത്യക്കാരനായി. 26ാം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ് എഡിറ്ററായി.
ലണ്ടനിലെ കോമൺവെൽത്ത് പ്രസ് യൂണിയനും തോംസൺ ഫൗണ്ടേഷനും ദക്ഷിണേന്ത്യയിൽ നടത്തിയ എല്ലാ പത്രപ്രവർത്തന പരിശീലന പരിപാടികളുടെയും ശ്രീലങ്കയിലെ പത്രശിൽപശാലയുടെയും കോഴ്സ് ഡയറക്ടറായിരുന്നു. മലയാള മനോരമയിലും മലയാളത്തിലും ഇന്ന് പ്രവർത്തിക്കുന്ന മിക്ക പത്രപ്രവർത്തകരും തോമസ് ജേക്കബിന്റെ കീഴിൽ പത്രപ്രവർത്തനം ആരംഭിച്ചവരാണ്. പത്രപ്രവർത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്കു മറ്റു മാധ്യമങ്ങളിലെ പ്രവർത്തകർ ഏർപ്പെടുത്തിയ എൻ.വി.പൈലി പ്രൈസ്, കെ.വിജയരാഘവൻ പുരസ്‌കാരം, കെ.വി.ദാനിയേൽ അവാർഡ്, സി.എച്ച്.മുഹമ്മദ് കോയ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. മനോരമ ആഴ്ചപ്പതിപ്പിൽ 12 വർഷമായി 'കഥക്കൂട്ട്' എന്ന പംക്തി എഴുതുന്നു.വർത്തമാനകാലത്തെ സാമൂഹിക വിഷയങ്ങളിൽ നർമ്മം ചേർത്തുള്ള അദ്ദേഹത്തിന്റെ ശൈലിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നു.
പത്രപ്രവർത്തകർക്കുള്ള കേരള സർക്കാരിന്റെ ഏറ്റവും വലിയ ബഹുമതിയായ സ്വദേശാഭിമാനികേസരി പുരസ്‌കാരം നേടി. മനോരമ ആഴ്ചപ്പതിപ്പിൽ 13 വർഷമായി 'കഥക്കൂട്ട്' എന്ന പംക്തി എഴുതുന്ന തോമസ് ജേക്കബ്, 'കഥാവശേഷർ', 'കഥക്കൂട്ട്', 'ചന്ദ്രക്കലാധരൻ' എന്നീ ഗ്രന്ഥങ്ങളും പത്രപ്രവർത്തകൻ ടി.വേണുഗോപാലുമായി ചേർന്നു 'നാട്ടുവിശേഷം' എന്ന പുസ്തകവുമെഴുതി. പത്തനംതിട്ട ഇരവിപേരൂർ തൈപ്പറമ്പിൽ ശങ്കരമംഗലം കുടുംബാംഗമാണ തോമസ് ജേക്കബ്.