- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടി ഉഷ എന്തേ ഇവിടെ വരാത്തെ? നാട്ടുകാരും കൂവും; പിയു ചിത്ര അവഗണനയുടെ ഏറ്റവും വലിയ ഉദാഹരണവും; റിസൽട്ടില്ലാത്ത കായിക അദ്ധ്യാപകരെ പിരിച്ചുവിടണം; പണവും പരിശീലനവും ലഭിച്ചാലെ പുതിയ പ്രതിഭകളെ രൂപപ്പെടുത്താൻ കഴിയൂ; കോരത്തോടിനെ കേരളത്തിന്റെ അഭിമാനമാക്കിയ തോമസ് മാഷ് ആകെ നിരാശൻ; ദ്രോണാചാര്യ പുരസ്കാര ജേതാവ് മറുനാടനോട് പറഞ്ഞത്
പാല: രാജ്യത്തിന്റെ കായിക ഭാവി സുരക്ഷിതമല്ലെന്ന് അർജ്ജുന അവാർഡ് ജേതാവ് തോമസ്സ് മാഷ്. പുതിയ കായികതാരങ്ങളെ രൂപപ്പെട്ടുത്താൻ പണിയെടുക്കണം. റിസൽട്ടില്ലാത്ത കായിക അദ്ധ്യാപകരെ പിരിച്ചുവിടണം. പണവും പരിശീലനവും ലഭിച്ചാലെ പുതിയ പ്രതിഭകളെ രൂപപ്പെടുത്താൻ കഴിയൂ. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ പ്രകടനം നിരാശാജനകമാണെന്നും തോമസ് മാഷ് മറുനാടനോട് പറഞ്ഞു. പാലയിലെ സ്‌കൂൾ കായിക മേളയ്ക്കിടെയാണ് തോമസ് മാഷ് കായിക കേരളത്തിന്റെ ഭാവിയിൽ ആശങ്ക പങ്കുവയ്ക്കുന്നത്. പണം മുടക്കി കായികതാരങ്ങളെ വാർത്തെടുക്കാൻ ഒരു ഭാഗത്തു നിന്നും നീക്കമില്ല. വിജയികൾക്ക് ഉള്ള സമ്മാനത്തുക നൽകുന്ന കാര്യത്തിൽ പോലും ലേലം വിളിയാണ്. ഇതെവിടെങ്കിലും ഒന്ന് ഉറപ്പിക്കാൻ അധികൃതർ ഇനിയും വൈകിക്കൂടാ. ദേശീയ തലത്തിലും രാജ്യന്തര തലത്തിലും ശ്രദ്ധിക്കപ്പെട്ട നിരവധി താരങ്ങളെ നമുക്ക് സംഭാവന ചെയ്യാനായിട്ടുണ്ട്. പക്ഷേ ഇവരിൽ പലരും അവഗണന മൂലം പിൻതള്ളപ്പെടുന്നു. ഇതിന് ഉദാഹരണമാണ് പി.യു ചിത്രയുടെ അനുഭവം. ചിത്ര ലോക അതലറ്റ് മീറ്റിൽ പങ്കെടുക്കാതിരുന്നത് നന്നായേ ഉള്ളു. അവിട
പാല: രാജ്യത്തിന്റെ കായിക ഭാവി സുരക്ഷിതമല്ലെന്ന് അർജ്ജുന അവാർഡ് ജേതാവ് തോമസ്സ് മാഷ്. പുതിയ കായികതാരങ്ങളെ രൂപപ്പെട്ടുത്താൻ പണിയെടുക്കണം. റിസൽട്ടില്ലാത്ത കായിക അദ്ധ്യാപകരെ പിരിച്ചുവിടണം. പണവും പരിശീലനവും ലഭിച്ചാലെ പുതിയ പ്രതിഭകളെ രൂപപ്പെടുത്താൻ കഴിയൂ. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ പ്രകടനം നിരാശാജനകമാണെന്നും തോമസ് മാഷ് മറുനാടനോട് പറഞ്ഞു. പാലയിലെ സ്‌കൂൾ കായിക മേളയ്ക്കിടെയാണ് തോമസ് മാഷ് കായിക കേരളത്തിന്റെ ഭാവിയിൽ ആശങ്ക പങ്കുവയ്ക്കുന്നത്.
പണം മുടക്കി കായികതാരങ്ങളെ വാർത്തെടുക്കാൻ ഒരു ഭാഗത്തു നിന്നും നീക്കമില്ല. വിജയികൾക്ക് ഉള്ള സമ്മാനത്തുക നൽകുന്ന കാര്യത്തിൽ പോലും ലേലം വിളിയാണ്. ഇതെവിടെങ്കിലും ഒന്ന് ഉറപ്പിക്കാൻ അധികൃതർ ഇനിയും വൈകിക്കൂടാ. ദേശീയ തലത്തിലും രാജ്യന്തര തലത്തിലും ശ്രദ്ധിക്കപ്പെട്ട നിരവധി താരങ്ങളെ നമുക്ക് സംഭാവന ചെയ്യാനായിട്ടുണ്ട്. പക്ഷേ ഇവരിൽ പലരും അവഗണന മൂലം പിൻതള്ളപ്പെടുന്നു. ഇതിന് ഉദാഹരണമാണ് പി.യു ചിത്രയുടെ അനുഭവം. ചിത്ര ലോക അതലറ്റ് മീറ്റിൽ പങ്കെടുക്കാതിരുന്നത് നന്നായേ ഉള്ളു. അവിടെ മത്സരിച്ചാലും ആ കൊച്ചിന് പ്രൈസൊന്നും കിട്ടില്ലായിരുന്നു. ഇത് കഴിഞ്ഞ് അവൾ മികച്ച നേട്ടമുണ്ടാക്കിയില്ലേ. കേരളം മുഴുവൻ ആ കൊച്ചിന് പിൻതുണ നൽകി. പിടി ഉഷ എന്തേ ഇവിടെ വരാത്തെ? നാട്ടുകാരും കൂവും-തോമസ് മാഷ് വ്യക്തമാക്കി.
ഇവിടെ കായിക പ്രതിഭകൾ ഉണ്ടാവണമെങ്കിൽ പണവും പരിഗണനയും വേണം. ഇതിനായി ആര് മുന്നോട്ടു വന്നാലും ലോക നിലവാരത്തിലേക്ക് ഉയരുന്ന കായികതാരങ്ങളെ വാർത്തെടുക്കാം. ഈ വഴിക്കുള്ള നീക്കത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസികളടക്കം നിരവധി പേർ സമീപിക്കുന്നുണ്ടെന്നും വല്ലായ്മകൾക്കിടയിലും അവർ ആവശ്യപ്പെടുന്ന സഹായ സഹകരണങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും മാഷ് മറുനാടനോട് വ്യക്തമാക്കി. സംസ്ഥാന സ്‌കൂൾ കായികമേളയെ ഇന്നത്തെ ആവേശത്തിലേക്കും പോരാട്ടത്തിലേക്കും വളർത്തുന്നതിലും അഞ്ജു ബോബി ജോർജ് ഉൾപ്പെടെ രാജ്യത്തിന്റെ അഭിമാന പതാക പാറിച്ച താരങ്ങളെ കണ്ടെത്തുന്നതിലും കൈപിടിച്ചുയർത്തുന്നതിലുമെല്ലാം മറ്റ് പലരെക്കാളും മുമ്പേ നടന്ന കായികകേരളത്തിന്റെ ഗുരുവര്യനാണ് തോമസ് മാഷ്.
കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി സ്‌കൂൾ കായികരംഗവുമായി ഇത്രയേറെ ബന്ധപ്പെട്ട മറ്റൊരു പരിശീലകനുമില്ല. കോരുത്തോട് കുരിശിങ്കൽ ഫിലിപ്പ് തോമസ് എന്ന കെ പി തോമസ് മാഷിന് വയസ്സ് 7ം കഴിഞ്ഞു. 1979 മുതൽ 2005 വരെ കോരുത്തോട് സികെഎം ഹയർ സെക്കൻഡറി സ്‌കൂളിന്റെയും തുടർന്ന് 2009 വരെ ഏന്തയ്യാർ ജെ ജെ മർഫി സ്‌കൂളിന്റെയും വണ്ണപ്പുറം സ്‌കൂളിന്റെയും കളിമുറ്റം തന്റെ കർമഭൂമിയാക്കി മാറ്റിയ കോച്ചാണ് തോമസ് മാഷ്. സ്‌കൂൾ കായിക മേളയിൽ കോരുത്തോട് സികെ എംഎച്ച്എസ് എസ് സ്‌കൂളിനെ 16 തവണ സംസ്ഥാന ചാംപ്യന്മാരാക്കിയത് തോമസ് മാഷിന്റെ പരിശീലന മികവായിരുന്നു. ഷൈനി വിൽസൺ, അഞ്ജു ബോബി ജോർജ് തുടങ്ങി നിരവധി അന്താരാഷ്ട്ര താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്.
ആജീവനാന്ത നേട്ടങ്ങൾക്കുള്ള ആദരസൂചകമായി തോമസ് മാഷിന് ദ്രോണാചാര്യ അവാർഡ് നൽകിയത്. 1979 മുതൽ 1999 വരെ കോരുത്തോട് സികെ എം ഹയർ സെക്കൻഡറി സ്‌കൂളിന്റെ കായികാദ്ധ്യാപകനായിരുന്ന തോമസ് മാഷ് 2005 വരെ അനൗദ്യോഗിക പരിശീലകനായി തുടർന്നു. അഞ്ജു ബോബി ജോർജ്, ഷൈനി വിൽസൺ, മോളി ചാക്കോ, ജോസ്ഫ് എബ്രഹാം, ആര്യ ടി എസ് തുടങ്ങി നിരവധി കായികതാരങ്ങളാണ് തോമസ് മാഷിന്റെ ശിക്ഷണത്തിൽ നിന്നും അന്താരാഷ്ട്ര വേദികളിലേക്കെത്തിയത്.