- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂയോർക്ക് സ്റ്റേറ്റ് കംപ്ട്രോളറയി തോമസ് ടിനാപ്പൊളി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു
ന്യൂയോർക്ക്: സ്റ്റേറ്റ് കംപ്‌ട്രോളറായി ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയിൽ തോമസ് ടിനാപ്പൊളി രണ്ടാം തവണയും വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. നാലുവർഷമാണ് കംപ്‌ട്രോളറുടെ കലാവധി.തോമസ് ടിനാപ്പൊളിയുടെ വിജയത്തിൽ അദ്ദേഹത്തോടൊപ്പം ഡെമോക്രാറ്റിക് പാർട്ടി വൈസ് ചെയർ കളത്തിൽ വർഗീസ്, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ്
ന്യൂയോർക്ക്: സ്റ്റേറ്റ് കംപ്‌ട്രോളറായി ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയിൽ തോമസ് ടിനാപ്പൊളി രണ്ടാം തവണയും വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. നാലുവർഷമാണ് കംപ്‌ട്രോളറുടെ കലാവധി.
തോമസ് ടിനാപ്പൊളിയുടെ വിജയത്തിൽ അദ്ദേഹത്തോടൊപ്പം ഡെമോക്രാറ്റിക് പാർട്ടി വൈസ് ചെയർ കളത്തിൽ വർഗീസ്, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് ശുദ്ധ് പ്രകാശ് സിങ് എന്നിവർ മൻഹാട്ടനിലുള്ള ഷെറാട്ടൺ ഹോട്ടലിൽ വിജയം ആഘോഷിച്ചു.
ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണറായി ആൻഡ്രൂ കൂമോ വൻ ഭൂരിപക്ഷത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ തോൽപിച്ച് രണ്ടാം പ്രാവശ്യവും വിജയിച്ചു. അദ്ദേഹത്തിന് ഇന്ത്യക്കാരുടെ വൻ പിന്തുണയുണ്ടായിരുന്നു. കൂടാതെ കൺഗ്രഷണൽ സീറ്റിലേക്ക് ഡെമോക്രാറ്റിക് ടിക്കറ്റിൽ കോൺഗ്രസ്മാൻ സ്റ്റീവ് ഇസ്രേലും, കോൺഗ്രസ് വുമണായി കാതലിൻ റയ്‌സും ലോംഗ് ഐലന്റിൽ വിജയിച്ചു. കാതലിൻ റൈസ് നേരത്തെ നാസ്സു കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണിയായിരുന്നു. കളത്തിൽ വർഗീസ് അറിയിച്ചതാണിത്.