കോഴിക്കോട്: കോഴിക്കോട് പ്രമുഖ ബിസിനസ് ഗ്രൂപ്പായ കല്യാൺ സിൽക്‌സിന്റെ കോഴിക്കോടെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ അപകടം. തൊണ്ടയാട്ടെ ഈ സ്ഥലം കേരള കൗമുദിയിൽ നിന്ന് വലിക്കു വാങ്ങിയതാണ്. ഈ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റി. തമിഴ്‌നാട് സ്വദേശി കാർത്തികാണ് മരിച്ചത്. പരിക്കേറ്റവരും തമിഴ്‌നാട് സ്വദേശിയാണ്.

അപകടം നടന്ന സ്ഥലം കോഴിക്കോട് സിറ്റി ഡിസിപി സ്വപ്നിൽ മഹാജൻ സന്ദർശിച്ചു. സംഭവത്തിൽ കേസെടുത്തു. അപകട സമയത്ത് മരിച്ച കാർത്തിക്കടക്കം അഞ്ച് പേരാണ് ഇവിടെയുണ്ടായിരുന്നത്. അപകടമുണ്ടാകാൻ ഇടയായ കാരണത്തെ കുറിച്ച് പരിശോധിക്കുമെന്നും ഡിസിപി സ്വപ്നിൽ മഹാജൻ പറഞ്ഞു. നിർമ്മാണത്തിനിടെയിലെ പിഴവാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. കോഴിക്കോട്ടെ ഈ സ്ഥലം കല്യാൺ വാങ്ങിയത് അതിവേഗം സ്വർണ്ണ കട തുറക്കാനായിരുന്നു.

കോയമ്പത്തൂരിൽ നിന്നും കെട്ടിട ഭാഗങ്ങൾ സൈറ്റിൽ എത്തിച്ച് കൂട്ടിച്ചേർത്തുള്ള നിർമ്മാണമാണ് ഇവിടെ കല്യാണിന് വേണ്ടി നടത്തിയിരുന്നത്. വലിയ ബീമുകളും മറ്റും ക്രെയിനിന്റെ സഹായത്തോടെ കൂട്ടിയോജിപ്പിക്കുന്ന രീതി. ടീനേജ് ഫ്രീകാസ്റ്റ് എന്ന കമ്പനിക്കായിരുന്നു ചുമതല. ഈ കമ്പനിയുടെ ജീവനക്കാരാണ് അപകടത്തിൽ പെട്ടത്. ബീമുകൾ കൂടിയോജിപ്പിക്കുന്നതിന് വേണ്ട മുൻകരുതൽ എടുക്കാത്തതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

കോയമ്പത്തൂരിൽ നിന്ന് എത്തിക്കുന്ന കെട്ടിട ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുമ്പോൾ ബീമുകളുടെ സഹായത്താൽ സുരക്ഷ ഒരുക്കും. ഇതിൽ വന്ന പാളിച്ചയാണ് ബീം വീഴാൻ കാരണമെന്നാണ് വിലയിരുത്തൽ. ഭയാനക ശബ്ദത്തോടെ ബീം താഴേക്ക് പതിക്കുകയായിരുന്നു. തൊട്ടടുത്തുള്ള ട്രാഫിക് പോസ്റ്റിലെ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. കോഴിക്കോട്-കണ്ണൂർ ബൈപാസിന് സമീപമാണ് ഈ കെട്ടിടം. ഉടൻ ഫയർഫോഴ്‌സും എത്തി.

സ്ലാബിന്റെ അടിയിൽ അകപ്പെട്ട ജീവനക്കാരനാണ് മരിച്ചത്. ഒരാളുടെ നില അതീവ ഗുരുതരമാണ്. സ്ലാബിനെ കട്ടറുകൾ കൊണ്ട് പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്. കോഴിക്കോട് തൊണ്ടയാട് കേരളാ കൗമുദി പത്രത്തിന്റെ ഉടമസ്ഥതയിലുള്ള 1.20 ഏക്കർ സ്ഥലമാണ് കല്യാണ് വാങ്ങിയത്. കല്ല്യാൺ സിൽക്സിനുവേണ്ടി ഉടമ ടി.എസ് പട്ടാഭിരാമന്റെ മകൻ ടി. സീതാരാമനാണ് വസ്തു വാങ്ങിയതും കെട്ടിടം പണിതതും.