- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് യാത്രയിൽ സ്ഥിരമായി കണ്ട് പ്രണയം തുടങ്ങി; വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കണമെന്ന് വാശിപിടിച്ചപ്പോൾ കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തി; ലാപ്ടോപ്പും സ്വർണ്ണാഭരണങ്ങളും കൈക്കലാക്കി: അവിഹിതത്തിന് ഒടുവിൽ അൻവർ സന്ധ്യ കൊലപ്പെടുത്തിയത് ഇങ്ങനെ
കൊച്ചി: എറണാകുളം തോപ്പുംപടി ബി.ഒ.ടി പാലത്തിനു സമീപം വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി അൻവർ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തായി. കാക്കനാട് പരപ്പേൽ വീട്ടിൽ അൻവർ അവിഹിത ബന്ധത്തിനൊടുവിലാണ് വീട്ടമ്മയായ സന്ധ്യയെ കൊലപ്പെടുത്തിയത്. വിവാഹം കഴിക്കണമെന്ന് സന്ധ്യ വാശിപിടിച്ചപ്പോൾ മറ്റ് മാർഗ്ഗമില്ലാതെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. രണ്ടര വർഷം മുൻപാണ് കാക്കനാട് റൂട്ടിലെ സ്വകാര്യ ബസിലെ കണ്ടക്ടറായ അൻവർ കൊല്ലപ്പെട്ട സന്ധ്യയെ പരിചയപ്പെടുന്നത്. ബസിൽ വച്ച് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ആലപ്പുഴ റിലയൻസ് വെബ് വേൾഡിലേക്ക് മാനേജരായി സ്ഥലം മാറി വന്നപ്പോഴും ഈ ബന്ധം തുടർന്നു. ഇതിനിടയിൽ ഇവർ പല സ്ഥലങ്ങളിലും പോയതായി അൻവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊല നടന്ന ദിവസം രാവിലെ അൻവർ സന്ധ്യയെ ഫോണിൽ വിളിച്ച് ചേർത്തലയിൽ കാറുമായി വരുന്നുണ്ടെന്ന് അറിയിച്ചു. ജോലി കഴിഞ്ഞിറങ്ങിയ സന്ധ്യയുമായി ചേർത്തല ഭാഗത്ത്
കൊച്ചി: എറണാകുളം തോപ്പുംപടി ബി.ഒ.ടി പാലത്തിനു സമീപം വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി അൻവർ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തായി. കാക്കനാട് പരപ്പേൽ വീട്ടിൽ അൻവർ അവിഹിത ബന്ധത്തിനൊടുവിലാണ് വീട്ടമ്മയായ സന്ധ്യയെ കൊലപ്പെടുത്തിയത്. വിവാഹം കഴിക്കണമെന്ന് സന്ധ്യ വാശിപിടിച്ചപ്പോൾ മറ്റ് മാർഗ്ഗമില്ലാതെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
രണ്ടര വർഷം മുൻപാണ് കാക്കനാട് റൂട്ടിലെ സ്വകാര്യ ബസിലെ കണ്ടക്ടറായ അൻവർ കൊല്ലപ്പെട്ട സന്ധ്യയെ പരിചയപ്പെടുന്നത്. ബസിൽ വച്ച് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ആലപ്പുഴ റിലയൻസ് വെബ് വേൾഡിലേക്ക് മാനേജരായി സ്ഥലം മാറി വന്നപ്പോഴും ഈ ബന്ധം തുടർന്നു. ഇതിനിടയിൽ ഇവർ പല സ്ഥലങ്ങളിലും പോയതായി അൻവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കൊല നടന്ന ദിവസം രാവിലെ അൻവർ സന്ധ്യയെ ഫോണിൽ വിളിച്ച് ചേർത്തലയിൽ കാറുമായി വരുന്നുണ്ടെന്ന് അറിയിച്ചു. ജോലി കഴിഞ്ഞിറങ്ങിയ സന്ധ്യയുമായി ചേർത്തല ഭാഗത്ത് കറങ്ങി ഭക്ഷണം കഴിച്ചതിനു ശേഷമാണ് ഇരുവരും കൂട്ടുകാരന്റെ വാടക കാറിൽ തോപ്പുംപടിയിൽ എത്തുന്നത്. ഇതിനിടയിൽ ഭർത്താവ് അജിത്തുമായി പിണങ്ങിയ സന്ധ്യ ഇനി വീട്ടിലേക്ക് പോകുന്നില്ലെന്നും തന്നെ വിവാഹം കഴിക്കണമെന്നും അൻവറിനോട് ആവശ്യപ്പെട്ടു. എന്നാൽ താൻ വിവാഹിതനും കുട്ടികളുടെ പിതാവുമാണെന്ന് പറഞ്ഞിട്ടും സന്ധ്യ സമ്മതിച്ചില്ലെന്നും അൻവർ പൊലീസിന് മൊഴി നൽകി.
കാറിൽനിന്നും ഇറങ്ങാൻ കൂട്ടാക്കാതിരുന്ന സന്ധ്യ ഒരുമിച്ച് ജീവിക്കണമെന്നും അല്ലെങ്കിൽ ഒരുമിച്ച് മരിക്കാമെന്നും പറഞ്ഞ് വാശിപിടിച്ചു. ഈ സമയത്ത് ബലം പ്രയോഗിച്ച് സന്ധ്യയുടെ ചുരിദാറിന്റെ ഷാൾ കൊണ്ട് കഴുത്തിൽ മുറുക്കി കൊല്ലുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് കുറ്രസമ്മതം നടത്തി. മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം ഐലന്റ് ഭാഗത്തെ ലോറിക്കടിയിൽ ജഡം ഉപേക്ഷിച്ച് കാറുമായി അൻവർ പള്ളുരുത്തിയിലെ സഹോദരിയുടെ വീട്ടിലേക്ക് പോയി. ഇതിനിടയിൽ സന്ധ്യയുടെ സ്വർണാഭരണങ്ങൾ, മൊബൈൽഫോൺ, ലാപ്‌ടോപ് എന്നിവ അൻവർ കൈക്കലാക്കി. കൊലപാതകം നടത്തിയത് സ്വർണത്തിനു വേണ്ടിയായിരുന്നു എന്ന് വരുത്തി തീർക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് അൻവർ പിന്നീട് പൊലീസിന് മൊഴി നൽകി.
സന്ധ്യയുടെ മരണ വാർത്തയോടൊപ്പം പത്രത്തിൽ അച്ചടിച്ചു വന്ന ഫോട്ടോയാണ് കേസ് അന്വേഷണത്തിൽ വഴിത്തിരിവായത്. ചില ബസ് ജീവനക്കാർ തന്നെയാണ് ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്ന കാര്യം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മണിക്കൂറുകൾ കൊണ്ട് പ്രതി പിടിയിലായത്. ഇയാളുടെ ഫോണിൽ നിന്ന് 200ഓളം യുവതിയുടെയും വിദ്യാർത്ഥിനികളുടെയും ഫോൺ നമ്പർ പൊലീസ് കണ്ടെത്തി. ബസിൽ വച്ചുള്ള പരിചയം മുതലെടുത്താണ് ഇവരുമായി സൗഹൃദത്തിലാകുന്നത്. ഈ നമ്പറുകളിൽ നിന്നും നിരവധി കോളുകൾ ഇയാളുടെ ഫോണിലേക്ക് വന്നിരുന്നതായി പൊലീസ് പറഞ്ഞു.
ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ച പൊലീസിന് കൂടുതൽ സ്ത്രീകളുമായി ഇയാൾ അവിഹിത ബന്ധം പുലർത്തിയതിന്റെ തെളിവുകൾ ലഭിച്ചതായാണ് സൂചന. ബസിലെ സ്ഥിരം യാത്രക്കാരായ വിദ്യാർത്ഥിനികളും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. പലരുമായും അൻവർ നിരന്തര ബന്ധം പുലർത്തിയിട്ടുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അൻവറിന്റെ ചതിക്കുഴിയിൽ നിരവധി സ്ത്രീകൾ വീണതായി പൊലീസിന് സംശയം. അൻവറിന്റെ ഫോണിൽ 200 യുവതികളുടെ ഫോൺനമ്പറുകൾ പൊലീസ് കണ്ടെത്തി. സ്വകാര്യ ബസ് ജീവനക്കാരനായ അൻവർ ജോലി ചെയ്യുന്ന ബസുകളിലെ യാത്രക്കാരായ വിദ്യാർത്ഥിനികളുടെയും യുവതികളുടെയും ഫോൺനമ്പറുകളാണു സൂക്ഷിച്ചിട്ടുള്ളത്. ഇവരെ പലരെയും മാറിമാറി വിളിച്ചതിനും തെളിവുണ്ട്. യുവതികളിൽ കൂടുതലും വിവാഹിതകളാണ്.
ബസിലെ സൗഹൃദങ്ങളാണ് ഇയാൾ അവിഹിത ബന്ധത്തിലേക്ക് മാറ്റി എടുത്തത്. വിവാഹിതനായ അൻവറിനു പലരുമായും അവിഹിതബന്ധമുണ്ടായിരുന്നു.