കണ്ണൂർ: തോട്ടടയിൽ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബേറിൽ യുവാവ് മരിച്ച സംഭവത്തിൽ റിമാൻഡിലായ പ്രതികളെ ബുധനാഴ്‌ച്ച പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുഖ്യപ്രതികളായ അക്ഷയ്, മിഥുൻ, ഗോകുൽ, സനാദ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.

കഴിഞ്ഞ ഫെബ്രുവരി 13 നാണ് തോട്ടട പന്ത്രണ്ടുകണ്ടി റോഡിൽ വിവാഹ സംഘത്തിന് നേരെ ബോംബേറ് നടന്നത്. വിവാഹത്തിന്റെ തലേദിവസം നൃത്തം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വരന്റെ തോട്ടടയിലേയും ഏച്ചൂരിലെയും സുഹൃത്തുക്കൾ തമ്മിലുണ്ടായ പാട്ടുവയ്ക്കുന്നതിനെ ചൊല്ലിയുള്ള വാക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

ബോംബെറിഞ്ഞ സമയത്ത് വിവാഹസംഘത്തിലുണ്ടായിരുന്ന ആരുടെയോ കൈ തട്ടി ഏച്ചൂർ സ്വദേശി ജിഷ്ണുവിന്റെ തലയിൽ തട്ടി ബോംബ് പൊട്ടുകയായിരുന്നു. അന്വേഷണത്തിൽ നാലുപ്രതികൾ അറസ്റ്റിലാകുന്നത്. പ്രതികൾക്ക് ബോംബ് നിർമ്മിക്കുന്നതിനായി സ്ഫോടക വസ്തു എത്തിച്ചയാൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയാണ് ഏച്ചൂർ സംഘത്തിന് ബോംബുനിർമ്മിക്കാനുള്ള വെടിമരുന്ന് നൽകിയത്