തിരുവനന്തപുരം: കേരളത്തിൽ തുടർഭരണമില്ലെന്ന് പ്രവചിച്ച് തോട്ടക്കാട് എൻ.ഗോപാലകൃഷ്ണൻ നായർ. മാർച്ച് 16 മുതൽ 27 വരെ കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് ജനങ്ങളുടെ മനോഭാവം മനസ്സിലാക്കിയാണ്ഫലം പ്രവചിച്ചിരുന്നത്. ഏപ്രിൽ 6-ാം തീയതിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന് ഒരാഴ്ചമുമ്പ് പ്രവചനം നടത്തിയതുകൊണ്ട് ആ പ്രവചനത്തിൽ ചില മാറ്റങ്ങൾ വരാനിടയുണ്ട്. മാത്രമല്ല മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ 30 സ്ഥലത്തെ പ്രവചനം മാത്രമേ നടത്തിയിരുന്നുള്ളൂ. തെരഞ്ഞെടുപ്പിനു ശേഷം എല്ല മണ്ഡലങ്ങളിൽ നിന്നായി രണ്ടായിരത്തോളം ആളുകളുമായി ഞാൻ ടെലഫോണിൽ ബന്ധപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ പ്രവചനത്തിൽ ചെറിയമാറ്റം വരുത്തുകയാണ്. മാത്രമല്ല ഈ പ്രവചനത്തിൽ 122 മണ്ഡലങ്ങളിലെ ഫലം ഉൾപ്പെടുത്തിയിട്ടുമുണ്ട്.

കേരളത്തിൽ ഐക്യജനാധിപത്യമുന്നണി (യു.ഡി.എഫ്) അധികാരത്തിൽ വരും. യു.ഡി.എഫിന് 74-76 സീറ്റും ഇടതുജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) ക്ക് 60-62 സീറ്റും എൻ.ഡി.എ.ക്ക് 0-3 സീറ്റും കേരളജനപക്ഷത്തിന് 1 സീറ്റും (പൂഞ്ഞാർ- പി.സി. ജോർജ്ജ്) ട്വന്റി-ട്വന്റി ക്ക് 1 സീറ്റും (കുന്നത്തുനാട്) ലഭിക്കും. യു.ഡി.എഫിന് 40% വോട്ടും എൽ.ഡി.എഫിന് 39% വോട്ടും എൻ.ഡി.എ.ക്ക് 16% വോട്ടും ലഭിക്കും. മലപ്പുറം ലോകസഭാ മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി അബ്ദുസമദ് സമദാനി 2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കും.

വിജയിക്കുന്ന പ്രമുഖരിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ജെ.ജോസഫ്, മാത്യു.ടി.തോമസ്, കെ.ടി.ജലീൽ,കേരളാ കോൺഗ്രസ്സ് എം.നേതാവ് ജോസ്.കെ.മാണി, മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, ഇ.ചന്ദ്രശേഖരൻ, എ.കെ.ശശീന്ദ്രൻ, ടി.പി.രാമകൃഷ്ണൻ, കെ.കെ.ശൈലജ, എം.എം.മണി, എന്നിവർ ഉൾപ്പെടുന്നു.

ഈ തെരഞ്ഞെടുപ്പിൽ വരാനിടയുള്ള കക്ഷിനില താഴെ കൊടുക്കുന്നു.

യു.ഡി.എഫ്. 74-76

കോൺഗ്രസ്സ് : 45-46,
മുസ്ലിം ലീഗ് : 21-22,
കേരളാ കോൺഗ്രസ്സ് : 5,
ആർ.എസ്‌പി : 1,
കേരളാകോൺഗ്രസ്സ് (ജേക്കബ്) : 1,
ആർ.എംപി : 1 (വടകര-കെ.കെ.രമ)

എൽ.ഡി.എഫ്. 60-62

സിപിഎം : 39-40,
സിപിഐ : 11-12
കേരളാ കോൺഗ്രസ്സ് (എം) : 3,
ജനതാദൾ (എസ്) : 2,
എൽ.ജെ.ഡി : 1,
എൻ.സി.പി : 1 ,
എൽ.ഡി.എഫ് സ്വതന്ത്രർ : 3

ബിജെപി . 0-3, കേരളജനപക്ഷം : 1 (പൂഞ്ഞാർ- പി.സി.ജോർജ്ജ്), ട്വന്റി-ട്വന്റി : 1 (കുന്നത്തുനാട്)

ഉമ്മൻ ചാണ്ടിയോ, രമേശ് ചെന്നിത്തലയോ മുഖ്യമന്ത്രീയാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ , കെ.ശിവദാസൻ നായർ, പി.ടി.തോമസ്, വി.ഡി.സതീശൻ, മാത്യൂ കുഴൽനാടൻ, ഷാഫി പറമ്പിൽ, എം.ലിജു. ടി.സിദ്ദിഖ്, എ.പി.അനിൽകുമാർ, വി എസ്.ശിവകുമാർ, പി.കെ.കുഞ്ഞാലിക്കുട്ടി. കെ.പി.എ.മജീദ്, ഡോ.എം.കെ.മുനീർ, മഞ്ഞളാംകുഴി അലി, കെ.എം.ഷാജി, പി.ജെ.ജോസഫ്, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, ഷിബു ബേബിജോൺ. എന്നിവർ മന്ത്രിമാരാകും.കെ.മുരളീധരൻ വിജയിച്ചാൽ അദ്ദേഹവും മന്ത്രിയാകും. ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, പത്മജാവേണുഗോപാൽ എന്നിവരിൽ രണ്ടുപേർ മന്ത്രിമാരാകും. കെ.മുരളീധരൻ മന്ത്രിയായാൽ പത്മജക്ക് മന്ത്രിസ്ഥാനം ലഭിക്കുകയില്ല.

മുന്നണികൾ വിജയിക്കുന്ന മണ്ഡലങ്ങളും സ്ഥാനാർത്ഥികളും

യു.ഡി.എഫ് : 74-76

കോൺഗ്രസ്സ് : 45-46

(1) കണ്ണൂർ - സതീശൻ പാച്ചേനി (2) ഇരിക്കൂർ - സജീവ് ജോസഫ് (3) പേരാവൂർ - സണ്ണി ജോസഫ് (4) മാനന്തവാടി - പി.കെ ജയലക്ഷ്മി (5) സൂൽത്താൻ ബത്തേരി - ഐ.സി.ബാലകൃഷ്ണൻ (6) കൽപ്പറ്റ - ടി.സിദ്ദിഖ് (7) നാദാപുരം - കെ.പ്രവീൺ കുമാർ (8) വണ്ടൂർ - എ.പി.അനിൽകുമാർ (9) പൊന്നാനി - എ.എം.രോഹിത്ത് (10) തൃത്താല - വി.ടി.ബലറാം (11) ഒറ്റപ്പാലം - ഡോ.പി.സരിൻ (12) പാലക്കാട് - ഷാഫി പറമ്പിൽ (13) വടക്കാഞ്ചേരി - അനിൽ അക്കര (14) തൃശ്ശൂർ - പത്മജ വേണുഗോപാൽ (15) ചാലക്കുടി - സനീഷ് കുമാർ ജോസഫ് (16) അങ്കമാലി - റോജി .എം.ജോൺ (17) പെരുമ്പാവൂർ - എൽദോസ് കുന്നപ്പള്ളി (18) ആലുവ - അൻവർ സാദത്ത് (19) പറവൂർ - വി.ഡി.സതീശൻ (20) കൊച്ചി - ടോണി ചമ്മണി (21) എറണാകുളം - ടി.ജെ.വിനോദ് (22) തൃക്കാക്കര - പി.ടി.തോമസ് (23) മൂവാറ്റുപ്പുഴ - മാത്യു കുഴൽനാടൻ (24) പീരുമേട് - സിറിയക്ക് തോമസ് (25) കോട്ടയം - തിരുവഞ്ചൂർ രാധാകൃഷ്ണൻ (26) പുതുപ്പള്ളി - ഉമ്മൻ ചാണ്ടി (27) അരൂർ - ഷാനിമോൾ ഉസ്മാൻ (28) ചേർത്തല - എസ്.ശരത് (29)ഹരിപ്പാട് - രമേശ് ചെന്നിത്തല (30) റാന്നി - റിങ്കു ചെറിയാൻ (31) ആറന്മുള - കെ.ശിവദാസൻ നായർ (32) കരുനാഗപ്പള്ളി - സി.ആർ,.മഹേഷ് (33) കുണ്ടറ - പി.സി.വിഷ്ണുനാഥ് (34) കൊല്ലം - ബിന്ദു കൃഷ്ണ (35) വർക്കല - ബി.ആർ.എം. ഷെറീഫ് (36) വാമനപുരം - ആനാട് ജയൻ (37) തിരുവനന്തപുരം - വി എസ്.ശിവകുമാർ (38) അരുവിക്കര - കെ.എസ്.ശബരീനാഥൻ (39) കോവളം - എം.വിൻസെന്റ്

ഉദുമ, നിലമ്പൂർ, പട്ടാമ്പി, കയ്പമംഗലം, തൃപ്പൂണിത്തറ, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, നെടുമങ്ങാട്, നേമം, പാറശ്ശാല, എന്നീ മണ്ഡലങ്ങളിൽ 6-7 എണ്ണം

മുസ്ലിം ലീഗ് - 21-22

(1) കാസർകോട് - എൻ.എ.നെല്ലിക്കുന്ന് (2) അഴീക്കോട് - കെ.എം.ഷാജി (3) കോഴിക്കോട് സൗത്ത് - നൂർബീന റഷീദ് (4) കൊടുവള്ളി - ഡോ.എം.കെ.മുനീർ (5) തിരുവമ്പാടി -സി.പി. ചെറിയ മുഹമ്മദ് (6) കൊണ്ടോട്ടി - ടി.വി.ഇബ്രാഹിം. (7) ഏറനാട്- പി.കെ.ബഷീർ (8) മഞ്ചേരി - യു.എ.ലത്തീഫ് (9) മലപ്പുറം - പി.ഉബൈദുള്ള (10) പെരിന്തൽമണ്ണ - നജീബ് കാന്തപുരം (11) വേങ്ങര - പി.കെ.കുഞ്ഞാലിക്കുട്ടി (12) വള്ളിക്കുന്ന് - പി.അബ്ദുൾ ഹമീദ് (13) തിരൂരങ്ങാടി - കെ.പി.എ.മജീദ് (14)താനൂർ - പി.കെ.ഫിറോസ് (15) മങ്കട- മഞ്ഞളാംകുഴി അലി (16) തിരൂർ- കുറുക്കോളി മൊയ്തീൻ (17) കോട്ടക്കൽ -കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ (18) മണ്ണാർക്കാട് - എൻ.ഷംസുദ്ദീൻ (19) ഗുരുവായൂർ - കെ.എൻ.എ.ഖാദർ
മഞ്ചേശ്വരം, കുറ്റ്യാടി, കുന്നമംഗലം, കളമശ്ശേരി എന്നിവയിൽ 2-3

കേരളാകോൺഗ്രസ്സ് - 5
(1) തൊടുപുഴ - പി.ജെ.ജോസഫ്, (2) കടുത്തുരുത്തി - മോൻസ് ജോസഫ് (3) കുട്ടനാട് - ജേക്കബ് എബ്രഹാം (4) ഇരിങ്ങാലക്കുട - തോമസ് ഉണ്ണിയാടൻ
ചങ്ങനാശ്ശേരി, ഇടുക്കി എന്നിവയിൽ 1.

ആർ.എസ്‌പി. - 1
ചവറ - ഷിബു ബേബി ജോൺ
കേരളാകോൺഗ്രസ്സ് (ജേക്കബ്) - 1
പിറവം - അനൂപ് ജേക്കബ്
ആർ.എംപി - 1
വടകര - കെ.കെ.രമ

എൽ.ഡി.എഫ് - 60-62

സിപിഎം : 39-40
(1) തൃക്കരിപ്പൂർ - എം. രാജഗോപാലൻ, (2) പയ്യന്നൂർ - ടി.ഐ.മധുസൂദനൻ, (3) കല്ല്യാശ്ശേരി- എം.വിജിൻ (4) തളിപ്പറമ്പ് - എം വിഗോവിന്ദൻ (5) ധർമ്മടം - പിണറായി വിജയൻ (6) തലശ്ശേരി - എ.എൻ. ഷംസീർ (7) മട്ടന്നൂർ - കെ.കെ.ശൈലജ (8) പേരാമ്പ്ര - ടി.പി.രാമകൃഷ്ണൻ (9) കൊയിലാണ്ടി -കാനത്തിൽ ജമീല (10) കോഴിക്കോട് നോർത്ത് - തോട്ടത്തിൽ രവീന്ദ്രൻ (11) ബേപ്പൂർ - പി.എ. മുഹമ്മദ് റിയാസ് (12) ബാലുശ്ശേരി- കെ.എം. സച്ചിൻ ദേവ് (13) ഷൊർണൂർ - പി. മമ്മിക്കുട്ടി (14) കോങ്ങാട് - കെ. ശാന്തകുമാരി (15) മലമ്പുഴ - എ. പ്രഭാകരൻ (16) നെന്മാറ - കെ.ബാബു (17) ആലത്തൂർ - കെ.ഡി. പ്രസേനൻ (18) തരൂർ - പി.പി.സുമോദ് (19) ചേലക്കര - കെ. രാധാകൃഷ്ണൻ (20) കുന്നംകുളം - എ.സി.മൊയ്തീൻ (21) മണലൂർ - മുരളി പെരുനെല്ലി (22) പുതുക്കാട് - കെ.കെ.രാമചന്ദ്രൻ (23) വൈപ്പിൻ - കെ.എൻ. ഉണ്ണിക്കൃഷ്ണൻ (24) ഉടുമ്പഞ്ചോല - എം.എം.മണി (25) ദേവികുളം - എ.രാജ (26) ഏറ്റുമാനൂർ - വി.എൽ.വാസവൻ (27) ചെങ്ങന്നൂർ - സജി ചെറിയാൻ (28) മാവേലിക്കര - എ.എസ്. അരുൺകുമാർ (29)കോന്നി - കെ.യു. ജനീഷ് കുമാർ (30) കൊട്ടാരക്കര - കെ.എൽ. ബാലഗോപാൽ (31) ഇരവിപുരം- എം.നൗഷാദ് (32) ആറ്റിങ്ങൽ - ഒ.എസ്.അംബിക (33) വട്ടിയൂർക്കാവ് - വി.കെ.പ്രശാന്ത് (34) കാട്ടാക്കട - ഐ.ബി.സതീഷ് (35) നെയ്യാറ്റിൻകര - കെ. ആൻസലൻ

ഉദുമ, കുറ്റ്യാടി, തൃപ്പൂണിത്തുറ, കോതമംഗലം, കളമശ്ശേരി, ആലപ്പുഴ, അമ്പലപ്പുഴ,കായംകുളം, കഴക്കൂട്ടം, പാറശ്ശാല എന്നിവിൽ 4-5.

സിപിഐ : 11-12

(1) കാഞ്ഞങ്ങാട് - ഇ ചന്ദ്രശേഖരൻ (2) ഒല്ലൂർ - കെ. രാജൻ (3) നാട്ടിക - സി.സി. മുകുന്ദൻ (4)കൊടുങ്ങല്ലൂർ - വി.ആർ. സുനിൽകുമാർ (5) വൈക്കം - സി.കെ.ആശ (6) അടൂർ - ചിറ്റയം ഗോപകുമാർ (7) പുനലൂർ - പി.എസ്.സുപാൽ (8) ചടയമംഗലം - ജെ..ചിഞ്ചുറാണി (9) ചാത്തന്നൂർ - ജി.എസ്.ജയലാൽ (10) ചിറയിൻകീഴ് - വി.ശശി.

പട്ടാമ്പി, കയ്പമംഗലം, നെടുമങ്ങാട് എന്നീ മണ്ഡങ്ങളിൽ 1-2.

കേരളാ കോൺഗ്രസ്സ് (എം) : 3
(1) കാഞ്ഞിരപ്പള്ളി - ഡോ.എൻ.ജയരാജ്
(2) പാലാ - ജോസ്.കെ.മാണി
ചങ്ങനാശ്ശേരി, ഇടുക്കി എന്നിവയിൽ 1

ജനതാദൾ (എസ്) : 2
(1) ചിറ്റൂർ - കെ.കൃഷ്ണൻ കുട്ടി (2) തിരുവല്ല - മാത്യു.ടി.തോമസ്
എൽ.ജെ.ഡി -1
കൂത്തുപറമ്പ് - കെ.പി.മോഹനൻ

എൻ.സി.പി. -1
ഏലത്തൂർ - എ.കെ.ശശീന്ദ്രൻ
കേരളാകോൺഗ്രസ് (ബി) : 1
പത്തനാപുരം - കെ.ബി.ഗണേശ് കുമാർ
എൽ.ഡി.എഫ് സ്വതന്ത്രർ - 3
(1) തവനൂർ - കെ.ടി.ജലീൽ (2) കുന്നത്തൂർ - കോവൂർ കുഞ്ഞുമോൻ
കുന്നമംഗലം, നിലമ്പൂർ എന്നീ മണ്ഡലങ്ങളിൽ 1.


ബിജെപി - 0-3
നേമം, കഴക്കൂട്ടം, മഞ്ചേശ്വരം എന്നിവയിൽ 0-3

കേരള ജനപക്ഷം -1
പൂഞ്ഞാർ - പി.സി.ജോർജ്ജ്
ട്വന്റി-ട്വന്റി -1
കുന്നത്തുനാട് - ഡോ.സുജിത്ത് പി.സുരേന്ദ്രൻ

ഉദുമ, കുറ്റ്യാടി, കുന്നമംഗലം, നിലമ്പൂർ, പട്ടാമ്പി, കയ്പമംഗലം, കളമശ്ശേരി, തൃപ്പൂണിത്തുറ, കോതമംഗലം, ഇടുക്കി, ചങ്ങനാശ്ശേരി, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, കഴക്കൂട്ടം, നേമം, നെടുമങ്ങാട്, പാറശ്ശാല എന്നീ 18 മണ്ഡലങ്ങളിലെ ഫലം പ്രവചനാതീതമാണ്. ഇവിടങ്ങളിലെല്ലാം ഭൂരിപക്ഷം 3000 ൽ കുറവായിരിക്കും. ഇവ കൂടാതെ 50 മണ്ഡലങ്ങളിൽ കൂടി കടുത്ത മത്സരം നടക്കുന്നുണ്ട്. ഈ മണ്ഡലങ്ങളിലെല്ലാം ഭൂരിപക്ഷം 5000-ൽ കുറവായിരിക്കും. പയ്യന്നൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ്, ധർമ്മടം, മട്ടന്നൂർ, മലപ്പുറം, വേങ്ങര, മഞ്ചേരി, ആലത്തൂർ, പുതുക്കാട്, പുതുപ്പള്ളി, കോട്ടയം, ആറ്റിങ്ങൽ, കൊട്ടാരക്കര, മണ്ഡലങ്ങളിൽ ഭൂരിപക്ഷം 25000 ൽ കൂടുതലായിരിക്കും.

2020 ൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങിലേക്കുള്ള തെരഞ്ഞെടുപ്പിൽ മലപ്പുറം, എറണാകുളം, വയനാട്, കാസർകോട് ഒഴികെയുള്ള 10 ജില്ലകളിലും എൽ.ഡി.എഫ്. വൻ വിജയം നേടിയിരുന്നു. അതുകൊണ്ട് എൽ.ഡി.എഫിന് ഭരണതുടർച്ച കിട്ടുമെന്നാണ് എൽ.എഡി.എഫ് നേതാക്കൾ പറയുന്നത്. എന്നാൽ കഴിഞ്ഞ 30 വർഷങ്ങൾക്കിടയിൽ 2010 ൽ മാത്രമേ യു.ഡി.എഫ്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുള്ളൂ. 1991 ലെ ജില്ലാകൗൺസിൽ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മലപ്പുറം ഒഴികെയുള്ള ജില്ലകളിലെല്ലാം ഭൂരിപക്ഷം കിട്ടിയിരുന്നു. നാലുമാസം കഴിഞ്ഞ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 89 സീറ്റും എൽ.ഡി.എഫിന് 51 സീറ്റുമാണ് കിട്ടിയത്. 2000 ൽ നടന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് 9 ജില്ലകളിലും ഭൂരിപക്ഷം കിട്ടിയിരുന്നു. എന്നാൽ 2001 ൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 99 സീറ്റും എൽ.ഡി.എഫിന് 40 സീറ്റുമാണ് കിട്ടിയത്.