കോഴിക്കോട്: ഇനിയും ഇത് ചർച്ചയാക്കിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ് പാർട്ടി തോൽവി സമ്മതിച്ചു.കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രനോട് ഇനി പറഞ്ഞതുകൊണ്ട് ഫലമില്ലെന്ന് സിപിഎമ്മിന് മനസ്സിലായി.പാർട്ടി ലോക്കൽ കമ്മിറ്റി അംഗം കൂടിയായ രവീന്ദ്രൻ ക്ഷേത്രചടങ്ങുകളിൽ പങ്കെടുക്കുന്നതിനെതിരെ കൊയിലാണ്ടിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ വിമർശനം ഉയർത്തിയിരുന്നു.എന്നാൽ രവീന്ദ്രന്റെ ഈശ്വരവിശ്വാസത്തിൽ കൈകടത്താൻ പാർട്ടി തയ്യാറല്ല. ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ കൂടിയായ തോട്ടത്തിൽ രവീന്ദ്രൻ ക്ഷേത്രകാര്യങ്ങളിൽ ഇടപെടുന്നത് എങ്ങനെ തടയുമെന്നാണ് നേതാക്കൾ ചോദിക്കുന്നത്.

പിഷാരി കാവിൽ നടന്ന ചടങ്ങിൽ ആത്മീയനിഷ്ഠയോടെ കാര്യങ്ങൾ അവതരിപ്പിച്ചതുകൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗങ്ങളെ ചൊടിപ്പിച്ചിരുന്നു. ജില്ലാ സമ്മേളന വേദിയിൽ ഇക്കാര്യത്തിൽ വിമർശനം ഉയരുകയും ചെയ്തു.കോഴിക്കോട് വരയ്ക്കൽ ദുർഗാദേവി ക്ഷേത്രത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന നാഗക്ഷേത്രത്തിന്റെ തറക്കലിടൽ ചടങ്ങിലാണ് ഏറ്റവുമൊടുവിൽ തോട്ടത്തിൽ രവീന്ദ്രൻ പങ്കെടുത്തത്. ഇത് പാർട്ടി സമ്മേളനവേദിയിൽ ഉയർന്ന വിമർശനങ്ങൾക്ക് ചുട്ടമറുപടി കൂടിയായി.

നേരത്തെ ആധാരമെഴുത്ത് അസോസിയേഷൻ ജില്ലാസമ്മേളനത്തിൽ, നോട്ട് നിരോധനത്തെ അനുകൂലിച്ച് സംസാരിച്ചത് വിവാദമായിരുന്നു. നോട്ടസാധുവാക്കലിലൂടെ ഭൂമാഫിയയെ ഒരുപരിധി വരെ നിയന്ത്രിക്കാനായെന്നും, പാവപ്പെട്ടവന് വീട് വയ്ക്കാൻ കഴിയുന്ന സാഹചര്യം ഉരുത്തിരിഞ്ഞെന്നുമാണ് രവീന്ദ്രൻ പറഞ്ഞത്.

നോട്ട് നിരോധനത്തിന് ശേഷം കള്ളപ്പണത്തിന്റെ ഒഴുക്ക് കുറയുകയും സ്ഥലകച്ചവടം നിലയ്ക്കുകയും ചെയ്തു. ഇൻകംടാക്സ് ഉദ്യോഗസ്ഥരെ പേടിച്ച് കള്ളപ്പണക്കാർ ഭൂമി വാങ്ങികൂട്ടുന്നത് കുറഞ്ഞെന്നും മേയർ പറഞ്ഞു. പക്ഷേ ഇപ്പോഴും പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകെട്ടുകൾ പിടിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ആളുകൾ നിരോധിച്ച നോട്ടുകൾ എന്തിനാണ് സൂക്ഷിച്ച് വെക്കുന്നതെന്ന് മനസിലാകുന്നില്ലന്നെും തോട്ടത്തിൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം രവീന്ദ്രന്റെ ഈ പ്രസതാവന യാദൃശ്ചികമല്ലെന്ന വ്യക്തമായ ചില സൂചനകളും പാർട്ടിക്ക് അകത്തുനിന്ന് പുറത്തുവരുന്നുണ്ട്. കൊയിലാണ്ടിയിൽ കഴിഞ്ഞ ദിവസം സമാപിച്ച സിപിഎം ജില്ലാസമ്മേളനത്തിൽ മേയർക്കെതിരെയും കോർപ്പറേഷൻ ഭരണത്തിനെതിരെയും നിശിതമായ വിമർശനമാണ് ഉയർന്നത്.സിപിഎം നേതൃത്വത്തിൽ വിശ്വാസം പുറത്തേക്ക് പറയാൻ മടിക്കാത്ത അപൂർവം നേതാക്കളിൽ ഒരാളാണ് ഗുരുവായൂർ ദേവസ്വംബോർഡ് മുൻ ചെയർമാൻകൂടിയായ തോട്ടത്തിൽ രവീന്ദ്രൻ.

ഈയിടെയായി അദ്ദേഹം തന്റെ കുടുംബക്ഷേത്രമടക്കമുള്ള അമ്പലക്കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധിക്കുന്നതെന്നും കോർപ്പറേഷൻ ഭരണത്തിൽ അലംഭാവം കാട്ടുന്നുവെന്നുമുള്ള കടുത്ത വിമർശനമാണ് സിപിഎം ജില്ലാസമ്മേളനത്തിൽ ഉണ്ടായത്.ഇതിന് തോട്ടത്തിൽ രവീന്ദ്രന് കൃത്യമായി മറുപടി പറയാനും അയില്ല.ഈ സാഹചര്യത്തിലുള്ള നോട്ടുനിരോധന പ്രസ്താവന മൃദുഹിന്ദുത്വ നിലപാടിന്റെ ഭാഗമായാണെന്ന് പാർട്ടിക്ക് അകത്തുനിന്നുതന്നെ ശക്തമായ വിമർശനം ഉണ്ടാകാനും സാധ്യതയുണ്ട്.പുതിയ സാഹചര്യത്തിൽ തോട്ടത്തിലിന്റെ പോക്കിനെ സംശയത്തോടെയാണ് അണികളിൽ ഒരുവിഭാഗം കാണുന്നത്.

ഏതായാലും തന്റെ വിശ്വാസപ്രമാണങ്ങളിൽ നിന്ന് തെല്ല് പോലും പിമ്പോട്ടില്ല എന്നാണ് നാഗക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിലെ പങ്കാളിത്തത്തിലൂടെ മേയർ തെളിയിച്ചിരിക്കുന്നത്. വിമർശനം ഏതും വരട്ടെ നേരിടാം എന്ന ചങ്കുറപ്പിലാണ് തോട്ടത്തിൽ രവീന്ദ്രന്റെ മുന്നോട്ടുള്ള ത്തിലൂടെ മേയർ തെളിയിച്ചിരിക്കുന്നത്. വിമർശനം ഏതും വരട്ടെ നേരിടാം എന്ന ചങ്കുറപ്പിലാണ് തോട്ടത്തിൽ രവീന്ദ്രന്റെ മുന്നോട്ടുള്ള ത്തിലൂടെ മേയർ തെളിയിച്ചിരിക്കുന്നത്. വിമർശനം ഏതും വരട്ടെ നേരിടാം എന്ന ചങ്കുറപ്പിലാണ് തോട്ടത്തിൽ രവീന്ദ്രന്റെ മുന്നോട്ടുള്ള പോക്ക്.