- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സുരക്ഷാ ക്രമീകരണത്തിലെ പാളിച്ച; പതിനായിരത്തിലധികം മാക്‌സി കോസി ചൈൽഡ് കാർ സീറ്റുകൾ വിപണിയിൽ നിന്നു തിരിച്ചെടുത്തു
മെൽബൺ: സുരക്ഷാ ക്രമീകരണത്തിലെ പാളിച്ച മൂലം രാജ്യമെമ്പാടുമുള്ള കടകളിലുള്ള ആയിരക്കണക്കിന് മാക്‌സി കോസി ചൈൽഡ് കാർ സീറ്റുകൾ കമ്പനി തിരിച്ചെടുത്തു. മാക്‌സി കോസി ചൈൽഡ് കാർ സീറ്റുകളിലെ ഏറ്റവും പുതിയ മോഡലായ എ4 ശ്രേണിയിൽപ്പെട്ട അയ്യായിരത്തിലധികം കാർ സീറ്റുകൾ വിപണിയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച പിൻവലിച്ചിരുന്നു. തുടർന്ന് യൂറോ കൺവെർട്ടി
മെൽബൺ: സുരക്ഷാ ക്രമീകരണത്തിലെ പാളിച്ച മൂലം രാജ്യമെമ്പാടുമുള്ള കടകളിലുള്ള ആയിരക്കണക്കിന് മാക്‌സി കോസി ചൈൽഡ് കാർ സീറ്റുകൾ കമ്പനി തിരിച്ചെടുത്തു. മാക്‌സി കോസി ചൈൽഡ് കാർ സീറ്റുകളിലെ ഏറ്റവും പുതിയ മോഡലായ എ4 ശ്രേണിയിൽപ്പെട്ട അയ്യായിരത്തിലധികം കാർ സീറ്റുകൾ വിപണിയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച പിൻവലിച്ചിരുന്നു. തുടർന്ന് യൂറോ കൺവെർട്ടിബിൾ കാർ സീറ്റ് എ2 മോഡലിന്റെ ആറായിരത്തിലധികം യൂണിറ്റുകളാണ് കടകളിൽ നിന്ന് തിരിച്ചെടുത്തിട്ടുള്ളത്.
സേഫ്റ്റി സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റ് കൂടാതെ കടകളിലേക്ക് ഉത്പന്നം എത്തിച്ചുകൊടുത്തതിന്റെ പേരിലാണ് കഴിഞ്ഞാഴ്ച എ4 മോഡൽ വിപണിയിൽ നിന്നു തിരിച്ചെടുത്തത്. സേഫ്റ്റി സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഉത്പന്നം വിൽക്കുകയെന്നാൽ അനധികൃതമായി കച്ചവടം നടത്തുന്നതിന് തുല്യമായതിനാലാണ് കാർ സീറ്റുകൾ മാക്‌സി കോസി തിരിച്ചെടുത്തത്. അതേസമയം എ2 മോഡലിന്റെ സ്ട്രാപ്പുകൾ യാത്രാ മധ്യേ അഴിഞ്ഞുപോകുന്നുവെന്ന പരാതിയിന്മേലാണ് തിരിച്ചെടുത്തിരിക്കുന്നത്.
ഈ ഉത്പന്നത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് രാജ്യമെമ്പാടുമുള്ള മോട്ടോറിങ് ഗ്രൂപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ആദ്യത്തെ മുന്നറിയിപ്പ് റോയൽ ഓട്ടോമൊബൈൽ അസോസിയേഷൻ ഓഫ് സൗത്ത് ഓസ്‌ട്രേലിയ (RAA) ആണ് പുറത്തിറക്കിയത്. എ2 മോഡലിൽ സംഭവിച്ചിട്ടുള്ള സുരക്ഷാ പാളിച്ച മൂലം കുട്ടികൾ സീറ്റിൽ നിന്ന് തെറിച്ചു വീഴാനുള്ള സാധ്യത ഏറെയാണെന്നാണ് RAA മുന്നറിയിപ്പു നൽകുന്നത്.
എ2 മോഡൽ വാങ്ങിയിട്ടുള്ളവർക്ക് കവർ മാറ്റി നൽകുമെന്നാണ് നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം എ4 വാങ്ങിയിട്ടുള്ളവർ ഉത്പന്നം തന്നെ മാറ്റിയെടുക്കണമെന്നാണ് നിർദ്ദേശം.
രാജ്യത്ത് കൂടുതൽ പേർ ഉപയോഗിക്കുന്ന ചൈൽഡ് കാർ സീറ്റുകളാണ് മാക്‌സി കോസിയുടേത്. ഓസ്‌ട്രേലിയയിൽ ഓരോ വർഷവും 250,000-ത്തിൽ പരം മാക്‌സി കോസി കാർ സീറ്റുകളാണ് വിറ്റഴിക്കപ്പെടുന്നത്. 80-തിലധികം രാജ്യങ്ങളിൽ മാക്‌സി കോസി വിൽക്കുന്നുമുണ്ട്.