- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഇനിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിയാതെ ഒരു ലക്ഷത്തിലധികം കുടുംബങ്ങൾ; ദുരിതങ്ങൾ ഒഴിയാതെ ന്യൂ സൗത്ത് വേൽസ്
മെൽബൺ: കൊടുങ്കാറ്റും പേമാരിയും സൃഷ്ടിച്ച ദുരിതത്തിൽ നിന്നു കരകയാറാതെ ന്യൂ സൗത്ത് വേൽസ്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിയാതെ 115,000 കുടുംബങ്ങളാണ് ഇരുട്ടിൽ കഴിയുന്നത്. നാലു പേരുടെ ജീവൻ എടുത്ത മോശം കാലാവസ്ഥയെ തുടർന്ന് ജനജീവിതം സാധാരണ ഗതിയിലേക്ക് എത്തിയിട്ടില്ല. കനത്ത പേമാരി തീർത്ത വെള്ളപ്പൊക്കത്തെ തുടർന്ന് സംസ്ഥാനത്തെ 12 മേഖലകളാണ
മെൽബൺ: കൊടുങ്കാറ്റും പേമാരിയും സൃഷ്ടിച്ച ദുരിതത്തിൽ നിന്നു കരകയാറാതെ ന്യൂ സൗത്ത് വേൽസ്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിയാതെ 115,000 കുടുംബങ്ങളാണ് ഇരുട്ടിൽ കഴിയുന്നത്. നാലു പേരുടെ ജീവൻ എടുത്ത മോശം കാലാവസ്ഥയെ തുടർന്ന് ജനജീവിതം സാധാരണ ഗതിയിലേക്ക് എത്തിയിട്ടില്ല.
കനത്ത പേമാരി തീർത്ത വെള്ളപ്പൊക്കത്തെ തുടർന്ന് സംസ്ഥാനത്തെ 12 മേഖലകളാണ് ദുരിതബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. ഡണ്ടോംഗ്, നോർത്ത് ന്യൂകാസിൽ എന്നിവിടങ്ങളാണ് ഏറ്റവും ദുരിത മേഖലകളായിരുന്നത്. വെള്ളപ്പൊക്ക കെടുതിയിൽ മരിച്ച നാലു പേരിൽ രണ്ടു പേരും ഇവിടെ നിന്നുള്ളവരാണ്. മോശം കാലാവസ്ഥ തീർത്ത നാശനഷ്ടങ്ങളുടെ കണക്ക് എടുത്തുവരികയാണ്.
വെള്ളംകയറിയ മേഖലകളിൽ ശുചീകരണ പ്രവർത്തനം നടന്നുവരുന്നതിനാൽ മിക്കയിടങ്ങളിലും ദുരിതം മാറിയിട്ടില്ല. ഹണ്ടറിൽ ഓസ്ഗ്രിഡ് ജീവനക്കാർ അറ്റകുറ്റപ്പണികൾ നടത്തിവരുന്നുണ്ടെങ്കിലും സാവകാശമേ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് പറയപ്പെടുന്നത്. കൊടുങ്കാറ്റ് ഏറ്റവും കൂടുതൽ ദുരിതം വിതച്ചത് ഹണ്ടർ മേഖലയിലാണ്.
ശക്തമായ കാറ്റിൽ ഒട്ടേറെ വീടുകളാണ് നിലംപതിച്ചത്. ചിലയിടങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ആൾക്കാരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. സിഡ്‌നിയുടെ പ്രാന്തപ്രദേശമായ മിൽപെറായിൽ ഒട്ടേറെപ്പേരാണ് വീട് ഉപേക്ഷിച്ച് പോയത്. ജോർജസ് നദിക്കരയിലുള്ള വീടുകളിൽ വെള്ളംകയറുകളും സ്വത്തുവകകൾ നശിക്കുകയും ചെയ്തിരുന്നു. കൊടുങ്കാറ്റിനും പേമാരിക്കും ശമനം വന്നുവെങ്കിലും റോഡുകളിൽ നിന്ന് പൂർണമായും വെള്ളം ഇറങ്ങിയിട്ടില്ല.
വെള്ളം പൊങ്ങിയതിനെ തുടർന്ന് ഹണ്ടർ ടൗൺ ഒറ്റപ്പെട്ടു പോയിരുന്നു. നാലായിരത്തോളം വരുന്ന താമസക്കാർ വൈദ്യുതിയില്ലാതെയാണ് ഇവിടെ കഴിഞ്ഞത്. പുറംലോകവുമായി ബന്ധം പോയതിനാൽ കൂടുതൽ ഭക്ഷണവും കുടിവെള്ളവുമില്ലാതെ വലയുകയായിരുന്നു. നാലു ദിവസത്തോളം ബോട്ടിലാണ് ഇവിടെയുള്ളവർ പുറംലോകവുമായി ബന്ധം സ്ഥാപിച്ചത്. ജനറേറ്ററുകൾ എത്തിക്കുകയും ആവശ്യമായ ഭക്ഷണസാമഗ്രികൾ വാങ്ങുകയും ചെയ്തിരുന്നത് ബോട്ടിലായിരുന്നു.
കൂടുതൽ സ്‌റ്റേറ്റ് എമർജൻസി സർവീസ് വർക്കർമാർ ഇന്ന് ക്യൂൻസ് ലാൻഡിൽ എത്തിച്ചേർന്നിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകും. സഹായം ആവശ്യപ്പെട്ടുകൊണ്ട് 15,000ത്തിലധികം കോളുകൾ ഇപ്പോഴും ലഭിക്കുന്നുണ്ടെന്ന് എസ്ഇഎസ് അറിയിച്ചു. ഹണ്ടറിലെ ചില മേഖലകളിൽ 2,800ഓളം പേർ ഇപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്നും വെള്ളം പൂർണമായും താഴ്ന്നു കഴിഞ്ഞാൽ മാത്രമേ ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുകയുള്ളൂവെന്നും എമർജൻസി സർവീസ് വ്യക്തമാക്കുന്നു.