മിഴികൾ തുറന്നെന്നെയനുഗ്രഹീക്കൂ
തൊഴുവൻകോടെഴുമമ്മേ
വഴിതെറ്റിഞാനീ ജീവിത പാതയിൽ
ഉഴവുമ്പോഴാശ്രയമമ്മ മാത്രം
തൊഴുവൻകോടെഴുമമ്മ മാത്രം.

മൂർത്തികൾ മൂവർക്കും അരികത്ത് വാഴും
കാർത്ത്യായനി ദേവീ കൈതൊഴുന്നേൻ
കലികാല ദുഃഖങ്ങൾക്കറുതിയേകാനമ്മ
കതിരവശോഭയാൽ പരിലസിപ്പൂ
തൊഴുവൻകോടിതിൽ പരിലസിപ്പൂ.

നിസ്തുല ഭക്തിയാലമ്മയെ വാഴ്‌ത്തിയ
തുളസീധരനെ തുണച്ചപോലെന്നിലും
കരുണ കടാക്ഷങ്ങൾ ചൊരിഞ്ഞീടണേ
കളരിയിൽ വാണൊരു കമലാക്ഷിയേ
തൊഴുവൻകോടെഴും വരദായികേ
തൊഴുവൻകോടെഴും വരദായികേ.

എൻ പി ഗിരീഷ്
MA, MA, M.Com, LL.M, MBL.
Mob: 9847431710 മറ്റ് കവിതകൾക്ക് www.kalayumkavithayum.blogspot.in/
നിങ്ങളുടെ ഫെയ്‌സ് ബുക്കിലൂടെ - Giridharan NP Gireesh