- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി രാജാവിന്റെ നിര്യാണം; ഒമാനിൽ 3 ദിവസം അവധി; സർക്കാർ പരിപാടികളും റദ്ദാക്കി
സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഒമാനിൽ മൂന്നു ദിവസം അവധി പ്രഖ്യാപിചു. ഈ മാസം 26 വരെ ആണു അവധി. സർക്കാർ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. പൊതു സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അബ്ദുല്ല രാജാവിന്റെ നിര്യാണത്തിൽ ഒമാൻ ഭരണാധികാരി ഹിസ് മജസ്റ്റി സുൽത്താൻ ഖബ്ബൂസ് ബിൻ സയിദ് അനുശോചനം അറിയിച
സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഒമാനിൽ മൂന്നു ദിവസം അവധി പ്രഖ്യാപിചു. ഈ മാസം 26 വരെ ആണു അവധി. സർക്കാർ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. പൊതു സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
അബ്ദുല്ല രാജാവിന്റെ നിര്യാണത്തിൽ ഒമാൻ ഭരണാധികാരി ഹിസ് മജസ്റ്റി സുൽത്താൻ ഖബ്ബൂസ് ബിൻ സയിദ് അനുശോചനം അറിയിച്ചു.
പത്തുവർഷം നീണ്ട ഭരണത്തിനുശേഷമാണ് അബ്ദുള്ള രാജാവ് കാലയവനികയിൽ മറഞ്ഞത്. അർധസഹോദരനായ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദാണ് പുതിയ ഭരണാധികാരി. നിലവിൽ പ്രതിരോധ മന്ത്രിയായിരുന്നു സൽമാൻ. കിരീടാവകാശിയായിരുന്ന നായിഫ് ബിൻ അബ്ദുൾ അസീസ് രാജകുമാരൻ 2012ൽ മരിച്ചതിനെത്തുടർന്നാണ് സൽമാനെ അടുത്ത കീരിടാവകാശിയായി പ്രഖ്യാപിച്ചത്.
ആരോഗ്യ പ്രശ്‌നങ്ങളാൽ ഏറെ നാളായി പൊതുപരിപാടികളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു അബ്ദുള്ള രാജാവ്. ന്യൂമോണിയ ബാധയെ തുടർന്ന് ഡിസംബർ 31 മുതൽ റിയാദിലെ കിങ് അബ്ദുൾ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.