- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാരിയെ വിളക്കാൻ ഡയൽ ചെയ്ത നമ്പർ തെറ്റി; സോറി പറഞ്ഞെങ്കിലും പിന്നീടും വിളിയെത്തി; പ്രണയം നടിച്ച് വലയിൽ വീഴ്ത്തി വർക്കലയിൽ എത്തിച്ചു; ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചവർ ചതിക്കുഴി ഒരുക്കിയത് ഇങ്ങനെ
വർക്കല: സ്വകാര്യ നഴ്‌സിങ് കോളേജിലെ വിദ്യാർത്ഥിനിയായ പെൺകുട്ടി, കൂട്ടുകാരിയെ വിളിക്കാൻ ശ്രമിച്ചപ്പോൾ നമ്പർ ഡയൽ ചെയ്തതിൽ ഒരു പിഴവുവന്നു. ഈ പിഴവാണ് വലിയ ദുരന്തത്തിലേക്ക് ഈ പെൺകുട്ടിയെ എത്തിച്ചത്. വർക്കലയിലും ദളിത് പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതിന്റെ ചുരുൾ അഴിയുമ്പോൾ പുറത്തുവരുന്നത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കഥയാണ്. സ്വകാര്യ നഴ്‌സിങ് കോളേജിലെ വിദ്യാർത്ഥിനിയായ പെൺകുട്ടി, കൂട്ടുകാരിയെ വിളിക്കാൻ ശ്രമിച്ചപ്പോൾ നമ്പർ ഡയൽ ചെയ്തതു തെറ്റി. കോൾ അറ്റന്റ് ചെയ്ത സഹീറിനോട് നമ്പർ മാറിപ്പോയതിൽ സോറി പറഞ്ഞു. പക്ഷേ വീണ്ടും വീണ്ടും വിളി എത്തി. സുജിത് എന്ന വ്യാജ പേരിൽ തിരിച്ച് വിളിച്ച് പരിചയപ്പെട്ട സഹീർ പ്രണയാഭ്യർത്ഥനയും വിവാഹ വാഗ്ദാനവും നൽകി. ദിവസങ്ങൾക്കകം പെൺകുട്ടി പ്രണയക്കുരുക്കിലായി. പിന്നീട് തന്റെ സുഹൃത്തുക്കളെയും ഫോണിലൂടെ പെൺകുട്ടിയെ പരിചയപ്പെടുത്തി. സുഹൃത്തിന്റെ കാമുകിയെന്ന നിലയിൽ അവരിൽ പലരും ഫോണിലൂടെ അവളുമായി സൗഹൃദത്തിലായി. ഈ സൗഹൃദം മുതലെടുത്താണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കാൻ കരുക്കൾ നീക്
വർക്കല: സ്വകാര്യ നഴ്‌സിങ് കോളേജിലെ വിദ്യാർത്ഥിനിയായ പെൺകുട്ടി, കൂട്ടുകാരിയെ വിളിക്കാൻ ശ്രമിച്ചപ്പോൾ നമ്പർ ഡയൽ ചെയ്തതിൽ ഒരു പിഴവുവന്നു. ഈ പിഴവാണ് വലിയ ദുരന്തത്തിലേക്ക് ഈ പെൺകുട്ടിയെ എത്തിച്ചത്. വർക്കലയിലും ദളിത് പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതിന്റെ ചുരുൾ അഴിയുമ്പോൾ പുറത്തുവരുന്നത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കഥയാണ്.
സ്വകാര്യ നഴ്‌സിങ് കോളേജിലെ വിദ്യാർത്ഥിനിയായ പെൺകുട്ടി, കൂട്ടുകാരിയെ വിളിക്കാൻ ശ്രമിച്ചപ്പോൾ നമ്പർ ഡയൽ ചെയ്തതു തെറ്റി. കോൾ അറ്റന്റ് ചെയ്ത സഹീറിനോട് നമ്പർ മാറിപ്പോയതിൽ സോറി പറഞ്ഞു. പക്ഷേ വീണ്ടും വീണ്ടും വിളി എത്തി. സുജിത് എന്ന വ്യാജ പേരിൽ തിരിച്ച് വിളിച്ച് പരിചയപ്പെട്ട സഹീർ പ്രണയാഭ്യർത്ഥനയും വിവാഹ വാഗ്ദാനവും നൽകി. ദിവസങ്ങൾക്കകം പെൺകുട്ടി പ്രണയക്കുരുക്കിലായി. പിന്നീട് തന്റെ സുഹൃത്തുക്കളെയും ഫോണിലൂടെ പെൺകുട്ടിയെ പരിചയപ്പെടുത്തി.
സുഹൃത്തിന്റെ കാമുകിയെന്ന നിലയിൽ അവരിൽ പലരും ഫോണിലൂടെ അവളുമായി സൗഹൃദത്തിലായി. ഈ സൗഹൃദം മുതലെടുത്താണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കാൻ കരുക്കൾ നീക്കിയത്. തിരുവനന്തപുരം ആനയറ ഒരുവാതിൽക്കോട്ട സ്വദേശിനിയായ പെൺകുട്ടിയെ ചൊവ്വാഴ്ച രാവിലെ വർക്കലയിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതികൾ തങ്ങളുടെ ആസൂത്രിത ലക്ഷ്യം നിറവേറ്റിയത്. രാവിലെ 8.30 ന് തിരുവനന്തപുരത്ത് നിന്ന് ഹൈദരാബാദിലേക്കുള്ള ശബരി എക്‌സ് പ്രസിൽ വർക്കലയിൽ എത്തിയ പെൺകുട്ടിയെ സഹീറും ഷൈജുവും കാത്തുനിന്നാണ് കൂട്ടിക്കൊണ്ടുപോയത്.
കൊല്ലത്ത് സിനിമയ്ക്ക് പോകാനെന്ന വ്യാജേന പെൺകുട്ടിയെ സഹീറും ഷൈജുവും ചേർന്ന് ഓട്ടോയിൽ കയറ്റി. സിനിമയ്ക്ക് പോകാമെന്ന് മോഹം നൽകിയെങ്കിലും മാറ്റിനി ഷോ മാത്രമേ അവിടെ ഉള്ളൂവെന്നും അതുവരെ കറങ്ങി വരാമെന്നും പറഞ്ഞ് വർക്കലയിലേക്ക് അവർക്കൊപ്പം തിരിച്ച പെൺകുട്ടിയെ വഴിമദ്ധ്യേ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സഹീറാണ് ആദ്യം പീഡിപ്പിച്ചത്. ഓട്ടോയിൽ മറയൊരുക്കി പീഡിപ്പിക്കാൻ സൗകര്യം നൽകിയ സുഹൃത്ത് ഷൈജുവും സഹീറിന്റെ അനുമതിയോടെ പെൺകുട്ടിയെ പീഡിപ്പിച്ചു. മുൻ ധാരണപ്രകാരം വഴിക്ക് വച്ച് കൂടെച്ചേർന്ന ഇവരുടെ മറ്റൊരു സുഹൃത്തായ റാഷിദും ആറ്റിങ്ങലിലേക്ക് പോകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയി ആളൊഴിഞ്ഞ സഥലത്ത് പീഡനത്തിനിരയാക്കി.
തുടർച്ചയായ പീഡനത്തിൽ അവശയായ പെൺകുട്ടിക്ക് അപസ്മാര ബാധയുണ്ടായതോടെ ഭയന്ന പ്രതികൾ അവളെ ഓട്ടോയിൽ റോഡരികിൽ ഉപേക്ഷിച്ചശേഷം സ്ഥലം വിട്ടു. ഓട്ടോയിൽ യുവതി അവശനിലയിൽ കിടക്കുന്നതായി ബൈക്ക് യാത്രക്കാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് കള്ളകളി പുറത്തുവന്നത്. ഓട്ടോ ഓടിച്ച് കറങ്ങി നടക്കുന്ന പ്രതികളുടെ ക്രിമിനൽ സ്വഭാവവും പശ്ചാത്തലവും നാടിനെയും നടുക്കുന്നതാണ്. ഇതൊന്നും അറിയാതെയാണ് ഈ പെൺകുട്ടി ഈ ക്രിമനലുകളിലെ വലയിൽ കുടുങ്ങിയത്.
താഴെ വെട്ടൂരാണ് ഈ ക്രിമിനലുകളുടെ താവളം. ഇവരുടെ മേഖലയിലേക്ക് പ്രവേശിക്കാൻ പൊലീസിനും ഭയം. സ്‌കൂൾ വിദ്യാർത്ഥിനികൾ ഉൾപ്പെടെ പലരും ഇവരുടെ ശല്യങ്ങൾക്കും ഭീഷണികൾക്കും വിധേയരായിട്ടുണ്ട്. ക്രിമിനലുകളായ ഇവരെ ഭയന്ന് ആരും പരാതി നൽകാൻ മുതിരാറില്ല. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഓട്ടോറിക്ഷാ ഡ്രൈവർമാരായി രംഗത്തിറങ്ങിയവരാണ് ഷൈജുവും റാഷിദും. ഓട്ടോയിൽ സൗജന്യയാത്ര ഉൾപ്പെടെ വാഗ്ദാനം ചെയ്താണ് പലരെയും ഇവർ വലയിൽ വീഴ്‌ത്തുന്നത്. കഴിഞ്ഞവർഷം പ്രദേശവാസികളായ ചില കുട്ടികൾക്കെതിരെ ഓട്ടോ ഡ്രൈവറുൾപ്പെട്ട സംഘം മോശമായി പെരുമാറിയിരുന്നു.
ഈ പരാതികളിൽ ചെറുവിരൽ അനക്കാൻ പോലും പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതു തന്നെയാണ് ദളിത് പെൺകുട്ടിയുടെ പീഡനത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.