മസ്‌ക്കറ്റ് : ഒമാന്റെ വടക്കൻ പ്രദേശങ്ങളിലുണ്ടായ പേമാരിയിൽ മൂന്നു മരണം. രണ്ടു പേരെ കാണാതായതായും റിപ്പോർട്ടുകൾ.  കാണാതായവർക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.  Muttrah നിന്നും  Rustaq നിന്നുമുള്ള രണ്ടു പേരെയാണ് ഇന്നലെ കാണാതായത്.

മഴയിൽ   ഏവൗയൃമയിലെ മസ്‌കറ്റ് ഗ്രാന്റ് മാളിന്റെ സീലിങ്ങിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. ഗ്രാന്റ് മാളിന്റെ ഒഫിഷ്യൽ ഫേസ്‌ബുക്ക് പേജിലാണ് നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്.  സീലിങ്ങ് തകർന്ന ഭാഗത്തെ കടകൾ ആടച്ചിട്ടിരിക്കുകയാണെന്നും റിപ്പയറിങ്ങ് നടന്നുകൊണ്ടിരിക്കുകയാണന്നും അധികൃതർ പോസ്റ്റിലൂടെ വ്യക്തമാക്കി.  

ഞൗേെമൂലാണ് നദി കരകവിഞ്ഞതിനേ തുടർന്ന് 4 പേരെ കാണാതായത്.  ഇതിൽ മൂന്നു പേരുടെ മൃതദ്ദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഒരാൾക്കു വേണ്ടിയുള്ള തെരച്ചിൽ ഈർജ്ജിതമാണ്.  മരിച്ചവരിൽ രണ്ടു പേർ ഒമാനി വീട്ടമ്മയും അവരുടെ ജോലിക്കാരിയുമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരിച്ച മൂന്നാമത്തെയാളുടെ വിവരങ്ങൾ ലഭ്യമല്ല.

മഴയെ തുടർന്ന്  കാണാതായ ഒരാൾക്ക് വേണ്ടിയും കോസ്റ്റ് ഗാർഡും പൊലീസും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കാണാതായ വ്യക്തിയെ രക്ഷിക്കുന്നതിനായി വെള്ളത്തിലേക്ക് ചാടിയ ബംഗ്ലാദേശുകാരനെ രക്ഷാപ്രവർത്തകർ രക്ഷിച്ചു. പൊലീസ് വാഹനങ്ങളും ആമ്പുലൻസ് സർവ്വീസുകളും സംഭവ സ്ഥലത്ത് ലഭ്യമാണ്. ശക്തമായ മഴയും കാറ്റും പൊടിക്കാറ്റും ഒമാനിന്റെ വടക്കൻ പ്രദേശത്തെ ജനജീവിതത്തെ സാരമായി ബാധിച്ചു.

Al Batinah പ്രദേശത്തെയാണ് മഴ കൂടുതൽ ബാധിച്ചത്. മഴയും മണൽകാറ്റും ജനജീവിതം ദുസ്സഹമാക്കി. വമാൃശ്യമവയിലും ഇതേ സ്ഥിതി തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  റോഡും ട്രാഫിക്കുമെല്ലാം മഴ താറുമാറാക്കി.  നദികൾ കരകവിഞ്ഞതു കാരണം നിരവധി റോഡുകൾ ബ്ലോക്കായിക്കിടക്കുകയാണ്. റോഡിൽ കല്ലുകൽ വീണു കിടക്കുന്നതിനാൽ ausher – Amerat, Sultan Qaboos, എന്നീ റോഡുകൾ അടച്ചു.  പ്രദേശത്തെ ഓരോ കടയുടമകൾക്കും വൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ghubraയിലെ ഒരു ഷോപ്പിങ്ങ്മാൾ മഴയിൽ തകർന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഒരു കുടുംബത്തെ കാണാതായും റിപ്പോർട്ടുകൾ ഉണ്ട്.