- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് ചൂടിലും ചൂടപ്പം പോലെ വിറ്റു പോകുന്നത് ടിപിയെ കുറിച്ചുള്ള പുതിയ പുസ്തകം; ദേശാഭിമാനിയിലെ മുൻ പത്രപ്രവർത്തകൻ എഴുതിയ പുസ്തകത്തിന് വൻ ഡിമാന്റ്; പത്തു ദിവസത്തിനുള്ളിൽ ഇറക്കിയത് മൂന്ന് പതിപ്പുകൾ
ടി.പി.ചന്ദ്രശേഖരൻ വധം സംബന്ധിച്ച വിവാദങ്ങൾ വീണ്ടും രാഷ്ട്രീയത്തിൽ കത്തിപ്പടരവെ ചൂടപ്പം പോലെ വിറ്റഴിയുകയാണ് ടി.പി.ചന്ദ്രശേഖരന്റെ ജീവിതത്തെ കുറിച്ചുള്ള പുസ്തകം. ദേശാഭിമാനിയിലെ മുൻ പത്രപ്രവർത്തകനും ഇപ്പോൾ മാതൃഭൂമി കണ്ണൂർ യൂണിറ്റിൽ സബ് എഡിറ്ററുമായ രാധാകൃഷ്ണൻ പട്ടാന്നൂരിന്റെ 'ടി.പി.ചന്ദ്രശേഖരൻ: ജീവിതം രാഷ്ട്രീയം രക്തസാക്ഷിത്വം' എ
ടി.പി.ചന്ദ്രശേഖരൻ വധം സംബന്ധിച്ച വിവാദങ്ങൾ വീണ്ടും രാഷ്ട്രീയത്തിൽ കത്തിപ്പടരവെ ചൂടപ്പം പോലെ വിറ്റഴിയുകയാണ് ടി.പി.ചന്ദ്രശേഖരന്റെ ജീവിതത്തെ കുറിച്ചുള്ള പുസ്തകം. ദേശാഭിമാനിയിലെ മുൻ പത്രപ്രവർത്തകനും ഇപ്പോൾ മാതൃഭൂമി കണ്ണൂർ യൂണിറ്റിൽ സബ് എഡിറ്ററുമായ രാധാകൃഷ്ണൻ പട്ടാന്നൂരിന്റെ 'ടി.പി.ചന്ദ്രശേഖരൻ: ജീവിതം രാഷ്ട്രീയം രക്തസാക്ഷിത്വം' എന്ന പുസ്തകമാണ് പുസ്തക വിൽപനയിൽ തന്നെ ചരിത്രമാകുന്നത്. കണ്ണൂരിലെ അൽഫാവൺ പ്രസിദ്ധീകരിച്ച ഈ പുസ്തകം പുറത്തിറങ്ങി പത്തുദിവസത്തിനുള്ളിൽ തന്നെ മൂന്നാം പതിപ്പിറങ്ങി.
ടി.പി.ചന്ദ്രശേഖരന്റെ രാഷ്ട്രീയ ജീവിതവും കൊലയുമായി ബന്ധപ്പെട്ട ഉന്നതതല ഗൂഢാലോചനകളിലേക്ക് വെളിച്ചംവീശുന്ന വിവരങ്ങളും കേസന്വേഷണവും കോടതിവിധിയും രാഷ്ട്രീയകൊലപാതങ്ങളുടെ മറവിൽ കണ്ണൂരിൽ നടന്ന ചില ക്വട്ടേഷൻ കൊലകളുടെ പിന്നാമ്പുറങ്ങളുമെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നു.
'ആ കറുത്ത വെള്ളിയാഴ്ച'' എന്ന ആദ്യത്തെ അധ്യായം തന്നെ ഏറെ വൈകാരികമാണ്. ടി.പി.യുടെ ജീവിതത്തിന്റെ അന്ത്യദിവസം ഈ അധ്യായത്തിൽ വിവരിക്കുന്നു. സംഘടനാ പ്രവർത്തനങ്ങൾക്കിടയിൽ ടി.പി.യും രമയും തമ്മിൽ ഉടലെടുത്ത പ്രണയം, സിപിഐ(എം). ഔദ്യോഗിക നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് ടി.പി.യുടെ നേതൃത്വത്തിൽ ഒഞ്ചിയത്ത് പുതിയ പാർട്ടി രൂപീകരിക്കുന്നതിന്റെ പശ്ചാത്തലം, ടി.പി.യുടെ വീട്ടിലെ വി.എസ്സിന്റെ സന്ദർശനം തുടങ്ങിയ കാലങ്ങളാണ് തൊട്ടുള്ള അധ്യായങ്ങളിൽ വിവരിക്കുന്നത്. അന്ധമായ രാഷ്ട്രീയവിരോധത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ടവരുടെ ഉറ്റവർക്ക് സമർപ്പിച്ച ഈ പുസ്തകത്തിന്റെ ആമുഖത്തിൽ ലേഖകൻ പറയുന്നതിങ്ങനെ: '...... മാനസാന്തരം വന്ന ആളാണ് ഞാൻ. എല്ലാത്തരം അക്രമങ്ങളോടും ഇപ്പോൾ വെറുപ്പാണ്. അതുകൊണ്ടു തന്നെയാണ് ഈ പുസ്തകമെഴുതാൻ തുനിഞ്ഞതും. മാർക്‌സിസം മനുഷ്യസ്‌നേഹം വിളംബരം ചെയ്യുന്ന വിശ്വദർശനമാണ്. കമ്മ്യൂണിസ്റ്റു പാർട്ടികൾ മാനവികതയുടെ കൊടി ഉയർത്തിപ്പിടിക്കണം. എന്നാലേ പാർട്ടിക്ക് ഇനി മുന്നോട്ടു പോകാൻ കഴിയൂ. അക്രമങ്ങളെ സമൂഹം വെറുക്കുന്നു...... അക്രമികളെയും.......!'
സി.പി.എമ്മിലെ വിഭാഗീയതയിൽ വി.എസിനോട് ആഭിമുഖ്യം കാണിച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്തായവരാണ് ടി.പി.ചന്ദ്രശേഖരനും ഗ്രന്ഥകർത്താവായ രാധാകൃഷ്ണൻ പട്ടാന്നൂരും. അതുകൊണ്ടു തന്നെ ചന്ദ്രശേഖരനുമായുള്ള ഐക്യദാർഢ്യവും പുസ്തകത്തിന്റെ മുഖവുരയിൽ പ്രതിപാദിക്കുന്നുണ്ട്. എം.പി.വീരേന്ദ്രകുമാർ, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, കെ.സി.ഉമേഷ് ബാബു എന്നിവരുടെ ലേഖനങ്ങളും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. 100 രൂപയാണ് പുസത്കത്തിന്റെ വില.