- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിതവേഗത്തിൽ പായുന്നതിനിടെ ഡ്രൈവർ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിച്ചു; ബെംഗളൂരു നൈസ് റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി വിദ്യാർത്ഥിനി അടക്കം മൂന്ന് പേർ മരിച്ചു; തൃശൂർ സ്വദേശിനി ശ്രുതി ഗോപിനാഥിന്റെ സംസ്കാരം ഇന്ന്
തൃശൂർ : ബംഗളൂരു നൈസ് റോഡിൽ കാർ മറിഞ്ഞ് മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. തൃശൂർ മുളങ്കുന്നത്തുകാവ് റെയിൽവേസ്‌റ്റേഷൻ വഴിയിൽ ഷീലമ്മു നിവാസിൽ ഗോപിനാഥൻ നായരുടെ മകൾ ശ്രുതി (22), സഹപാഠികളായ ആന്ധ്ര സ്വദേശി അർഷിയ കുമാരി(24), തിരുവനന്തപുരം വി എസ്.എസ്.സി എയ്‌റോ വിഭാഗം ശാസ്ത്രജ്ഞനും ജാർഖണ്ഡ് സ്വദേശിയുമായ അഭയകുമാർ സിൻഹയുടെ മകൾ ഹർഷ ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്. ബാംഗ്ലൂർ അലൈൻസ് യൂണിവേഴ്‌സിറ്റിയിൽ രണ്ടാംവർഷ എം.ബി.എ വിദ്യാർത്ഥിനികളാണ് മൂവരും. ഇവർ കോളേജിൽ പോവുമ്പോൾ ടാക്‌സി കാർ മറിഞ്ഞാണ് അപകടം. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിന്റെ പിൻസീറ്റിലുണ്ടായിരുന്നവരാണ് മരിച്ചത്. വാഹനം ഓടിച്ച പ്രവീൺ, പവിത് കോഹ്ലി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാംഗ്ലൂർ അലൈൻസ് യൂണിവേഴ്‌സിറ്റിയിൽ രണ്ടാംവർഷ എം.ബി.എ വിദ്യാർത്ഥിനികളാണ് മൂവരും. ഇവർ കോളേജിൽ പോവുമ്പോൾ ടാക്‌സി കാർ മറിഞ്ഞാണ് അപകടം. വെള്ളിയാഴ്ച രാവില
തൃശൂർ : ബംഗളൂരു നൈസ് റോഡിൽ കാർ മറിഞ്ഞ് മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു.
തൃശൂർ മുളങ്കുന്നത്തുകാവ് റെയിൽവേസ്‌റ്റേഷൻ വഴിയിൽ ഷീലമ്മു നിവാസിൽ ഗോപിനാഥൻ നായരുടെ മകൾ ശ്രുതി (22), സഹപാഠികളായ ആന്ധ്ര സ്വദേശി അർഷിയ കുമാരി(24), തിരുവനന്തപുരം വി എസ്.എസ്.സി എയ്‌റോ വിഭാഗം ശാസ്ത്രജ്ഞനും ജാർഖണ്ഡ് സ്വദേശിയുമായ അഭയകുമാർ സിൻഹയുടെ മകൾ ഹർഷ ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്.
ബാംഗ്ലൂർ അലൈൻസ് യൂണിവേഴ്‌സിറ്റിയിൽ രണ്ടാംവർഷ എം.ബി.എ വിദ്യാർത്ഥിനികളാണ് മൂവരും. ഇവർ കോളേജിൽ പോവുമ്പോൾ ടാക്‌സി കാർ മറിഞ്ഞാണ് അപകടം. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിന്റെ പിൻസീറ്റിലുണ്ടായിരുന്നവരാണ് മരിച്ചത്. വാഹനം ഓടിച്ച പ്രവീൺ, പവിത് കോഹ്ലി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാംഗ്ലൂർ അലൈൻസ് യൂണിവേഴ്‌സിറ്റിയിൽ രണ്ടാംവർഷ എം.ബി.എ വിദ്യാർത്ഥിനികളാണ് മൂവരും. ഇവർ കോളേജിൽ പോവുമ്പോൾ ടാക്‌സി കാർ മറിഞ്ഞാണ് അപകടം. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിന്റെ പിൻസീറ്റിലുണ്ടായിരുന്നവരാണ് മരിച്ചത്. വാഹനം ഓടിച്ച പ്രവീൺ, പവിത് കോഹ്ലി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബന്നർഗട്ടിൽ നിന്ന് കൂട്ടുകാരെ കൂട്ടിയ പ്രവീൺ നൈസ്് റോഡിലൂടെ കോളേജിലേക്ക് വാഹനം ഓടിക്കവേയാണ് അപകടമുണ്ടായത്.കാറിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ എടുക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.അമിത വേഗത്തിലായിരുന്ന കാർ പലതവണ മറിഞ്ഞ ശേഷം ഒരു പാരപ്പറ്റിൽ ഇടിച്ചാണ് നിന്നത്. സമീപവാസികൾ കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിന് ഇരകളായവരെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പിൻസീറ്റിലിരുന്ന മൂന്നുപേരും മരിച്ചിരുന്നു.ഹുലിമാവ് പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി.
ശ്രുതിയുടെ മൃതദേഹം പരിശോധനയ്ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.അച്ഛൻ ഗോപിനാഥൻ നായർ റിട്ട. മിലിട്ടറിക്കാരനാണ്. അമ്മ ഷീല. സഹോദരി സൗമ്യ സഞ്ജീവ് ബെംഗളൂരുവിൽ ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥയാണ്.പാറമേക്കാവ് ശാന്തിഘട്ടിലാണ് ശ്രുതിയുടെ മൃതദേഹം സംസ്‌കരിക്കുക.