- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധുവിന്റെ ചിത്രങ്ങൾ പ്രതിശ്രുത വരന്റെ മൊബൈലിലേക്ക് അയച്ചു മുൻ കാമുകന്റെ പ്രതികാരം; തൃശ്ശൂരിൽ മകളും മാതാപിതാക്കളും ആത്മഹത്യ ചെയ്തത് വിവാഹം മുടങ്ങിയതിനാൽ; ദുരന്തം എത്തിയത് ഏകമകൻ മരിച്ചതിന്റെ ഓർമ്മ ദിനത്തിൽ
തൃശ്ശൂർ: തൃശ്ശൂരിൽ കഴിഞ്ഞ ദിവസം മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത് മകളുടെ വിവാഹം മുടങ്ങിയതിനാലാണെന്ന് വ്യക്തമായി. മൊബൈൽ ഫോണും വാട്‌സ് ആപ്പുമാണ് ഒരു കുടംബത്തെ ദുരിതത്തിലേക്ക് നയിച്ചതെന്നാണ് പൊലീസും നൽകുന്ന വിവരം. തൃശ്ശൂർ വരാക്കര ചുക്കിരിക്കുന്ന് തുപ്രത്ത് ബാബു (54), ഭാര്യ സവിത (42), മകൾ ശിൽപ (22) എന്നിവരാണു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ഇ
തൃശ്ശൂർ: തൃശ്ശൂരിൽ കഴിഞ്ഞ ദിവസം മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത് മകളുടെ വിവാഹം മുടങ്ങിയതിനാലാണെന്ന് വ്യക്തമായി. മൊബൈൽ ഫോണും വാട്‌സ് ആപ്പുമാണ് ഒരു കുടംബത്തെ ദുരിതത്തിലേക്ക് നയിച്ചതെന്നാണ് പൊലീസും നൽകുന്ന വിവരം. തൃശ്ശൂർ വരാക്കര ചുക്കിരിക്കുന്ന് തുപ്രത്ത് ബാബു (54), ഭാര്യ സവിത (42), മകൾ ശിൽപ (22) എന്നിവരാണു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.
ഇന്നലെ മൂന്നുമണിയോടെയാണ് ഇവർ താമസിക്കുന്ന വീടിനു സമീപത്തെ പഴയ വീട്ടിൽ അബോധാവസ്ഥയിൽ മൂവരെയും കണ്ടെത്തിയയത്. നാട്ടുകാർ ഇടപെട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. വീടിൽ നിന്നും സയനൈഡ്, ശീതളപാനീയ കുപ്പി, മൊബൈൽ ഫോണുകൾ തുടങ്ങിയവ സമീപത്തു നിന്നു കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന മൂന്നു പേജുള്ള കുറിപ്പിൽ നിന്നാണ് ശിൽപയുടെ വിവാഹം സുഹൃത്തായിരുന്ന വടക്കാഞ്ചേരി സ്വദേശിയായ യുവാവ് മുടക്കിയതിലുള്ള ദുഃഖം മൂലമാണ് ജീവനൊടുക്കുന്നതെന്ന വിവരം പൊലീസിനു ലഭിച്ചത്.
ഇരിങ്ങാലക്കുട സ്വദേശിയായ യുവാവമായാണ് ശിൽപ്പയുട വിവാഹം ഉറപ്പിച്ചിരുന്നത്. വീട്ടുകാർ കണ്ടെത്തിയ ബന്ധമായിരുന്നു ഇത്. എന്നാൽ, മുൻകാമുകനുമായുള്ള ബന്ധം അറിഞ്ഞതിനെ തുടർന്ന് യുവാവ് വിവാഹം വേമ്‌ടെന്ന് വെക്കുകയായിരുന്നു. പ്രതിശ്രുത വരന്റെ മൊബൈൽ ഫോണിലേക്ക് ശിൽപയുടെ ചിത്രം സഹിതം വടക്കാഞ്ചേരി സ്വദേശിയായ മുൻകാമുകൻ വാട്‌സ് ആപ്പ് മെസേജ് അയച്ചെന്നും ഇതാണു വിവാഹം മുടങ്ങാൻ കാരണമെന്നും കത്തിൽ പറയുന്നു.
അതേസമയം വരന്റെ മൊബൈലിലേക്ക് എത്തിയ സന്ദേശം പരിശോധിച്ചതിനു ശേഷം പരാതിയിൽ കഴമ്പുണ്ടെങ്കിൽ കുറ്റാരോപിതനായ യുവാവിനെ അറസ്റ്റ് ചെയ്യുമെന്നു പൊലീസ് വ്യക്തമാക്കി. ശിൽപയുടെ സഹോദരൻ വിപിൻ ക്വാറിയിൽ മുങ്ങിമരിച്ചതിന്റെ 13ാം വാർഷികദിനത്തിലാണ് ദുരന്തം കുടുംബത്തെ ഇന്നലെ വേട്ടയാടിയത്. സ്വർണപ്പണിക്കാരനായിരുന്ന ബാബു ജോലി നഷ്ടപ്പെട്ടതേത്തുടർന്നു കോഴിക്കച്ചവടം നടത്തി കുടുംബം പുലർത്തുകയായിരുന്നു.
ശിൽപ എംകോം പഠനം പൂർത്തിയാക്കിയിരുന്നു. വിഷം കഴിക്കുന്നതിനു തൊട്ടുമുൻപ് ശിൽപ ഫോണിൽ വിവരം അറിയിച്ചതിനെത്തുടർന്നു വീട്ടിലെത്തിയ ബാബുവിന്റെ സഹോദരന്റെ മകനാണ് അബോധാവസ്ഥയിൽ ഇവരെ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇൻക്വസ്റ്റ് പൂർത്തിയാക്കി ഇന്നു മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കുമെന്നു പുതുക്കാട് സിഐ എൻ. മുരളീധരൻ പറഞ്ഞു. വരന്തരപ്പിള്ളി എസ്‌ഐ വി. അജിത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി.