ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സിയിലൂണ്ടായ തീപിടുത്തത്തിൽ മലയാൡകുടുംബത്തിന് ദാരുണാന്ത്യം. ന്യൂജേഴ്‌സിലിയെ ഹിൽസ്ബർഗിലെ അപ്പാർട്ട്‌മെന്റിന് തീപിടിച്ചുണ്ടായ അപകടത്തിലാണ് മൂന്നംഗ കുടുംബം ദാരുണമായി കൊല്ലപ്പെട്ടത്. ന്യൂജേഴ്‌സി സെന്റർഫോർ ബയോ മെറ്റീരിയൽസിലെ ബയോ മെഡിക്കൽ ഗവേഷകനായ വിനോദ് ബി ദാമോദരനും ഭാര്യ ശ്രീജയും ഇവരുടെ മകളുമാണ് അഗ്നിബാധയേറ്റ് മരിച്ചത്. ഇവർ മരിച്ചതായി നാട്ടിലുള്ള ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ന്യൂജേഴ്‌സിയിലെ ഹിൽസ്ബർഗിലെ അപ്പാർട്ട്‌മെന്റിൽ ചൊവ്വാഴ്‌ച്ച രാത്രി 10 മണിയോടെ ഉണ്ടായ തീപിടുത്തത്തിലാണ് മലയാളി കുടുംബം മരിച്ചത്. വീടിന്റെ രണ്ടാം നിലയിൽ വലിയ തോതിൽ തീപടർന്നു പിടിച്ചിരുന്നു. ഉടൻ തന്നെ ഫയർ യൂണിറ്റുകളെത്തി തീയണച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അടുത്തുള്ള അപ്പാർട്ട്‌മെന്റിൽ നിന്നും രക്ഷിക്കണേ എന്ന നിലവിളി കേട്ടതായി സംഭവത്തിന് ദൃകസാക്ഷികളായ സമീപവാസികൾ പറഞ്ഞു. പത്തിലേറെ വീടുകൾ സമീപപ്രദേശത്ത് ഉണ്ടായിരുന്നെങ്കിലും അവർക്കൊന്നും വീട്ടുകാരെ രക്ഷിക്കാൻ സാധിച്ചില്ല.

വിനോദും കുടുംബവും താമസിച്ച അപ്പാർമെന്റിന് സമീപത്തുള്ള മൂന്ന് വീടുകൾക്കും തീപിടിച്ചിരുന്നു. ഇവർ താമസിച്ച അപ്പാർമെന്റിൽ അതിവേഗം തീ പടരുകായയിരുന്നുവെന്ന് ന്യൂജേഴ്‌സി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വീടിന്റെ ബാൽക്കെണിയിലാണ് വലിയതോതിൽ തീപടർന്നു പിടിച്ചിരുന്നു. ന്യൂജേഴ്‌സിയിലെ ബായോ മെഡിക്കൽ ഗവേഷകനാണ് വിനോദ്. ബയോ മെഡിക്കൽ പോളിമേഴ്‌സുമായി ബന്ധപ്പെട്ട പുസ്തക രചനയിലും അദ്ദേഹം പങ്കാളിയായിരുന്നു. മിടുക്കനായ ഗവേഷകൻ കൂടിയായ വിനോദിന്റെയും കുടുംബത്തിന്റെയും അപ്രതീക്ഷിത വിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിട്ടുണ്ട്.

നാട്ടിലുള്ള ബന്ധുക്കൾക്കും അപകടത്തെ കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടുണ്ട്. മൃതദേഹം ന്യൂജേഴ്‌സിയിൽ തന്നെ സംസ്‌ക്കരിക്കുമോ നാട്ടിലേക്ക് കൊണ്ടുവരുമോ എന്നതു സംബന്ധിച്ച വിവരങ്ങളൊന്നും അറിവായിട്ടില്ല.