- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു; അപകട കാരണം അമിത വേഗതയെന്ന് റിപ്പോർട്ടുകൾ
ഷാർജ: യുഎഇയിൽ കാർ ട്രക്കിലേക്ക് ഇടിച്ചുകയറി മൂന്ന് പേർ മരിച്ചു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഉമ്മുൽ ഖുവൈന്‍ സമീപം പുലർച്ചെ നാല് മണിക്കായിരുന്നു അപകടം. മുപ്പത് വയസിൽ താഴെ പ്രായമുള്ള സ്വദേശികളായ യുവാക്കളാണ് മരിച്ചവരെല്ലാം.
ട്രക്ക് ഡ്രൈവർ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ഉമ്മുൽഖുവൈനിലെ ഖലീഫ ഹോസ്പിറ്റലിലേക്കാണ് മാറ്റിയത്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മൂവരും മരണപ്പെട്ടിരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
അമിത വേഗതയാണ് അപകട കാരണമായതെന്നാണ് റിപ്പോർട്ടുകൾ. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ സംസ്കരിച്ചു.
ന്യൂസ് ഡെസ്ക്
Next Story