മുംബൈ: ഇന്ത്യൻ നാവിക സേനയുടെ യുദ്ധ കപ്പലായ ഐഎൻഎസ് രൺവീറിൽ പൊട്ടിത്തെറി. മൂന്ന് നാവികർ അപകടത്തിൽ വീരമൃത്യു വരിച്ചു. 11 പേർക്ക് പരിക്കേറ്റു. മുംബൈ ഡോക് യാർഡിലാണ് അപകടമുണ്ടായത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് നാവികസേന അറിയിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇക്കാര്യം സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിറക്കി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കപ്പലിലെ ജീവനക്കാർ അവസരത്തിനൊത്ത് ഉയർന്നെന്നും ഉടൻതന്നെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയെന്നും അധികൃതർ അറിയിച്ചു.

ഇന്ത്യൻ നാവികസേനയുടെ അഞ്ച് രാജ്പുത് ക്ലാസ് യുദ്ധക്കപ്പലുകളിൽ നാലാമത്തേതാണ് ഐഎൻഎസ് രൺവീർ. കപ്പലിന്റെ അകത്ത് പൊട്ടിത്തെറി ഉണ്ടായ ഉടൻ തന്നെ ഉദ്യോഗസ്ഥർ ഉചിതമായ നടപടി സ്വീകരിച്ചുവെന്നും കപ്പലിന് സാരമായ കേടുപാടുകൾ പറ്റിയിട്ടില്ലെന്നുമാണ് നാവിക സേനയുടെ ഔദ്യോഗിക പ്രതികരണം.

മുംബൈയിലെ നേവൽ ഡോക്ക് യാർഡിലാണ് അപകടം ഉണ്ടായത്. ഐഎൻഎസ് രൺവീർ കപ്പലിനുള്ളിലെ കാബിനിലാണ് പൊട്ടിത്തെറി ഉണ്ടായത്. സമയോചിതമായ ഇടപെടൽ മൂലം സ്ഥിതി നിയന്ത്രണവിധേയമായതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കിഴക്കൻ നേവൽ കമാൻഡിൽ നിന്ന് ക്രോസ് കോസ്റ്റ് ഓപ്പറേഷൻ ഡിപ്ലോയ്മെന്റിലായിരുന്നു ഐഎൻഐ രൺവീർ. ബേസ് പോർട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. ഉദ്യോഗസ്ഥർ തന്നെയാണ് ദ്രുതഗതിയിൽ തീ നിയന്ത്രണവിധേയമാക്കിയതെന്നും കപ്പലിന് വലിയ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നും നാവികസേനാ വൃത്തങ്ങൾ വ്യക്തമാക്കി.

INCIDENT ONBOARD INS RANVIR AT NAVAL DOCKYARD MUMBAI

In an unfortunate incident today at Naval Dockyard Mumbai, three naval personnel succumbed to injuries caused by an explosion in an internal compartment onboard INS Ranvir. The ship's crew responded immediately and quickly brought the situation under control. No major material damage has been reported.

INS Ranvir was on cross coast operational deployment from the Eastern Naval Command since Nov 2021 and was due to return to base port shortly. A Board of inquiry has been ordered to investigate into the cause.