- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം പാങ്ങപ്പാറയിൽ മണ്ണിടിഞ്ഞുവീണ് നാലു മരണം; മരിച്ചത് മൂന്നു ബംഗാൾ സ്വദേശികളും വട്ടപ്പാറ സ്വദേശി ഉണ്ണികൃഷ്ണനും ദുരന്തമുണ്ടായത് ഫ്‌ളാറ്റ് നിർമ്മാണത്തിനായി എടുത്ത കുഴിയിലേക്ക് മണ്ണിടിഞ്ഞുവീണ്; ഫയർഫോഴ്സ് രക്ഷാപ്രവർത്തനം തുടരുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫ്ലാറ്റ് നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ നാലു മരണം. ബംഗാൾ സ്വദേശികളായ മൂന്നു പേരും ഒരു മലയാളിയുമാണു മരിച്ചത്. വട്ടപ്പാറ സ്വദേശി ഉണ്ണികൃഷ്ണൻ, ബംഗാൾ സ്വദേശികളായ ഭോജ, ഹരണാഥ് ബർമ്മൻ, സപൻ എന്നിവരാണു മരിച്ചത്. ഫ്‌ളാറ്റ് നിർമ്മാണത്തിനായി എടുത്ത കുഴിയിലേക്ക് മണ്ണിടിഞ്ഞുവീണാണ് ദുരന്തമുണ്ടായത്. നാലു മൃതദേഹങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. ഫ്‌ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് ദുരന്തമുണ്ടായത്. നാലിലധികം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. കുടുങ്ങിക്കിടക്കുന്നവരിൽ ഒരാൾ മലയാളിയാണെന്ന സൂചനയുണ്ട്. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പരിക്കേറ്റ വേങ്ങോട് സ്വദേശി സുദർശനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയെത്തുടർന്നാണ് മണ്ണിടിഞ്ഞ് ദുരന്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയർഫോഴ്‌സുമടക്കമുള്ള വൻ സംഘം സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫ്ലാറ്റ് നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ നാലു മരണം. ബംഗാൾ സ്വദേശികളായ മൂന്നു പേരും ഒരു മലയാളിയുമാണു മരിച്ചത്. വട്ടപ്പാറ സ്വദേശി ഉണ്ണികൃഷ്ണൻ, ബംഗാൾ സ്വദേശികളായ ഭോജ, ഹരണാഥ് ബർമ്മൻ, സപൻ എന്നിവരാണു മരിച്ചത്.
ഫ്‌ളാറ്റ് നിർമ്മാണത്തിനായി എടുത്ത കുഴിയിലേക്ക് മണ്ണിടിഞ്ഞുവീണാണ് ദുരന്തമുണ്ടായത്. നാലു മൃതദേഹങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. ഫ്‌ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് ദുരന്തമുണ്ടായത്.
നാലിലധികം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. കുടുങ്ങിക്കിടക്കുന്നവരിൽ ഒരാൾ മലയാളിയാണെന്ന സൂചനയുണ്ട്. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
പരിക്കേറ്റ വേങ്ങോട് സ്വദേശി സുദർശനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയെത്തുടർന്നാണ് മണ്ണിടിഞ്ഞ് ദുരന്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയർഫോഴ്‌സുമടക്കമുള്ള വൻ സംഘം സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.