- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റിങ്ങൽ വാമനപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കൾ മുങ്ങി മരിച്ചു; ദുരന്തം അപഹരിച്ചത് സഹോദരങ്ങൾ അടക്കമുള്ളവരെ; അപകടമുണ്ടായത് ഗ്രാമത്തുമുക്ക് മുള്ളിക്കടവിൽ
തിരുവനന്തപുരം: ആറ്റിങ്ങൽ വാമനപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കൾ മുങ്ങി മരിച്ചു. ആറ്റിങ്ങൾ സ്വദേശികളായ ഷാമോൻ, ഷജീർ, മുഹമ്മദ് എന്നിവരാണു മരിച്ചത്. ഇതിൽ ഷാമോനും ഷജീരും സഹോദരങ്ങളുമാണ്. മുഹമ്മദ് ഇവരുടെ അയൽവാസിയുമാണ്. വൈകിട്ട് നദിയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ അപകടത്തിൽപ്പെടുകയായിരുന്നു. ഗ്രാമത്ത് മുക്ക് മുള്ളിക്കടവിലാണ് യുവാക്കൾ കുളിക്കാനിറങ്ങിയത്. മൂവരും ആറ്റിങ്ങലിലെ ഫർണീച്ചർ കടയിലെ ജിവനക്കാരാണ്. ഇവർ വഞ്ചിയൂർ സ്വദേശികളാണെന്നാണ് വിവരം. പ്രദേശവാസികളടക്കം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
തിരുവനന്തപുരം: ആറ്റിങ്ങൽ വാമനപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കൾ മുങ്ങി മരിച്ചു. ആറ്റിങ്ങൾ സ്വദേശികളായ ഷാമോൻ, ഷജീർ, മുഹമ്മദ് എന്നിവരാണു മരിച്ചത്. ഇതിൽ ഷാമോനും ഷജീരും സഹോദരങ്ങളുമാണ്. മുഹമ്മദ് ഇവരുടെ അയൽവാസിയുമാണ്.
വൈകിട്ട് നദിയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ അപകടത്തിൽപ്പെടുകയായിരുന്നു. ഗ്രാമത്ത് മുക്ക് മുള്ളിക്കടവിലാണ് യുവാക്കൾ കുളിക്കാനിറങ്ങിയത്.
മൂവരും ആറ്റിങ്ങലിലെ ഫർണീച്ചർ കടയിലെ ജിവനക്കാരാണ്. ഇവർ വഞ്ചിയൂർ സ്വദേശികളാണെന്നാണ് വിവരം. പ്രദേശവാസികളടക്കം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
Next Story