- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ദമ്പതികളടക്കം മൂന്നു പേർ കോഴിക്കോട് പിടിയിൽ
കോഴിക്കോട്: കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ കോഴിക്കോട് ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ. നല്ലളം സ്വദേശികളായ അരീക്കാട് ഹസൻഭായ് വില്ലയിൽ പിഎം ഷംജാദ് (25) ഭാര്യ അനീഷ (23), പുല്ലാനിപറമ്പ് ബൈത്തുൽ ഹലയിൽ ബിഎം അഹമ്മദ് നിഹാൽ (26) എന്നിവരെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
പൊലീസ് പിന്തുടരുന്നതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് വാഹനം അപകടത്തിൽപ്പെടുകയായിരുന്നു കെ.എൽ. 08 എ.ടി 1234 നമ്പർ കാറിലാണ് ഇവർ കഞ്ചാവ് കടത്തിയത്. ലഹരി വേട്ട കോഴിക്കോട് പതിവാകുകയാണ്. മിക്ക കേസുകളിലും യുവാക്കളാണ് പ്രതികൾ. സ്ത്രീകളും കഞ്ചാവ് കടത്ത് സംഘങ്ങളിൽ ഉണ്ടാകാറുണ്ട്.
കാറിൽ കഞ്ചാവ് കടത്തുമ്പോൾ സ്ത്രീകൾ ഉണ്ടെങ്കിൽ പൊലീസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാമെന്നാണ് പ്രതികൾ കരുതുന്നത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും കഞ്ചാവ് ലഭിച്ചത് എവിടെ നിന്നാണെന്നതടക്കമുള്ള വിവരങ്ങൾ ഉടനെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.




