- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെ പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് കിളിമാനൂർ സ്വദേശിയെ മർദ്ദിച്ച കേസ്: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കിളിമാനൂർ സ്വദേശിയെ പൊലീസുകാർ മർദിച്ച കേസിൽ നടപടി. ചങ്ങനാശേരി സ്റ്റേഷനിലെ നിവാസ്, ജിബിൻ, പി.പി.പ്രശാന്ത് എന്നീ പൊലീസുകാരെ സസ്െപൻഡ് ചെയ്തു. വീടിന്റെ പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിനാണ് കിളിമാനൂർ സ്വദേശി രജീഷിനെ മൂന്നു പൊലീസുകാർ ചേർന്ന് മർദിച്ചത്.
പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനായി ആറ്റിങ്ങലിലേക്ക് പോകും വഴിയാണ് യൂണിഫോമിൽ അല്ലാതിരുന്ന പൊലീസുകാർ രജീഷിന്റെ വീടിന് സമീപമുള്ള ബവ്‌റിജസ് ഔട്ലെറ്റിൽ എത്തിയത്.
വീടിന്റെ പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് ഇവർ രാജേഷിനെ മർദിക്കുകയായിരുന്നു. മർദിച്ചതിനെ തുടർന്നു പൊലീസുകാർക്കെതിരെ രജീഷ് അപ്പോൾതന്നെ കിളിമാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story