പാനൂർ: പൊയിലൂർ മേപ്പാട് വയലിൽ നിന്നും മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി കൊളവല്ലൂർ സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. വയലിലെ ചെളിയിലാഴ്ന്ന നിലയിലായിരുന്നു ഇവ. വരും ദിവസങ്ങളിൽ മേഖലയിൽ ശക്തമായ പരിശോധന തുടരുമെന്ന് കൊളവല്ലൂർ പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച വൈകീട്ടോടെ കൊളവല്ലൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് 3 സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. വയലിലെ ചെളിയിലാഴ്ന്ന നിലയിലായിരുന്ന ഇവ. ഉഗ്രസ്‌ഫോടക ശേഷിയുള്ളതാണ് ബോംബുകളെന്ന് പൊലീസ് പറഞ്ഞു. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് സ്റ്റീൽ ബോംബുകൾ നിർവീര്യമാക്കി. എസ്‌ഐമാരായ അഖിൽ, അജിത്ത്, സി.പി.ഒ സുനീഷ് എന്നിവർ പരിശോധനയിൽ സംബന്ധിച്ചു. വരും ദിവസങ്ങളിലും മേഖലയിൽ പരിശോധന തുടരുമെന്ന് കൊളവല്ലൂർ പൊലീസ് അറിയിച്ചു.