കണ്ണൂർ: ചെങ്ങളായിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ മുങ്ങി മരിച്ചു. സഹോദരങ്ങളായ അതുൽ കൃഷ്ണ (15), അമൽ കൃഷ്ണ (13) ഇവരുടെ സുഹൃത്ത് ആഷിക് (15) എന്നിവരാണു മരിച്ചത്. പുഴയിൽ കുളിക്കാനിറങ്ങിയ ഇവർ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.