- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുൽത്താൻ ബത്തേരി ജനവാസ മേഖലയിൽ മൂന്ന് കടുവകൾ ഇറങ്ങി; ആളുകൾ വീടിന് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം; വനംവകുപ്പും നാട്ടുകാരും ചേർന്നു തിരച്ചിൽ തുടങ്ങി
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി ജനവാസ മേഖലയിൽ മൂന്ന് കടുവകൾ ഇറങ്ങി. ബീനാച്ചി പൂതിക്കാടാണ് കടുവകളിറങ്ങിയത്. വനം വകുപ്പ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നു. ആളുകൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസമായി പ്രദേശത്ത് കടുവയുടെ ശല്യമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ തന്നെയാണ് കടുവയെ കണ്ട കാര്യം ഫോറസ്റ്റ് ഓഫീസർമാരെ അറിയിച്ചത്. രണ്ട് ചെറിയ കടുവകളും തള്ളക്കടുവയുമാണ് നാട്ടിലിറങ്ങിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ആഴ്ച വയനാട്ടിൽ നിന്ന് നെയ്യാറിലെത്തിച്ച കടുവ ചാടിപ്പോയതും ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. സഫാരി പാർക്കിലെ കൂട്ടിൽ നിന്നാണ് കടുവ രക്ഷപ്പെട്ടത്. അടുത്ത ദിവസം മയക്കുവെടി വച്ചാണ് കടുവയെ പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story